ഭക്ഷണം നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. എന്നാൽ പെട്ടെന്ന് ഭക്ഷണം കഴിക്കുന്നത് ശരീരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പലർക്കും അറിയില്ല. തിടുക്കത്തിൽ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുമെന്ന് മാത്രമല്ല, പ്രമേഹം പോലെയുള്ള ഗുരുതരമായ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾക്കും വേഗത്തിൽ ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കിൽ ശ്രദ്ധിക്കുക. വേ​ഗത്തിൽ ഭക്ഷണം കഴിച്ചാലുണ്ടാകുന്ന ദോഷങ്ങളാണ് ഇനി പറയാൻ പോകുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

1 - ഭക്ഷണം കഴിക്കാനുള്ള തിരക്കിൽ നമ്മൾ ഭക്ഷണത്തിന്റെ ഭൂരിഭാഗവും ശരിയായി ചവയ്ക്കാതെയാണ് കഴിക്കുന്നത്. ഇത്തരത്തിൽ ഉള്ളിലേയ്ക്ക് എത്തുന്ന ഭക്ഷണം ശരിയായി ദഹിപ്പിക്കാൻ നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് ബുദ്ധിമുട്ടാണ്. ഇത് കാരണം നമ്മുടെ ആമാശയം വളരുകയും ശരീരഭാരം വർദ്ധിക്കുകയും ചെയ്യും.


ALSO READ: ചെറുപയറിൻറെ ഏഴ് ഗുണങ്ങൾ; ദിവസവും കഴിച്ചാൽ?


2 - വേഗത്തിൽ ഭക്ഷണം കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ഭക്ഷണം ദഹിപ്പിക്കാനും ശരിയായ രീതിയിൽ പ്രോസസ്സ് ചെയ്യാനും ആവശ്യമായ സമയം നൽകുന്നില്ല. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നതിന് കാരണമാകുന്നു. പിന്നീട് ഇത് പ്രമേഹത്തിലേയ്ക്ക് വഴി തെളിക്കും. 


3 - ശരീരത്തിന്റെ വിശപ്പ് ശമിപ്പിക്കാനാണ് ഭക്ഷണം കഴിക്കുന്നത്. പെട്ടെന്ന് ഭക്ഷണം കഴിക്കുമ്പോൾ, നമ്മുടെ തലച്ചോറിന് അത് പൂ‍ർണമായി മനസിലാക്കാൻ സമയമെടുക്കും. ഇത് കൂടുതൽ ഭക്ഷണം കഴിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. ഇതാണ് ശരീരഭാരം വർദ്ധിക്കാൻ കാരണമാകുന്നത്.


4 - ഭക്ഷണത്തോടുള്ള നമ്മുടെ സമീപനമാണ് മാറ്റേണ്ടത്. ഭക്ഷണം വിശപ്പകറ്റാനുള്ള ഉപാധി മാത്രമല്ല, നമ്മുടെ ശരീരത്തിന് ഊർജത്തിന്റെ ഒരു പ്രധാന ഉറവിടം കൂടിയാണ്. ഭക്ഷണം ശരിയായി ചവച്ചരച്ച് കഴിക്കണം.


5 - ഇക്കാര്യങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്നതിന്റെ വേഗത കുറയ്ക്കണം. ഇത് നമ്മുടെ ദഹനം മെച്ചപ്പെടുത്തുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും പ്രമേഹം പോലുള്ള രോഗങ്ങളെ തടയുകയും ചെയ്യും.


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. Zee News അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.