ഭക്ഷണം കഴിച്ച ശേഷം ഉറക്കം വരുക എന്നത് ഒരു പുതിയ കാര്യമല്ല. പലർക്കും വയറ് നിറയെ ആഹാരം കഴിച്ചാൽ ഉറക്കം വരാറുണ്ട്. ചിലർക്ക് ഭക്ഷണം കഴിച്ച ശേഷം ഉറങ്ങുക എന്നത് ഒരു ശീലമാണ്. പ്രത്യേകിച്ച് വിശേഷ ദിവസങ്ങളില്‍ സദ്യയോ ബിരിയാണിയോ ഒക്കെ കഴിച്ചാല്‍ നമുക്ക് കൂടുതല്‍ തളര്‍ച്ച അനുഭവപ്പെടും. ഈ അവസ്ഥ ഒരു തരം രോ​ഗമാണ് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?  


COMMERCIAL BREAK
SCROLL TO CONTINUE READING

ഫുഡ് കോമ എന്ന് വിളിക്കാറുള്ള ഒരു രോഗമാണിത്. ഭക്ഷണം കഴിച്ച് ശേഷം ഉറക്കം വരുന്നതിനെയോ ക്ഷീണം തോന്നുന്നതിനെയോ ആണ് ഫുഡ് കോമ എന്ന് പറയുന്നത്. ഉറക്കമില്ലായ്മ, അലസത, ക്ഷീണം, ശ്രദ്ധ നഷ്ടപ്പെടുക തുടങ്ങിയവ ഫുഡ് കോമയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉച്ചഭക്ഷണം കഴിച്ചാലാണ് കൂടുതലായി ഉറക്കം അനുഭവപ്പെടുന്നത്. തലച്ചോറിലെ രക്തയോട്ടം കുറയുന്നതാണ് ഇതിന് കാരണമെന്ന് പല ഗവേഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. 


ALSO READ: തൈരാണോ മോരാണോ കൂടുതൽ ​ഗുണകരം...? ഈ കാര്യങ്ങൾ അറിഞ്ഞിരുന്നോളൂ


പ്രഭാതഭക്ഷണം കഴിക്കാത്തവരിലാണ് ഉച്ചഭക്ഷണത്തിന് ശേഷം കൂടുതലായി ഉറക്കം വരുന്നത്. അമിതമായി ഭക്ഷണം കഴിക്കുന്നതും ഇതിന് മറ്റൊരു കാരണമാണ്. എന്നാൽ, സാധാരണയായി ഫുഡ് കോമ എത്ര നേരം നീണ്ടുനിൽക്കുമെന്ന കാര്യത്തിൽ വ്യക്തമായ ഒരു സമയക്രമം കണ്ടെത്താനായിട്ടില്ല. എന്നിരുന്നാലും അമിതമായി ഭക്ഷണം കഴിച്ചാൽ ഫുഡ് കോമ 4 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കും. ഭക്ഷണം കഴിച്ച ശേഷം അൽപ്പം ക്ഷീണം അനുഭവപ്പെടുന്നത് സാധാരണമാണ്. 


മദ്യം രാത്രിയിലെ ഉറക്കത്തെ തടസപ്പെടുത്തുകയും ഇത് അടുത്ത ദിവസം പകൽ വലിയ രീതിയിൽ ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. ഭക്ഷണത്തോടൊപ്പം മദ്യം കഴിച്ചാലും ക്ഷീണവും മയക്കവും അനുഭവപ്പെടും. മദ്യപാനത്തിന് ശേഷം ശരീരത്തിൽ നിര്‍ജ്ജലീകരണം ഉണ്ടാകുകയും ഇത് ക്ഷീണം അനുഭവപ്പെടാൻ കാരണമാകുകയും ചെയ്യും. ഇതുവഴി തലച്ചോറിന്റെ പ്രവര്‍ത്തനമാണ് തടസപ്പെടുന്നത്. അമിതമായി ഭക്ഷണം കഴിക്കാതിരിക്കുകയും സമീകൃതാഹാരം കഴിക്കുകയും ചെയ്യുന്നത് ഫുഡ് കോമയെ അകറ്റി നിർത്താൻ സഹായിക്കും. കൂടാതെ മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുകയും വേണം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.