Black pepper: വീടുകളിൽ മസാലകൾ സ്വദിനും അതുപോലെ ആരോഗ്യത്തിനും നല്ലതാണ്.  അതുകൊണ്ടുതന്നെയാണ് ഭാരതീയരുടെ അടുക്കളയിൽ കുരുമുളക്, ഗ്രാമ്പൂ, ഏലയ്ക്ക, അയമോദകം എന്നിങ്ങനെയുള്ള മസാലകൾ എപ്പോഴും കരുതുന്നത്.  ഇന്ന് നമുക്ക് കുരുമുളകിന്റെ ഗുണങ്ങൾ അറിയാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ മസാലകൾ അതായത് സുഗന്ധവ്യഞ്ജനങ്ങൾ ആരോഗ്യത്തിന് രാമബാണമാണ് എന്നാണ് അറിയപ്പെടുന്നത്.  ഇതിലൂടെ ശരീരത്തിന് വളരെയധികം ഉപയോഗങ്ങളുണ്ട്.  ആയുർവേദം ഇവയെയൊക്കെ ഔഷധമായിട്ടാണ് കണക്കാക്കുന്നത്. എന്താണ് ഇതിന്റെയൊക്കെ ഉപയോഗം എന്നറിയാം... 


Also Read: Ramadan 2021: വിശുദ്ധ മാസത്തിൽ ആരോഗ്യം നിലനിർത്താൻ കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് അറിയാം


ത്വക്ക് രോഗത്തെ ആകറ്റുന്നു


ശരീരത്തുണ്ടാകുന്ന കുരുക്കൾക്കും കുരുമുളക് നല്ലതാണ്.  കുരുമുളക് പൊടിച്ച് ഇതില് പുരട്ടുന്നത് നല്ലതാണ് എന്നാണ് വിലയിരുത്തൽ.  ഇതിലൂടെ പെട്ടെന്ന് തന്നെ നിങ്ങൾക്ക് ആശ്വാസം കിട്ടും.  കൂടാതെ കുരുമുളക് പൊടിയെ മുഖക്കുരുവിൽ വയ്ക്കുന്നതും ഉത്തമമമാണെന്നാണ് പറയപ്പെടുന്നത്.  


കുരുമുളക് പല്ലുകൾക്കും നല്ലതാണ്


പല്ലുമായി ബന്ധപ്പെട്ട ഏത് പ്രശ്നവും പരിഹരിക്കാൻ കുരുമുളക് ഉത്തമമാണ്. കുരുമുളക് കല്ലുപ്പുമായി ചേർത്ത് പൊടിച്ച് ഒന്നുരണ്ട് കടുകെണ്ണയുടെ തുള്ളിയും ചേർത്ത് പാളയില് തേക്കുന്നത് മോണയുമായി ബന്ധപ്പെട്ടുള്ള അസുഖത്തിന് ശമനം ഉണ്ടാകും.  


Also Read: BSNL ന്റെ പുത്തൻ 249 രൂപ പ്ലാനിൽ‌ Double Data യും സൗജന്യ കോളിംഗും ലഭിക്കും 


കുരുമുളക് ടെൻഷൻ അകറ്റാനും ഉത്തമം 


കുരുമുളകിൽ പൈപ്പെറിൻ എന്ന മൂലകം അടങ്ങിയിരിക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇക്കാരണത്താൽ കുരുമുളക് ആളുകളുടെ പിരിമുറുക്കവും വിഷാദവും ഒഴിവാക്കാൻ സഹായിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.


ശൈത്യകാലത്ത് ഉത്തമം


ശൈത്യകാലത്ത് കുരുമുളക് കഴിക്കുന്നത് വളരെയധികം ഉത്തമമാണ്. മാറുന്ന കാലാവസ്ഥയിൽ ചുമ, ജലദോഷം എന്നിവയിൽ നിന്നും ആശ്വാസം ലഭിക്കാൻ കുരുമുളക് സേവിക്കുന്നത് സഹായിക്കും.   ഇതുകൂടാതെ കുരുമുളക് ഉപയോഗിക്കുന്നത് നിങ്ങളുടെ തൊണ്ടയും നന്നായിരിക്കും.   മുടി കൊഴിച്ചിൽ തടയാനും കുരുമുളക് ഉത്തമമാണ്. 


വയറ്റിൽ ഉണ്ടാകുന്ന ഗ്യാസ്,  അസിഡിറ്റി എന്നിവയ്ക്കും കുരുമുളക് ഉത്തമമാണ്


നമ്മുടെ ജീവിതശൈലിതന്നെ ഒത്തിരി മാറിയിട്ടുണ്ട് ഇതിന്റെ അടിസ്ഥാനത്തിൽ അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.  ഇത്തരമൊരു സാഹചര്യത്തിൽ നാരങ്ങ നീരിൽ കാലാ ഉപ്പും  കുരുമുളകും ചേർത്ത് കഴിക്കുന്നത് വളരെയധികം ആശ്വാസം ലഭിക്കും. കൂടാതെ അസിഡിറ്റി മൂലം ഉണ്ടാകുന്ന വേദയില് നിന്നും ആശ്വാസം ലഭിക്കും.


Also Read: നിങ്ങൾ vaccination എടുത്തോ? കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഈ ബാങ്കിൽ FD ക്ക് കൂടുതൽ പലിശ!


ഇക്കിൾ മാറ്റാനും ഉത്തമം


നിങ്ങൾക്ക് വളരെക്കാലമായി ഇക്കിൾ വരുന്നുണ്ടെങ്കിൽ അല്പം പുതിന, 2 ടീസ്പൂൺ പെരുംജീരകം, കൽക്കണ്ട്, കുരുമുളക് എന്നിവയെടുത്ത് പൊടിക്കുക. എന്നിട്ട് ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുക. നിങ്ങളുടെ ഇക്കിൾ പമ്പ കടക്കും.  ഇതിനുപുറമെ, 5 കുരുമുളക് കത്തിച്ച് പൊടിച്ചെടുത്ത് അതിനെ പലതവണ മണപ്പിക്കുന്നതിലൂടെയും നിങ്ങളുടെ ഇക്കിൾ മാറും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക