Heart Health: വീട്ടിലിരുന്നും ഹൃദയാരോഗ്യം പരിശോധിക്കാം, ഈ ലളിതമായ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കൂ
പണ്ട് കാലത്ത് നമുക്കറിയാം ഹൃദ്രോഗം എന്നത് വളരെ പ്രായം ചെന്ന ആളുകളിലായിരുന്നു കണ്ട് വന്നിരുന്നത്. എന്നാല്‍ ഇന്ന് കഥ മാറി. ഇന്ന് ഹൃദ്രോഗം ചെറുപ്പക്കാരില്‍ സാധാരണമായിരിയ്ക്കുകയാണ്.
Heart Health Tips: പണ്ട് കാലത്ത് നമുക്കറിയാം ഹൃദ്രോഗം എന്നത് വളരെ പ്രായം ചെന്ന ആളുകളിലായിരുന്നു കണ്ട് വന്നിരുന്നത്. എന്നാല്‍ ഇന്ന് കഥ മാറി. ഇന്ന് ഹൃദ്രോഗം ചെറുപ്പക്കാരില്‍ സാധാരണമായിരിയ്ക്കുകയാണ്.
ഇന്നത്തെ നമ്മുടെ ജീവിത ശൈലിയാണ് ഇതിനു കാരണമായി പറയുന്നത്. ചിട്ടയില്ലാത്ത ഭക്ഷണക്രമം, വ്യായാമത്തിന്‍റെ കുറവ് തുടങ്ങിയവ ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുന്നു. സമയാസമയങ്ങളില്‍ ഹൃദയത്തിന്‍റെ ആരോഗ്യം പരിധോധിക്കുക എന്നത് ഇന്ന് ആവശ്യമാണ്. എന്നാല്‍, നിങ്ങള്‍ക്കറിയുമോ ഇതിനായി കൂടെക്കൂടെ ആശുപത്രിയില്‍ പോകേണ്ട ആവശ്യമില്ല. നിങ്ങളുടെ ഹൃദയം ആരോഗ്യകരമാണോ എന്നറിയാന്‍ ചില ലക്ഷണങ്ങള്‍ നിരീക്ഷിച്ചാല്‍ മതിയാകും.
Also Read: Juice Benefits: ഈ ജ്യൂസുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം, ശരീരഭാരം കുറയ്ക്കാനും ദഹനത്തിനും ഉത്തമം
നിലവിലെ ജീവിതശൈലിയിൽ ഹൃദയത്തിന്‍റെ ആരോഗ്യ ലക്ഷണങ്ങൾ നിരീക്ഷിക്കുന്നത് വളരെ അത്യാവശ്യമായിരിക്കുന്നു. ഹൃദയാരോഗ്യം വഷളാകുന്നതിന് കാരണമാകുന്ന മറഞ്ഞിരിക്കുന്ന വിവിധ ലക്ഷണങ്ങൾ ഉണ്ടാകാം. അതിനാൽ, ശരിയായ ജീവിതശൈലിയും സമയബന്ധിതമായ രോഗനിർണയവും ആളുകൾ അവഗണിക്കരുത്.
ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് ഹൃദയം. ഇന്നത്തെ ജീവിത ശൈലി വളരെ പെട്ടെന്നാണ് ആളുകളെ ഹൃദ്രോഗത്തിന് അടിമകളാക്കുന്നത്. ഉദാസീനമായ ജീവിതശൈലി വർദ്ധിക്കുന്നതോടെ, ഹൃദയാരോഗ്യം നിരീക്ഷിക്കേണ്ടത് വളരെ അത്യാവശ്യമായിരിക്കുന്നു.
Also Read: Heart Health: ഹൃദയാരോഗ്യത്തിന് ഈ പച്ചക്കറികള്‍ ഉത്തമം
മിക്കവാറും, ആളുകൾ ഹൃദയസംബന്ധമായ അസുഖത്തിന്‍റെ ലക്ഷണങ്ങളെ അവഗണിക്കുകയോ അറിയുകയോ ചെയ്യാറില്ല. സാധാരണയായി ചില സാധാരണ അസുഖങ്ങള്‍ നമ്മെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യാറുണ്ട്. അതിനാൽ, ഹൃദയത്തിന്‍റെ സമയബന്ധിതമായ നിരീക്ഷണവും ഹൃദ്രോഗത്തിന്‍റെ കണ്ടെത്തലും ഏറെ പ്രധാനമാണ്.
