Benefits of Jaggery: ശർക്കരയുടെ ഗുണങ്ങൾ (Benefits of jaggery) എന്തൊക്കെയാണെന്ന് നമുക്കിന്ന് അറിയാം. ശർക്കര അത്തരമൊരു കാര്യമാണ് ഇത് ആരോഗ്യത്തിന് വളരെയധികം (health) ഗുണം ചെയ്യും. 


COMMERCIAL BREAK
SCROLL TO CONTINUE READING

പതിവായി നിശ്ചിത അളവിൽ ശർക്കര കഴിക്കുന്നതിലൂടെ നിങ്ങൾക്ക് ഗുരുതരമായ പല രോഗങ്ങളിൽ നിന്നും രക്ഷനേടാം. ഇത് കഴിക്കുന്നത് കൊണ്ട് നാവിന് രുചി മാത്രമല്ല മറിച്ച് ഇതിൽ ധാരാളം ഔഷധ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. 


Also Read: Milk : ചൂട് പാൽ കുടിക്കുന്നതാണോ തണുത്ത പാൽ കുടിക്കുന്നതാണോ കൂടുതൽ ആരോഗ്യപ്രദം? 


സാധാരണയായി ആളുകൾ ശൈത്യകാലത്ത് മാത്രമേ ശർക്കര ഉപയോഗിക്കാറുള്ളൂ എന്നാൽ വർഷം മുഴുവനും നമുക്ക് സേവിക്കാൻ കഴിയുന്ന ഒന്നാണ് ശർക്കര എന്ന വസ്തുത പലർക്കും അറിയില്ല എന്നത് ഒരു സത്യമാണ്. ഇതിൽ ശരീരത്തിന് ആവശ്യമുള്ള ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. 


അറിയപ്പെടുന്ന ആയുർവേദ ഡോക്ടർ അബ്രാർ മുൽത്താനിയുടെ അഭിപ്രായത്തിൽ ശർക്കരയിൽ ഇരുമ്പ് മ്പിന്റെ മികച്ച ഉറവിടം അടങ്ങിയിട്ടുണ്ട് എന്നാണ്.  ഇനി നിങ്ങൾക്ക് ഹീമോഗ്ലോബിൻ കുറവാണെങ്കിൽ, ദിവസവും ശർക്കര കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യും. 


Also Read: Benefits of Fenugreek Tea: കൊഴുപ്പും ശരീരഭാരവും കുറയ്ക്കണോ, ഉലുവ ചായ ശീലിച്ചോളൂ


ശർക്കര കഴിക്കുന്നതിലൂടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് വർദ്ധിക്കുന്നു. അതുകൊണ്ടാണ് ഗർഭിണികളായ സ്ത്രീകളോട് ശർക്കര കഴിക്കാൻ ഡോക്ടർമാർ ഉപദേശിക്കുന്നതിന്റെ പ്രധാന കാരണം. രാവിലെ ഉണർന്നതിനുശേഷം നിങ്ങൾക്ക് 50 ഗ്രാം ശർക്കര കഴിക്കാം.


ശർക്കര കഴിക്കുന്നതിന്റെ 5 അത്ഭുതകരമായ ഗുണങ്ങൾ അറിയാം (Read 5 amazing benefits of eating jaggery)


1. ശ്വാസകോശ അണുബാധ തടയുന്നു


ശർക്കര ശരീരത്തിലെ രക്തം ശുചീകരിക്കുന്നതോടൊപ്പം ഉപാപചയ നിരക്ക് നിയന്ത്രിക്കുന്നു. ഇതുകൂടാതെ തൊണ്ട, ശ്വാസകോശ അണുബാധ എന്നിവയ്ക്ക് ശർക്കര ഗുണം ചെയ്യും.


2. വയറ്റിലെ പ്രശ്നങ്ങൾ ഒഴിഞ്ഞുകിട്ടും


വയറുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങൾക്കുള്ള ഒരു രാമബാണമാണ് ശർക്കര. നിങ്ങൾക്ക് ഗ്യാസ് അല്ലെങ്കിൽ അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ശർക്കര കഴിക്കുന്നത് ഗുണം ചെയ്യും.


