ഇന്ത്യയിലെ മിക്ക ആളുകളും ചൂടുള്ള ചായ കുടിച്ചുകൊണ്ടാണ് അവരുടെ ദിവസം ആരംഭിക്കുന്നത്. ചായ കുടിക്കാത്തവർ ചൂടുള്ള ഗ്രീൻ ടീ അല്ലെങ്കിൽ കാപ്പിയാണ് കുടിക്കാറ്. മിക്ക ആളുകളും രാവിലെ തന്നെ ചൂടുള്ള ചായയോ കാപ്പിയോ ഗ്രീൻ ടീയോ കുടിക്കുന്നവരാണ്. ചെറുതായി തണുക്കുകയാണെങ്കിൽ പലരും ചായ വീണ്ടും തിളപ്പിച്ചോ ചൂടാക്കിയോ കുടിക്കാറുണ്ട്. എന്നാൽ ഇതുപോലെ ചൂട് ചായയോ കാപ്പിയോ കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്ന കാര്യം പലർക്കും അറിയില്ല. നിങ്ങൾ രാവിലെ ചൂട് ചായ കുടിക്കുന്നവരാണെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ അറിഞ്ഞിരിക്കണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

1. ചൂടുള്ള ചായയോ കാപ്പിയോ അമിതമായി കുടിച്ചാൽ നാവും വായയും പൊള്ളാൻ സാധ്യതയുണ്ട്. ഇത് തൊണ്ടയിൽ അസ്വസ്ഥതയ്ക്ക് കാരണമാകും. ഇത്തരത്തിൽ പൊള്ളലുണ്ടായി കഴിഞ്ഞാൽ പിന്നെ എന്ത് കഴിക്കുന്നതിലും പ്രശ്‌നമുണ്ടാകും.


ALSO READ: ലോക മസ്തിഷ്ക ദിനം; മസ്തിഷ്കത്തിന്റെ ആരോ​ഗ്യത്തിന് ദൈനംദിന ശീലങ്ങളിൽ ശ്രദ്ധിക്കാം


2. ചൂടുള്ള എന്തെങ്കിലും കുടിക്കുന്നത് എപ്പോഴും ദഹനത്തെ ദോഷകരമായി ബാധിക്കും. എന്തിന്റെയും ഉയർന്ന താപനില ദഹനവ്യവസ്ഥയെ തകരാറിലാക്കുന്നതാണ്. ഇത് ആമാശയത്തിൽ പ്രശ്നങ്ങളുണ്ടാക്കും. ആസിഡ് റിഫ്ലക്സ് എന്നിവയ്ക്കും കാരണമാകും.


3. ചൂടുള്ള ചായയോ കാപ്പിയോ അമിതമായി കുടിച്ചാൽ പലപ്പോഴും ദാഹം അനുഭവപ്പെടും. ചായയിലും കാപ്പിയിലും ഉയർന്ന അളവിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ജലാംശത്തെ ബാധിക്കുന്നു.
 
4. ചൂടുള്ള ദിവസങ്ങളിൽ അമിതമായി ചൂടുള്ള ചായയോ കാപ്പിയോ കുടിക്കുന്നത് പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കും. ഇത് അമിതമായ വിയർപ്പിനും കാരണമാകുന്നു.
 
5. നിങ്ങൾ ചൂടുള്ള ചായയോ കാപ്പിയോ കുടിക്കുകയാണെങ്കിൽ അത് പല്ലിന്റെ ഇനാമലിന് കേടുവരുത്താൻ തുടങ്ങും. മാത്രമല്ല, ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ പല്ലിനെ ദോഷകരമായി ബാധിക്കുകയും ചെയ്യും. 


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. Zee News അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.