കൊറോണ കാലഘട്ടത്തിൽ ഓരോ മനുഷ്യനും തങ്ങളുടെ ആരോഗ്യം നല്ലരീതിയിൽ നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. കാരണം ശരീരത്തിൽ നല്ല പ്രതിരോധശേഷി ഉണ്ടായിരുന്നാൽ രോഗം വരാനുള്ള സാധ്യതയും വളരെ കുറവാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതുകൊണ്ടാണ് ഈ സമയത്ത് ആരോഗ്യത്തെക്കുറിച്ച് അൽപം ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണെന്ന് പറയുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ നെയ്യ് കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്താണെന്ന് നമുക്കറിയാം.  നെയ്യ് ശരീരത്തിന് വളരെയധികം ഗുണം ചെയ്യും.


നെയ്യിൽ പ്രതിരോധശേഷി ശക്തമാണ് 


വേനൽക്കാലത്ത് നെയ്യ് കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി ശക്തമാക്കുന്നു. കാരണം നെയ്യ് അത്തരം ഒരു പദാർത്ഥമാണ് അത് എല്ലാ വീടുകളിലും കാണപ്പെടുന്നു. നെയ്യിൽ നിരവധി പോഷകസമൃദ്ധമായ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട് അത് ശരീരത്തിന് അത്യന്താപേക്ഷിതമാണ്. 


Also Read: Dates Benefits: രക്തക്കുറവ് പരിഹരിക്കണമോ, എന്നാൽ ദിനവും രണ്ട് ഈന്തപ്പഴം കഴിക്കൂ! 


നെയ്യിൽ അടങ്ങിയിട്ടുള്ള ഫൈറ്റോ ന്യൂട്രിയന്റ്സ് ലൈംഗിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള  ഒരു ഘടകമാണ് എന്നാണ് അറിയപ്പെടുന്നതെങ്കിലും ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഗുണം ചെയ്യും. കൂടാതെ നെയ്യുടെ ഉപയോഗം എളുകൾക്ക് ശക്തി നൽകുന്നു ഒപ്പം ശരീരത്തിനും ശക്തിയുണ്ടാകുന്നു.   


അതുകൊണ്ടുതന്നെ നെയ്യ് പുരുഷന്മാർ എന്നും കഴിക്കുന്നത് നല്ലതാണ്.   മറ്റൊരു കാര്യം എന്നുപറയുന്നത് നിങ്ങൾക്ക് നെയ്യ് ആഹാരത്തിനൊപ്പമോ അല്ലെങ്കിൽ വേറെന്തിനൊപ്പമോ ചേർത്ത് കഴിക്കാം എന്നതാണ്.   ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ പതിവായി നെയ്യ് കഴിക്കാൻ തുടങ്ങിയാൽ നിങ്ങൾക്ക് ധാരാളം നേട്ടങ്ങൾ ഉണ്ടാക്കും. 


ദഹനം മികച്ചതായി തുടരും


നെയ്യ് കഴിക്കുന്നതിലൂടെ ശരീരത്തിലെ ദഹന പ്രവർത്തനവും നല്ലതാകുന്നു. നിങ്ങൾ ദിവസവും നെയ്യ് ഭക്ഷണത്തിൽ ഉപയോഗിക്കുകയാണെങ്കിൽ അത് വയറിന് നല്ലതാണ്. നെയ്യിൽ ആൻറി ഫംഗസ് പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് രോഗ സാധ്യത കുറയ്ക്കുന്നതിന് ഫലപ്രദമാണെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ നല്ല ദഹനത്തിനായി നെയ്യ് കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്.


Also Read:  Vi Cheapest Recharge Plan: വിലകുറഞ്ഞതും ജനപ്രിയവുമായ റീചാർജ് പ്ലാൻ വീണ്ടും വിപണിയിൽ


നെയ്യ് കഴിക്കുന്നത് പ്രമേഹത്തിന് അപകടമില്ല


ഇന്നത്തെ കാലത്ത് പ്രമേഹം ഒരു പ്രധാന പ്രശ്നമായി മാറിയിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ പ്രമേഹം നിയന്ത്രണവിധേയമാക്കാൻ നെയ്യ് കഴിക്കുന്നത് നല്ലതാണ്. നെയ്യ് കഴിക്കുന്നത് ശരീരത്തിലെ പ്രമേഹ സാധ്യത കുറയ്ക്കുന്നു. നെയ്യിൽ hydrogenated oil അടങ്ങിയിട്ടില്ല, അതിനാൽ ശരീരത്തിൽ കൊഴുപ്പ് ഉണ്ടാക്കില്ല.  അതുകൊണ്ടുതന്നെനെയ്യ് കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് ഗുണം ചെയ്യും.


കൊളസ്ട്രോൾ നിയന്ത്രിക്കുന്നു


നെയ്യ് കഴിക്കുന്നത് കൊണ്ട് ശരീരത്തിലെ കൊളസ്ട്രോൾ നിലയെ നിയന്ത്രിക്കുന്നു. നെയ്യിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ ശരീരത്തിൽ അടങ്ങിയിരിക്കുന്ന കൊളസ്ട്രോൾ കുറയുമെന്നും ആരോഗ്യ വിദഗ്ധർ കരുതുന്നു. അതുകൊണ്ടാണ് കൊളസ്ട്രോൾ ഉള്ള ആളുകൾ നെയ്യ് കഴിക്കാൻ നിർദ്ദേശിക്കുന്നു.


Also Read: EPF Balance Check: വീട്ടിൽ ഇരുന്നുകൊണ്ട് PF അക്കൗണ്ട് ബാലൻസ് അറിയാനുള്ള മികച്ച മാർഗം, അറിയാം.. 


ശരീരത്തിന്റെ ബലഹീനത അകന്നുനിൽക്കുന്നു


ശാരീരികമായി വളരെ കഠിനാധ്വാനം ചെയ്യുന്ന അല്ലെങ്കിൽ വ്യായാമം ചെയ്യുന്ന ആളുകൾ പതിവായി ദേശി നെയ്യ് കഴിക്കുന്നത് നല്ലതാണ്. ശിശുക്കളുടെ ഭക്ഷണത്തിലും ദേശി നെയ്യ് ഉൾപ്പെടുത്തണം. ഇത് അവരുടെ മാനസികവും ശാരീരികവുമായ വികാസം നന്നായി നടക്കുന്നതിന് നല്ലതാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക