LPG Booking Offer: ഗാർഹിക എൽ‌പി‌ജി സിലിണ്ടറിന്റെ വില (LPG Price) ഏപ്രിൽ ഒന്നിന് സിലിണ്ടറിന് 10 രൂപ കുറച്ചു. ഇതിലൂടെ  കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് കുറച്ച് ആശ്വാസം ലഭിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ സബ്സിഡി ഇല്ലാതെ 14.2 കിലോഗ്രാം എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില ഇപ്പോഴും സിലിണ്ടറിന് 809 രൂപയാണ്. സർക്കാർ ഇനിയും വില കുറയ്ക്കുമോ ഇല്ലയോ എന്നത് സർക്കാരിന് മാത്രം അറിയാം. എന്നാൽ 809 രൂപയുടെ സിലിണ്ടർ എങ്ങനെ 9 രൂപയ്ക്ക് ലഭിക്കും എന്നറിയാം.. 


LPG യുടെ ബുക്കിംഗിലും പേയ്‌മെന്റിലും പേടിഎം ഉപഭോക്താക്കൾക്കായി ഒരു ബമ്പർ ഓഫർ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഓഫറിന് കീഴിൽ ഉപഭോക്താക്കൾക്ക് 809 രൂപയുടെ ഗ്യാസ് സിലിണ്ടർ വെറും 9 രൂപയ്ക്ക് ലഭിക്കും. ഇതിനായിPaytm Cashback ഓഫർ ആരംഭിച്ചിട്ടുണ്ട്. ഈ ക്യാഷ്ബാക്ക് ഓഫറിന് കീഴിൽ ഒരു ഉപഭോക്താവ് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുകയാണെങ്കിൽ അയാൾക്ക് 800 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.


Also Read: LPG Special Offer: വിലകുറഞ്ഞ Cylinder വാങ്ങാനുള്ള സുവർണ്ണാവസരം; അറിയൂ സ്പെഷ്യൽ ഓഫർ


പേടിഎമ്മിൽ ക്യാഷ്ബാക്ക് എങ്ങനെ ലഭിക്കും


പേടിഎമ്മിന്റെ (Paytm) ഈ ഓഫർ പ്രയോജനപ്പെടുത്താൻ നിങ്ങളും ആഗ്രഹിക്കുന്നുവെങ്കിൽ 2021 ഏപ്രിൽ 30 വരെ നിങ്ങൾക്ക് സമയമുണ്ട്. ഈ ഓഫർ ആദ്യമായി paytm ലൂടെ എൽ‌പി‌ജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്ന ഉപയോക്താക്കൾക്ക് മാത്രമാണ് ലഭിക്കുന്നത്. 


എൽ‌പി‌ജി സിലിണ്ടറിനായി നിങ്ങൾ ബുക്ക് ചെയ്യുകയും പണമടയ്ക്കുകയും ചെയ്യുമ്പോൾ ഓഫറിന് കീഴിൽ നിങ്ങൾക്ക് ഒരു സ്ക്രാച്ച് കാർഡ് ലഭിക്കും അതിന് 800 രൂപവരെ ക്യാഷ്ബാക്ക് ലഭിക്കും. ആദ്യ എൽപിജി സിലിണ്ടറിന്റെ ബുക്കിംഗിൽ ഈ ഓഫർ യാന്ത്രികമായിതന്നെ ബാധകമാകും. 


കുറഞ്ഞത് 500 രൂപയെങ്കിലും ഉള്ള  പേയ്‌മെന്റിന് മാത്രമേ ഈ ഓഫർ ഉപയോഗിക്കാൻ കഴിയു. ക്യാഷ്ബാക്കിനായി നിങ്ങൾ സ്ക്രാച്ച് കാർഡ് തുറക്കേണ്ടിവരും.  ഈ സ്ക്രാച്ച് കാർഡ് നിങ്ങൾക്ക് ബിൽ പേയ്മെന്റിന് ശേഷം ലഭിക്കും. ക്യാഷ്ബാക്കിന്റെ തുക 10 രൂപ മുതൽ 800 രൂപ വരെയാണ്. 7 ദിവസത്തിനുള്ളിൽ നിങ്ങൾ ഈ സ്ക്രാച്ച് കാർഡ് തുറക്കേണ്ടിവരും അത് കഴിഞ്ഞാൽ നിങ്ങൾക്ക് ഇത് ഉപയോഗിക്കാൻ കഴിയില്ല.


Also Read: Amazon Pay ലൂടെ LPG സിലിണ്ടർ ബുക്ക് ചെയ്യൂ, cashback നേടൂ


എൽപിജിക്കായി എങ്ങനെ ബുക്ക് ചെയ്യാം, പണമടയ്ക്കാം


ഈ ഓഫർ പ്രയോജനപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം നിങ്ങൾക്ക് നിങ്ങളുടെ മൊബൈൽ ഫോണിൽ Paytm App ഡൗൺലോഡ് ചെയ്യണം. അതിനുശേഷം നിങ്ങളുടെ ഗ്യാസ് ഏജൻസിയുമായി സിലിണ്ടർ ബുക്കിംഗ് നടത്തേണ്ടതുണ്ട്. ഇതിനായി, Paytm അപ്ലിക്കേഷനിൽ Show more ൽ ക്ലിക്കുചെയ്യുക.  തുടർന്ന് Recharge and Pay Bills ക്ലിക്കുചെയ്യുക. 


ഇതിനുശേഷം ഒരു സിലിണ്ടർ ബുക്ക് ചെയ്യാനുള്ള ഓപ്ഷൻ നിങ്ങൾ കാണും അതായത് book a cylinder ഓപ്‌ഷൻ. ഇവിടെ ചെന്ന് നിങ്ങൾ നിങ്ങളുടെ ഏജൻസിയെ സെലക്ട് ചെയ്യുക. ബുക്കിങ് ചെയ്യുന്നതിന് മുൻപ് FIRSTLPG പ്രോമോകോഡ് നൽകണം. ബുക്ക് ചെയ്ത 24 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് ക്യാഷ്ബാക്കിനുള്ള സ്ക്രാച് കാർഡ് ലഭിക്കും.  ഇ കാർഡിന് 7 ദിവസത്തെ കാലാവധിയാണ് ഉള്ളത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക