Raw Mangoes: കൊറോണയെ തുരത്താൻ പച്ച മാങ്ങ കഴിക്കൂ, അതും ഈ രീതിയിൽ!
പച്ച മാങ്ങ ശരീരത്തിലെ വെള്ളത്തിന്റെ കുറവ് നികത്തുന്നു, ഇത് നമ്മുടെ ദഹനത്തിന് ആവശ്യമാണ് ...
നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷി ദുർബലമാണെങ്കിൽ നിങ്ങൾ പച്ച മാമ്പഴം കഴിക്കണം, കാരണം ഇതിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. സുപ്രധാന കാര്യം എന്നുപറയുന്നത് വേനൽക്കാലത്ത് നിങ്ങൾ പച്ച മാങ്ങ കഴിക്കുന്നത് നിങ്ങളെ ആരോഗ്യകരമായി നിലനിർത്തുക മാത്രമല്ല ഗുരുതരമായ പല രോഗങ്ങളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും.
പച്ച മാങ്ങ ശരീരത്തിലെ ജലത്തിന്റെ കുറവ് നികത്തുന്നു, ഇത് നമ്മുടെ ദഹനത്തിന് ആവശ്യമാണ്. ഇത് ഒരു നിശ്ചിത അളവിൽ എന്നും കഴിക്കുന്നത് ആമാശയവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളെയും പറപറത്തും. മാത്രമല്ല ഈ കൊറോണ മഹാമാരിക്കിടയിൽ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച ഓപ്ഷനാണ് പച്ച മാങ്ങ, ഇത് കൊറോണയിൽ നിന്നും നിങ്ങളെ രക്ഷിക്കും.
Also Read: Cardamom Benefit: ഏലയ്ക്കയുടെ ഉപയോഗം ശ്വാസകോശത്തിന് ഉത്തമം, അറിയാം ഗുണങ്ങൾ..
പച്ച മാങ്ങ കഴിക്കുന്നതിന്റെ ഗുണങ്ങൾ
വേനൽക്കാലത്തെ പ്രധാന പഴമായ മാങ്ങയെ 'പഴങ്ങളുടെ രാജാവ്' എന്നാണ് പറയുന്നത്. പച്ച മാങ്ങയിൽ വിറ്റാമിൻ എ, സി, ഇ എന്നിവയ്‌ക്ക് പുറമേ കാൽസ്യം, ഫോസ്ഫറസ്, ഫൈബർ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുകയും ഗുരുതരമായ പല രോഗങ്ങളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് പച്ച മാങ്ങ കഴിക്കുന്നത് നല്ലതാണ്. കൊറോണ കാലഘട്ടത്തിലും വേനൽക്കാലത്തും ശരീരം ആരോഗ്യത്തോടെയും ശക്തിയോടേയും നിലനിർത്താൻ പച്ച മാങ്ങയേക്കാൾ മികച്ചതോന്നുമില്ല.
പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു
ശരീരത്തിൽ ഇരുമ്പിന്റെ കുറവ് നികത്താൻ പച്ച മാങ്ങ കഴിക്കുന്നത് നല്ലതാണ്. ഇനി നിങ്ങൾക്ക് പഞ്ചസാരയും (Sugar) ഉണ്ടെങ്കിൽ പച്ച മാങ്ങ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
അസിഡിറ്റി പ്രശ്‌നത്തിൽ നിന്ന് മുക്തി നേടുക
വേനൽക്കാലത്ത് പലപ്പോഴും മസാലകൾ നിറഞ്ഞ ഭക്ഷണം കഴിച്ചതിനുശേഷം വയറ്റിൽ അസിഡിറ്റി ഉണ്ടാകാം. ഇനി നിങ്ങളും അസിഡിറ്റി പ്രശ്‌നം കൊണ്ട് അസ്വസ്ഥരാണെങ്കിൽ കറുത്ത ഉപ്പിന്റെ കൂടെ പച്ച മാങ്ങ കഴിക്കുന്നത് നല്ലതാണ്. ഇത് ഭക്ഷണത്തെ എളുപ്പത്തിൽ ദഹിപ്പിക്കുകയും ശേഷം വയറ്റിൽ ഗ്യാസ് ഉണ്ടാകില്ല.
Also Read: പ്രസവശേഷവും സൗന്ദര്യത്തിന്റെ മാറ്റിന് ഒരു കുറവുമില്ലാതെ Bhama, ചിത്രങ്ങൾ വൈറലാകുന്നു.
ഭാരം കുറയ്ക്കാൻ സഹായിക്കുന്നു
പച്ച മാങ്ങ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. അതിനാൽ നിങ്ങൾക്ക് വയറ് കൂടുതലാണെങ്കിൽ പച്ച മാങ്ങ കഴിക്കുക. കുറച്ചു ദിവസം കഴിയുമ്പോൾ ശരീരത്തിലെ മാറ്റം നിങ്ങൾക്ക് മനസിലാകും.
ഒരു ദിവസം എത്രമാത്രം അളവിൽ പച്ച മാങ്ങ കഴിക്കാം
ആരോഗ്യമുള്ള ഒരാൾക്ക് ദിവസവും 100 മുതൽ 150 ഗ്രാം വരെ അരിഞ്ഞ മാങ്ങ കഴിക്കാം. അതേസമയം, പ്രമേഹവും രക്താതിസമർദ്ദവുമുള്ള രോഗികൾക്ക് ദിവസവും 10 ഗ്രാം മാമ്പഴം കഴിക്കുന്നത് നല്ലതാണ്.
പച്ച മാങ്ങ എന്തിനൊപ്പം കഴിക്കാം
വേനൽക്കാലത്ത് കറുത്ത ഉപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് പച്ച കങ്ങ കഴിക്കാം. പഞ്ചസാരയുടെ അസുഖമുള്ളവർക്കും ചൂടിൽ നിന്നുള്ള സംരക്ഷണത്തിനും ഇത് കഴിക്കുന്നത് വളരെ ഗുണം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...