ഇന്ത്യയിലെ മിക്കവാറും എല്ലാ വീടുകളിലും ഏലയ്ക്ക ഉപയോഗിക്കുന്നു. രുചിയോടൊപ്പം ഏലക്ക ആരോഗ്യത്തിനും വളരെ ഗുണം ചെയ്യും. ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ ഏലയ്ക്ക ശ്വാസകോശത്തിന് വളരെ ഗുണം ചെയ്യും. ഏലയ്ക്കയുടെ നേട്ടങ്ങളെക്കുറിച്ച് അറിയാം ....
അറിയപ്പെടുന്ന ഒരു പോഷകാഹാര വിദഗ്ദ്ധന്റെ അഭിപ്രായത്തിൽ ഈ സമയം മലിനീകരണത്തിന്റെയും അണുബാധയുടെയും പ്രശ്നം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ നാം എല്ലാ ദിവസവും ഏലയ്ക്ക (Cardamom) കഴിക്കണം.
Also Read: Health News: വേനൽക്കാലത്ത് ഓറഞ്ച് കഴിക്കുന്നതുകൊണ്ടുള്ള 5 മാന്ത്രിക ഗുണങ്ങൾ അറിയാം!
ഏലയ്ക്ക ശ്വാസകോശത്തെ അണുബാധയിൽ നിന്നും സംരക്ഷിക്കുന്നു
ഏലയ്ക്കയിൽ സിൻസിയോൾ (Cinseol) എന്ന ഒരു മൂലകം അടങ്ങിയിരിക്കുന്നു. ഇത് ആന്റിമൈക്രോബയലും, ആന്റിസെപ്റ്റിക് എന്നിവയാണ്. ശ്വാസകോശത്തിന് കേടുവരുത്തുന്ന ബാക്ടീരിയകളെ തടയാൻ ഇത് പ്രാപ്തമാണ്. ഇത് പ്രതേകിച്ചും ആസ്ത്മ രോഗികൾക്കും മികച്ച ഗുണം ചെയ്യും.
ന്യുമോണിയയുള്ളവർക്കും ഏലയ്ക്ക കഴിക്കുന്നത് ഗുണം ചെയ്യും (Cardamom is also beneficial in pneumonia)
ബ്രോങ്കൈറ്റിസ് (Bronchitis), ന്യുമോണിയ (Pneumonia) തുടങ്ങിയവയിലും ഏലയ്ക്ക ഗുണം ചെയ്യും. അമിതമായ മലിനീകരണം മൂലം എക്സ്പോഷർ ചെയ്യുന്നത് ശ്വാസകോശ ലഘുലേഖയിൽ വീക്കം ഉണ്ടാക്കുന്നു. ഏലയ്ക്കയുടെ ഉപയോഗം കൊണ്ട് നമുക്കിത് തടയാം.
Also Read: Monday Remedies: തിങ്കളാഴ്ച ഓർമ്മിക്കാതെ പോലും ഇക്കാര്യങ്ങൾ ചെയ്യരുത്
പ്രതിരോധശേഷി ശക്തമാക്കുന്നു (Makes Immunity Stronger)
ഏലയ്ക്ക രോഗ പ്രതിരോധത്തെ ശക്തിപ്പെടുത്തുന്നു. ഇത് ശക്തമായ ആന്റിഓക്‌സിഡന്റാണ്. ഇതിന് ശ്വസനവ്യവസ്ഥയുടെ വാർദ്ധക്യം നിയന്ത്രിക്കാനും മലിനീകരണം മൂലമുണ്ടാകുന്ന ഫ്രീ റാഡിക്കൽ നാശത്തിനെതിരെ പോരാടാനും കഴിയും.
ഏലയ്ക്ക എങ്ങനെ കഴിക്കാം
ഏലയ്ക്ക പല തരത്തിൽ നമുക്ക് കഴിക്കാം. നിങ്ങൾക്ക് വേണമെങ്കിൽ ഇതിന്റെ ഉപയോഗം ചായയിലും ചെയ്യാം. ഇതിനായി ചായ ഉണ്ടാക്കുമ്പോൾ രണ്ടോ മൂന്നോ ഏലയ്ക്ക ചതച്ച് ചായയിൽ ചേർക്കാം. ഇതുകൂടാതെ നിങ്ങൾക്ക് വെജ് പുലാവിലും ഏലയ്ക്ക ഉപയോഗിക്കാം.
Also Read: Health News: നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ ഈ 4 കാര്യങ്ങൾ കഴിക്കുക
മൂത്രത്തിൽ കല്ലുള്ളവർ ഏലയ്ക്ക ഉപയോഗിക്കരുത് എന്നാണ് പറയുന്നത്. ഇനി അവർക്ക് ഉപയോഗിക്കണമെങ്കിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുമായി കൂടിയാലോചിച്ചതിനുശേഷം മാത്രമേ ചെയ്യാവൂ. ഏലം ഉപയോഗിക്കുമ്പോൾ ഒന്നോ രണ്ടോ ധാരാളം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.