ന്യൂഡൽഹി: കൊറോണ വൈറസിന്റെ രണ്ടാം തരംഗം (Coronavirus second wave) ഇന്ത്യയിൽ സുനാമി പോലെ അതിവേഗം പടർന്നുകൊണ്ടിരിക്കുകയാണ്.  ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്ന കേസുകൾ ഒരു ലക്ഷത്തിൽ തുടങ്ങി ഇപ്പോൾ നാലു ലക്ഷത്തിലെത്തിയിരിക്കുകയാണ്.   ഈ വൈറസ് കാരണം ദിവസവും ആയിരക്കണക്കിന് ആളുകളാണ് മരണമടയുന്നത്.  ഈ ദിവസങ്ങളിലെല്ലാം ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്നത് ഒരു കാര്യം മാത്രമാണ് അത് മറ്റൊന്നുമല്ല പ്രതിരോധശേഷി വർധിപ്പിക്കുക (Strong Immunity) എന്നതാണ്.   


COMMERCIAL BREAK
SCROLL TO CONTINUE READING

ആയുർവേദ രീതി ഉപയോഗിച്ച് പ്രതിരോധശേഷി വർധിപ്പിക്കുക


രോഗപ്രതിരോധം എന്നാൽ രോഗങ്ങൾക്കെതിരെ പോരാടാനുള്ള നമ്മുടെ ശരീരത്തിന്റെ കഴിവാണ് (Ability to fight with diseases). നിലവിൽ നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തമാണെങ്കിൽ കൊറോണ വൈറസ് അണുബാധയുണ്ടായാൽ പോലും വീട്ടിൽ quarantine ഇരുന്നുകൊണ്ടുതന്നെ  നിങ്ങൾക്ക് കൊറോണയ്‌ക്കെതിരായ യുദ്ധത്തിൽ വിജയം നേടാൻ കഴിയും. 


Also Read: Summer Safety Tips: ചൂട് കാലത്ത് ശ്രദ്ധിക്കേണ്ടതെന്തൊക്കെ? 


അതുകൊണ്ടുതന്നെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി തുളസി കഷായം മുതൽ പാലിൽ മഞ്ഞൾ ചേർത്തും, ഗിലോയ് മുതൽ നെല്ലിക്കവരെ കഴിക്കാൻ ആളുകളോട് നിർദ്ദേശിക്കുന്നത്.  നമ്മുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്ന ഇത്തരം പ്രകൃതിദത്ത ഔഷധസസ്യങ്ങളെ ആയുർവേദത്തിൽ (Ayurveda) വിവരിച്ചിട്ടുണ്ട്. എന്നാൽ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് പ്രത്യേക കുറുക്കുവഴി ഒന്നുംതന്നെയില്ല മാത്രമല്ല ഇത് ഒരു ദിവസംകൊണ്ട് വർധിപ്പിക്കുകയുമില്ല.  അതിനായി നിങ്ങൾ പതിവായിട്ട് ഇക്കാര്യങ്ങൾ കഴിക്കണം.


ചായയിൽ ഇരട്ടിമധുരവും (Liquorice), ഗ്രാമ്പൂവും ചേർക്കുക


നിങ്ങൾ ചായ ദിവസവും കുടിക്കുമായിരിക്കും അല്ലെ. അങ്ങനെയാണെങ്കിൽ  നിങ്ങൾ ദിനവും ഒരു കപ്പ് ചായയിൽ നിങ്ങൾ ഈ  2 ആയുർവേദ ഷധങ്ങൾ ചേർത്താൽ (Mix 2 herbs in your tea) നിങ്ങൾക്ക് പ്രത്യേക രോഗപ്രതിരോധ ബൂസ്റ്റർ പാനീയം തയ്യാറാക്കേണ്ട ആവശ്യമില്ല. ആ രണ്ട് കാര്യങ്ങളാണ് ഇരട്ടിമധുരവും ഗ്രാമ്പുവും. 


ഇരട്ടി മധുരത്തിന്റെ ഗുണങ്ങൾ


നമ്മുടെ ശരീരത്തിൽ പവർ ബൂസ്റ്റർ പോലെ പ്രവർത്തിക്കുന്ന ഒരു ആയുർവേദ മരുന്നാണ് ലൈക്കോറൈസ് റൂട്ട് എന്നറിയപ്പെടുന്ന ഇരട്ടിമധുരം.  ഇതിനെ ഹിന്ദിയിൽ മുലേഠിയെന്നും (Mulethi) ഇംഗ്ലീഷിൽ Liquorices, Licorice എന്നീ പേരുകളിൽ ആണ് അറിയപ്പെടുന്നത്.    ഇരട്ടിമധുരത്തിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ ശരീരത്തിൽ ലിംഫോസൈറ്റുകളും (lymphocytes) മാക്രോഫേജുകളും (macrophages) ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. 


Also Read: Curry Leaf Benefits: കറിവേപ്പിലയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉത്തമം


ലിംഫോസൈറ്റുകളും മാക്രോഫേജുകളും ശരീരത്തിൽ രോഗം ഉണ്ടാക്കുന്ന അണുക്കൾ, മലിനീകരണം, അലർജികൾ, ദോഷകരമായ കോശങ്ങൾ എന്നിവ വികസിക്കുന്നത് തടയുന്നു.  ഇതിനുപുറമെ ഇരട്ടിമധുരത്തിൽ ആൻറിവൈറൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്.  ഇത് ചുമ, ശ്വസനത്തിലെ ബുദ്ധിമുട്ട്, നെഞ്ചിനുള്ളിലെ ബുദ്ധിമുട്ടുകൾ  എന്നിവ മറികടക്കാൻ സഹായിക്കുന്നു.


ഗ്രാമ്പൂവിന്റെ ഗുണങ്ങൾ


നമ്മുടെ അടുക്കളയിലെ ഏറ്റവും സാധാരണമായ സുഗന്ധവ്യഞ്ജനങ്ങളിലൊന്നായ ഗ്രാമ്പൂ അല്ലെങ്കിൽ ലോംഗ് (Clove or laung) ഔഷധ ഗുണങ്ങളാൽ സമ്പന്നമാണ്. ആയുർവേദത്തിൽ ധാരാളം മരുന്നുകൾ ഉണ്ടാക്കാൻ ഗ്രാമ്പൂ ഉപയോഗിക്കുന്നു. ഇനി നിങ്ങൾ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഗ്രാമ്പൂ ഉൾപ്പെടുത്തുകയാണെങ്കിൽ നിങ്ങൾക്ക് പലതരം രോഗങ്ങളിൽ നിന്നും രക്ഷനേടാൻ കഴിയും.   ഗ്രാമ്പൂ നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വളരെ ഉത്തമമാണ്.  തണുപ്പ്, ചുമ തുടങ്ങിയ രോഗങ്ങൾക്കെതിരെ പോരാടാനുള്ള ഗുണങ്ങളും ഗ്രാമ്പൂവിലുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.