EPF Balance Check: വീട്ടിൽ ഇരുന്നുകൊണ്ട് PF അക്കൗണ്ട് ബാലൻസ് അറിയാനുള്ള മികച്ച മാർഗം, അറിയാം..

EPF Balance Check: നിങ്ങൾ ജോലി ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും ഇപിഎഫ് അക്കൗണ്ടും (EPF Account)ഉണ്ടാകും.   എന്നാൽ നിങ്ങൾ പലതവണ ചിന്തിച്ചിട്ടുണ്ടാകും അല്ലെ ഈ ഇപിഎഫ് അക്കൗണ്ടിൽ എത്ര രൂപ ബാലൻസ് ഉണ്ടാകുമെന്ന്.  എന്നാൽ അത് മനസിലാക്കാൻ ഇതാ ഒരു എളുപ്പ മാർഗം.  പിഎഫിന്റെ പണം കൈകാര്യം ചെയ്യുന്ന സ്ഥാപനമായ എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) ഇതിനായി വരിക്കാർക്ക് നിരവധി സൗകര്യങ്ങൾ നൽകിയിട്ടുണ്ട്. നിങ്ങൾക്ക് അക്കൗണ്ട് ബാലൻസ് എങ്ങനെ പരിശോധിക്കാമെന്ന് നമുക്ക് നോക്കാം...

1 /5

ഒരു മിസ്ഡ് കോൾ നൽകി ഇപിഎഫ്ഒ അതിന്റെ വരിക്കാരെ ബാലൻസ് അറിയാൻ സൗകര്യം നൽകിയിട്ടുണ്ട്. ഇതിനായി ഇപിഎഫ് അക്കൗണ്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ നിന്ന് ഇപിഎഫ്ഒ നമ്പർ 011-22901406 ൽ നിങ്ങൾ ഒരു മിസ്ഡ് കോൾ നൽകണം. ഇതിനുശേഷം ബാക്കി തുകയുടെ വിശദാംശങ്ങൾ കുറച്ച് നിമിഷങ്ങൾക്കുള്ളിൽ മെസേജ് ബോക്സിൽ കാണാം.

2 /5

നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങളുടെ മൊബൈലിൽ നിന്ന് ഒരു SMS അയച്ചുകൊണ്ട് ഇപിഎഫ് അക്കൗണ്ടിൽ എത്ര പണം ബാലൻസ് ഉണ്ടെന്ന് അറിയാൻ കഴിയും. ഇതിനായി നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് പോയി മെസേജ് ബോക്സിൽ ടൈപ്പ് ചെയ്യുക - EPFOHO UAN LAN ശേഷം 7738299899 എന്ന നമ്പറിലേക്ക് അയയ്ക്കുക. ബാലൻസ് തുകയുടെ സന്ദേശം നിങ്ങൾക്ക് SMS രൂപത്തിൽ ലഭിക്കും.

3 /5

നിങ്ങൾക്ക് വേണമെങ്കിൽ EPFO ​​വെബ്‌സൈറ്റായ epfindia.gov.in ലേക്ക് പോയി ഹോം പേജിലെ EPF Passbook Portal ക്ക് പോയി അവിടെ നിങ്ങളുടെ യുഎ‌എൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്‌തശേഷം Download/View Passbook ൽ ക്ലിക്കുചെയ്യുക. പാസ്ബുക്ക് നിങ്ങളുടെ മുന്നിൽ തുറക്കും അതിൽ നിങ്ങൾക്ക് ബാലൻസ് കാണാൻ കഴിയും.

4 /5

ഇന്ത്യാ ഗവൺമെന്റിന്റെ വളരെ ജനപ്രിയവും ഉപയോഗപ്രദവുമായ ആപ്ലിക്കേഷനാണ് ഉമാംഗ് (UMANG). ഇതിലൂടെയും നിങ്ങൾക്ക് ബാലൻസ് പരിശോധിക്കാൻ കഴിയും. ഇതിനായി അപ്ലിക്കേഷനിൽ നിലവിലുള്ള EPFO-ലേക്ക് പോകുക. തുടർന്ന് Employee Centric Services ൽ ക്ലിക്കുചെയ്യുക. ശേഷം പാസ്ബുക്ക് കാണുന്നതിന് വ്യൂ പാസ്ബുക്ക് തിരഞ്ഞെടുത്ത് യുഎഎൻ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

5 /5

എല്ലാ വർഷവും ഇപിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കുന്ന പണത്തിന്റെ പലിശ നിരക്ക് ഭാരത് സർക്കാർ തീരുമാനിക്കുന്നു. 2020-21 സാമ്പത്തിക വർഷത്തിൽ ഇപിഎഫിന്റെ പലിശ 8.50 ശതമാനമായി നിശ്ചയിച്ചിട്ടുണ്ട്.

You May Like

Sponsored by Taboola