Health Tips: ഒരു പ്രായം കഴിഞ്ഞാല്‍  പകര്‍ച്ചവ്യാധികളല്ലാത്ത  ഏറെകുറെ എല്ലാ രോഗങ്ങള്‍ക്കും കാരണമായി ചൂണ്ടിക്കാട്ടുന്നത്  ശരീരത്തിലെ ഹോർമോണുകളുടെ അളവിലുണ്ടാകുന്ന വ്യത്യാസമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു നിശ്ചിത പ്രായം കഴിയുമ്പോഴാണ് ഇത്തരത്തില്‍   ഹോർമോണ്‍ വ്യതിയാനം ശരീരത്തില്‍ സംഭവിക്കുന്നത്‌. പാൻക്രിയാസ്, തൈറോയ്ഡ്, ലൈംഗിക ഗ്രന്ഥികൾ, പിറ്റ്യൂട്ടറി, അഡ്രിനൽ തുടങ്ങിയ ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന ഹോർമോണുകളുടെ തോതിൽ വ്യത്യാസമുണ്ടാകുമ്പോള്‍ അത് നമ്മുടെ ശരീരം പ്രകടിപ്പിച്ചു തുടങ്ങും. ചില ലക്ഷണങ്ങള്‍ കണ്ടാല്‍ നമുക്ക്  തിരിച്ചറിയാന്‍ സാധിക്കും നമ്മുടെ ശരീരം  'ഹോർമോൺ ഇംബാലൻസ് ’ (Hormonal Imbalance) അഥവാ ഹോർമോൺ അസന്തുലനം എന്ന ആവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് എന്ന്.


ലൈംഗിക ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന 'ഹോർമോണുകളില്‍ കാര്യമായ വ്യതിയാനം ഉണ്ടാകുമ്പോള്‍ അതി രോഗാവസ്ഥയിലേയ്ക്ക് നീങ്ങുന്നു.  ആർത്തവം കൃത്യമല്ലാതിരിക്കുക, ദേഷ്യം,  ഉത്കണ്ഠ, വിഷാദം തുടങ്ങിയ അവസ്ഥകളുണ്ടാകുക,  അമിതമായ ചൂടും തണുപ്പും അനുഭവപ്പെടുക, പെട്ടെന്നു വിയർക്കുക,   ഏകാഗ്രത കുറയുക, ഉറക്കം ലഭിക്കാൻ പ്രയാസപ്പെടുക, തുടങ്ങിയവ ലൈംഗിക ഹോർമോണുകളുടെ വ്യതിയാനം നല്‍കുന്ന ലക്ഷണങ്ങളാണ്.
  
മറ്റ്  ഹോർമോൺ അസന്തുലിതാവസ്ഥയുടെ ലക്ഷണങ്ങൾ ഇവയാണ്:-
(Symptoms of Hormonal Imbalance)


പൊടുന്നനെ ശരീരഭാരം കൂടുക, അരക്കെട്ടില്‍ കൊഴുപ്പ് കൂടുക.


എപ്പോഴും ക്ഷീണം തോന്നുക


ഉറക്കക്കുറവ് അല്ലെങ്കിൽ ഉറക്കമില്ലായ്മ


ഗ്യാസ്, മലബന്ധം, ദഹനക്കേട്


വർദ്ധിച്ച സമ്മർദ്ദം, ഉത്കണ്ഠ, ക്ഷോഭം.


അമിതമായ വിയർപ്പ്,  ലൈംഗികതയോടുള്ള ആഗ്രഹം നഷ്ടപ്പെടുക


മുടികൊഴിച്ചിൽ, അകാല നര, കട്ടിയുള്ള താടിയുടെ അഭാവം 


ഏറെ  ദാഹം തോന്നുന്ന അവസ്ഥ , വളരെ തണുപ്പോ ചൂടോ അനുഭവപ്പെടുന്നു.


ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ അനുമാനിക്കാം, ശരീരം  ഹോർമോൺ അസന്തുലനം എന്ന ആവസ്ഥയിലൂടെ കടന്നുപോകുകയാണ് എന്ന്.  


എന്നാല്‍, ശരിയായ ഭക്ഷണ ക്രമത്തിലൂടെ  ഈ അവസ്ഥയെ നിയന്ത്രിക്കാം.  (Diet and Health Tips to get rid of Hormonal Imbalance)


ഭക്ഷണത്തിൽ കാരറ്റ്, ബ്രൊക്കോളി, കാബേജ് തുടങ്ങിയ പുതിയ പഴങ്ങളുടെയും പച്ചക്കറികളുടെയും അളവ് വർദ്ധിപ്പിക്കുക.


ഗ്രീൻ ടീയിൽ കാണപ്പെടുന്ന പ്രകൃതിദത്ത ഘടകമാണ് തിയാനിൻ, ഇത് ഹോർമോണുകളെ സന്തുലിതമാക്കുന്നു.


ഓട്‌സും തൈരും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.


ശരീരത്തിൽ വെള്ളത്തിന്‍റെ അഭാവം അനുവദിക്കരുത്.


ഹോർമോണുകളുടെ സന്തുലിതാവസ്ഥ നിലനിർത്തുന്ന സൂര്യകാന്തി വിത്തുകൾ, മുട്ട, ഡ്രൈ ഫ്രൂട്ട്‌സ്, ചിക്കൻ എന്നിവ കഴിയ്ക്കുക. 


തേങ്ങാവെള്ളം കുടിക്കുക.


കൂടാതെ, ശരീര ഭാരം നിയന്ത്രിച്ചു നിര്‍ത്തുക, അമിത വണ്ണം ഒഴിവാക്കുക.  മിതവും ആരോഗ്യകരവുമായ ഭക്ഷണം ശീലമാക്കുക, കൃത്യമായ വ്യായാമം, ഉറക്കം ഇവ ശീലിക്കുക,  ധാരാളം പച്ചക്കറികള്‍ , പഴങ്ങള്‍  എന്നിവ കഴിയ്ക്കുക .  അമിത വ്യായാമം ഒഴിവാക്കുക. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക