തൈര്, മോര്, ഇവ രണ്ടും പാലിൽ നിന്നും തയ്യാറാക്കുന്ന ഉത്പന്നങ്ങളാണ്. ഇവ കഴിക്കാനായി ഇഷ്ടപ്പെടുന്നവരാണ് നമ്മിൽ ഒട്ടുമിക്ക ആളുകളും.
ഗുണങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ തൈരിനാണോ മോരിനാണോ കൂടുതൽ നല്ലതെന്ന് നമുക്ക് നോക്കാം.
പാല് പുളിപ്പിച്ച് തയ്യാറാക്കുന്നതാണ് തൈര്. ഇതിൽ പ്രോട്ടീൻ, കാൽസ്യം, പ്രോബയോട്ടിക്സ് തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.
തൈരിൽ കലോറി വളരെ കുറവാണ്. മാത്രമല്ല ഇതിൽ ധാരാളമായി പ്രോബയോട്ടിക്കുകൾ അടങ്ങിയിട്ടുണ്ട്. ദഹനം മെച്ചപ്പടുത്താൻ പ്രോബയോട്ടിക്കുകൾ വളരെ നല്ലതാണ്.
എന്നാൽ മോരിൽ പോഷകങ്ങളുടെ അളവ് താരതമ്യേന കുറവായിരിക്കും. എന്നിരുന്നാലും ഉഷ്ണ കാലത്ത് ശരീരം തണുപ്പിക്കാൻ മോരിനേക്കാൾ മികച്ച പാനീയം വേറേയില്ല.
എന്നാൽ പ്രോട്ടീൻ പോലുള്ള അവശ്യം പോഷകങ്ങൾ കൂടുതലായി അടങ്ങിയിരിക്കുന്ന തൈര് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.
അതായത് തൈരും മോരും ശരീരത്തിന് ഗുണങ്ങൾ നൽകുന്നുണ്ട്. എന്നാൽ തൈരിൽ ഉയർന്ന അളവിൽ ശരീരത്തിനാവശ്യമായ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു.
(ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടേയും ഗവേഷണങ്ങളുടേയും അടിസ്ഥാനത്തിലാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല)