Tea for Dark Circles:  കണ്ണിനു താഴെയുള്ള കറുപ്പ് നിറം (Dark Circles) നിങ്ങളെ അലട്ടുന്നുവെങ്കിൽ, ഒരു പ്രത്യേക ചായയ്ക്ക് നിങ്ങളുടെ പ്രശ്നം ഇല്ലാതാക്കാൻ കഴിയും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ചായയുടെ പേര് സുലൈമാനി ചായ എന്നാണ് (Sulaimani Tea) ഇത് കുടിക്കുന്നതിലൂടെ കണ്ണിനു താഴെയുള്ള കറുപ്പ് നിറം (Dark Circles) മാറ്റുക മാത്രമല്ല നിങ്ങൾക്ക് പല വിധത്തിലുള്ള ഗുണം നൽകുകയും ചെയ്യുന്നു. 


Also Read: Banana Peel: തിളങ്ങുന്ന ചർമ്മത്തിന് പഴത്തൊലി സൂപ്പർ, നോക്കാം ഉപയോഗിക്കേണ്ട രീതി


സുലൈമാനി ചായയുടെ ഗുണങ്ങൾ


ഈ ചായ പ്രതിരോധശേഷി  (Immunity) വർദ്ധിപ്പിക്കുകയും നിങ്ങൾക്ക് ഊർജ്ജം നൽകുകയും ചെയ്യുന്നു. സുലൈമാനി ചായ (Digestion) ദഹനം ശരിയായി നിലനിർത്തുന്നു. ഒപ്പം കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കും. 


ചായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ (Antioxidant Properties) കണ്ണിനു താഴെയുള്ള കറുപ്പ് മാറ്റാൻ സഹായിക്കുന്നു. അറിയാം ഇതെങ്ങനെ ഉണ്ടാക്കാമെന്ന്..


Also Read: Height അനുസരിച്ച് ശരീരത്തിന്റെ weight എത്ര ആകാം?


സുലൈമാനി ചായ ഉണ്ടാക്കാൻ ഇക്കാര്യങ്ങൾ ആവശ്യമായി വരും


ഒന്നര കപ്പ് വെള്ളം


1 ടീസ്പൂൺ തേൻ


ചായപ്പൊടി 1 ടീസ്പൂൺ


കറുവപ്പട്ട അര ഇഞ്ച്


നാരങ്ങ നീര് 1 ടീസ്പൂൺ


പുതിനയില 4-5 എണ്ണം


ഗ്രാമ്പൂ 2 എണ്ണം


പച്ച ഏലക്ക 2 എണ്ണം


Also Read: Rules for consuming ghee: രാവിലെയും വൈകുന്നേരവും നെയ്യ് എങ്ങനെ കഴിക്കാം, അറിയാം ഗുണങ്ങൾ


 ഉണ്ടാക്കുന്ന വിധം


ചെറിയ തീയിൽ ഒരു പാനിൽ വെള്ളംവെച്ചു ചൂടാക്കുക. കുറച്ച് സമയത്തിന് ശേഷം ഗ്രാമ്പൂ, കറുവാപ്പട്ട, പുതിനയില, പച്ച ഏലക്ക ഇവയെല്ലാം ചേർത്ത് ഈ വെള്ളം തിളപ്പിക്കുക. ശേഷം വെള്ളം ഒന്നര കപ്പിൽ നിന്നും ഒരു കപ്പിലേക്ക് ആകുമ്പോൾ അതിലേക്ക് ഒരു സ്പൂൺ ചായപ്പൊടി ചേർക്കുക, ശേഷം ഗ്യാസ് ഓഫ് ചെയ്യുക. ഇനി ഒരു കപ്പിൽ ചായ അരിച്ചെടുത്ത് അതിൽ നാരങ്ങ നീരും തേനും ചേർക്കുക. ദാ.. നിങ്ങളുടെ സുലൈമാനി റെഡി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.