Also Read: Bone Death: ബ്ലാക്ക് ഫംഗസിന് പിന്നാലെ അസ്ഥിമരണം, കോവിഡ് ഭേദമായവര്‍ക്ക് പുതിയ ഭീഷണി


3. സന്ധി വേദനയുടെ പ്രശ്നത്തിന് പരിഹാരം


സന്ധി വേദനയുണ്ടെങ്കിൽ ശർക്കര ഇഞ്ചിയോടൊപ്പം ചേർത്ത് കഴിക്കുന്നത് വളരെ ഗുണം ചെയ്യും. ദിവസവും ഒരു കഷണം ശർക്കര ഇഞ്ചിയോടൊപ്പം കഴിക്കുന്നത് സന്ധി വേദനയ്ക്ക് ആശ്വാസം നൽകുന്നു.


4. ശർക്കര എല്ലുകളെ ശക്തമാക്കുന്നു (Jaggery makes bones strong)


കാൽസ്യം, ഫോസ്ഫറസ് എന്നിവ ശർക്കരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അസ്ഥികളെ ശക്തിപ്പെടുത്തുന്നതിന് ഈ രണ്ട് ഘടകങ്ങളും വളരെ സഹായകരമാണ്. ശർക്കരയോടൊപ്പം ഇഞ്ചി കഴിക്കുന്നത് സന്ധി വേദന ഒഴിവാക്കുന്നു.


Also Read: Sugar Free mangoes: പ്രമേഹ രോഗികൾക്ക് സന്തോഷത്തോടെ കഴിയ്ക്കാം, വരുന്നു Sugar Free മാമ്പഴം..!!


5. ദിവസം മുഴുവൻ ശരീരം സജീവമായി നിലനിർത്തും


ശർക്കര (Gud) ശരീരത്തെ ശക്തവും സജീവവുമായി നിലനിർത്തുന്നു. ശാരീരിക ബലഹീനത (physical weakness) മറികടക്കാൻ പാലിൽ ശർക്കര ചേർത്ത് കഴിക്കുന്നത് ശരീരത്തിന് ശക്തിയും ശരീരം ഊർജ്ജസ്വലവുമായും തുടരും. ഇനി നിങ്ങൾക്ക് പാൽ ഇഷ്ടമല്ലെങ്കിൽ ഒരു കപ്പ് വെള്ളത്തിൽ അഞ്ച് ഗ്രാം ശർക്കരയും അല്പം നാരങ്ങ നീരും കറുത്ത ഉപ്പും ചേർത്ത് കഴിക്കുന്നത് നിങ്ങൾക്ക് ക്ഷീണം തോന്നില്ല.


ശർക്കര കഴിക്കേണ്ട വിധം


ആയുർ‌വേദം അനുസരിച്ച് ശർക്കര വെറും വയറ്റിൽ വേണം (Jaggery eaten an empty stomach) കഴിക്കാൻ.  ഒപ്പം ഇളം ചൂടുള്ള വെള്ളം, കൂടി കഴിച്ചാൽ ഒന്നുകൂടി നന്ന്.  ഇതിലൂടെ ശരീരത്തിന് ധാരാളം ഊർജ്ജം ലഭിക്കുന്നു. രക്തം ശുക്‌തമാകുന്നു. പലതരം രോഗങ്ങൾ ഭേദമാകുന്നു. കൂടാതെ ശർക്കര കഴിക്കുന്നതിലൂടെ അസിഡിറ്റി പ്രശ്നമുള്ളവർക്ക് ആശ്വാസം ലഭിക്കുന്നു.  ഇതിലെല്ലാത്തിലും പ്രധാനം നിങ്ങൾ വെറും വയറ്റിൽ ശർക്കര കഴിക്കണം എന്നതാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.