ഹൃദ്രോഗത്തിന്‍റെ സൂചന നല്‍കുന്ന 5 ലക്ഷണങ്ങൾ ഇവയാണ്:-
1. നെഞ്ചിലെ അസ്വസ്ഥത : വിശ്രമിക്കുമ്പോഴോ ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുമ്പോഴോ നെഞ്ചില്‍ വേദന, ഇറുകിയ അനുഭവം എന്നിവ ഇതിൽ ഉൾപ്പെടാം. ഈ തോന്നൽ ഏതാനും മിനിറ്റുകൾ അനുഭവപ്പെടാം. ഇത് ഹൃദയാഘാതം അടുക്കുന്നതിന്‍റെ ലക്ഷണമാകാം.
2. കൈകളിലേക്ക് പടരുന്ന വേദന: ശരീരത്തിന്‍റെ തോളിൽ നിന്ന് ഇടതുവശത്തേക്ക് പ്രത്യേകിച്ച് കൈകളിലേക്ക് വേദന പ്രസരിക്കുന്നതാണ് മറ്റൊരു ക്ലാസിക് കാർഡിയാക് രോഗലക്ഷണം. ഇത് ഹൃദയാഘാതത്തിന്‍റെ ലക്ഷണമാകാം.
3. തലകറക്കം: പെട്ടെന്ന് ബാലൻസ് നഷ്ടപ്പെടുകയോ തളർച്ച അനുഭവപ്പെടുകയോ ചെയ്യുന്നത് രക്തസമ്മർദ്ദം കുറയുന്നതിന്‍റെ ലക്ഷണമാണ്. ഒരു വ്യക്തിയുടെ ഹൃദയത്തിന് രക്തം ശരിയായി പമ്പ് ചെയ്യാൻ കഴിയുന്നില്ല എന്നാണ് ഈ ലക്ഷണം സൂചിപ്പിക്കുന്നത്.
4. തൊണ്ടവേദന അല്ലെങ്കിൽ താടിയെല്ല് വേദന: തൊണ്ടവേദനയോ താടിയെല്ല് വേദനയോ ഹൃദയവുമായി ബന്ധപ്പെട്ടതല്ലെങ്കിലും നെഞ്ചിൽ നിന്ന് തൊണ്ടയിലേക്കോ താടിയെല്ലിലേക്കോ പടരുന്ന വേദനയോ ഹൃദയപ്രശ്നത്തിന്‍റെ ലക്ഷണമാകാം.
5. വിയർക്കൽ: ഇരിക്കുമ്പോഴോ ഉറങ്ങുമ്പോഴോ ഒരു കാരണവുമില്ലാതെ അമിതമായി വിയർപ്പ് പുറത്തുവരുന്നത് ഹൃദയാഘാതത്തിന്‍റെ സൂചനയായിരിക്കാം.
മുകളിൽ പറഞ്ഞ കാര്യങ്ങള്‍ അവഗണിക്കാൻ പാടില്ലാത്ത ചില ലക്ഷണങ്ങൾ മാത്രമാണ്. ശ്വാസതടസ്സം, ക്രമരഹിതമായ ഹൃദയമിടിപ്പ്, ഛർദ്ദി, ദഹനക്കേട്, കാല് വേദന അല്ലെങ്കിൽ കൈ വേദന, ശ്വാസം മുട്ടൽ, കണങ്കാൽ വീക്കം, കടുത്ത ക്ഷീണം എന്നിവ മറ്റ് ലക്ഷണങ്ങളിൽ ഉൾപ്പെടാം.
നിലവിലെ ജീവിതശൈലിയിൽ ഹൃദ്രോഗത്തിന്‍റെ ലക്ഷണങ്ങൾ നിരീക്ഷിക്കുന്നത് വളരെ അത്യാവശ്യമായിരിക്കുന്നു. ഹൃദയാരോഗ്യം വഷളാകുന്നതിന് കാരണമാകുന്ന വിവിധ മറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ ഉണ്ടാകാം. അതിനാൽ, ശരിയായ ജീവിതശൈലിയും സമയബന്ധിതമായ രോഗനിർണയവും ആളുകൾ അവഗണിക്കരുത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...