Jaggery with Ghee: ഇത്തരം ധാരാളം സാധനങ്ങൾ നിങ്ങളുടെ അടുക്കളയിൽ ഇതിനകം ഉണ്ടാകും പക്ഷെ അതുകൊണ്ടുള്ള ശരിക്കുള്ള ഉപയോഗം നിങ്ങൾക്ക് അറിയില്ല. അത്തരം സാധനങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ് നെയ്യും ശർക്കരയും.


COMMERCIAL BREAK
SCROLL TO CONTINUE READING

വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ഉച്ചഭക്ഷണത്തിന് ശേഷം ഈ മാന്ത്രിക മിശ്രിതം അതായത് ശർക്കരയിൽ നെയ്യ് ചേർത്ത് കഴിക്കുന്നത് നിങ്ങൾക്ക് ധാരാളം ഗുണങ്ങൾ നൽകും. 


Also Read: Weight Loss Drink: അമിതവണ്ണം നിങ്ങളെ അലട്ടുന്നുവെങ്കിൽ, flaxseed കഷായം കുടിക്കൂ, കൊഴുപ്പ് പറപറക്കും


ശർക്കരയും നെയ്യും ചേർന്നത് (Jaggery and Ghee Combination)


ആയുർവേദ പ്രകാരം ഇത് പ്രതിരോധശേഷി (Immunity) വർദ്ധിപ്പിക്കുകയും ശരീരത്തിലെ ഹോർമോണുകളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളേയും സുഖപ്പെടുത്തുകയും ചെയ്യുന്നു. ശർക്കരയും നെയ്യും ചേർന്ന മിശ്രിതം കഴിക്കുന്നതിലൂടെ ചർമ്മത്തിന് അതിന്റെതായ ഗുണങ്ങളും ലഭിക്കുന്നു. 


ഒരു സ്പൂൺ നെയ്യിൽ ശർക്കര കലർത്തി ഉച്ചഭക്ഷണത്തിന് ശേഷം കഴിക്കുക. ഉച്ചഭക്ഷണത്തിന് ശേഷം ഇത് കഴിക്കുന്നത് നിങ്ങൾക്ക് ഏറ്റവും ഗുണം ചെയ്യും. ഇത് നിങ്ങൾക്ക് അത്താഴത്തിന് ശേഷവും കഴിക്കാം.


Also Read: Bitter Gourd Juice: ക്യാന്‍സറിനെ ചെറുക്കും പാവയ്ക്ക ജ്യൂസ്, അറിയാം ഔഷധ ഗുണങ്ങള്‍


ഒരു സൂപ്പർഫുഡ് പോലെ പ്രവർത്തിക്കുന്നു (acts like a superfood)


ആയുർവേദത്തിൽ ശർക്കരയും നെയ്യും കഴിക്കുന്നത് പല കാര്യങ്ങളുടെയും ചികിത്സയായി കണക്കാക്കപ്പെടുന്നു, ഇവ രണ്ടും നിങ്ങളുടെ ശരീരം ഫിറ്റ്നസ് ആയി സൂക്ഷിക്കാൻ സൂപ്പർഫുഡ് പോലെ പ്രവർത്തിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. 


ശുദ്ധീകരിച്ച പഞ്ചസാരയ്ക്ക് പകരം ശർക്കര കഴിക്കുന്നത് ആരോഗ്യകരമായ ഒരു മാർഗമാണ്. അതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നില്ല.


Also Read: Benefits of cardamom water: തടി കുറയ്ക്കണോ ഏലയ്ക്ക വെള്ളം പതിവായി കുടിക്കുക, ഫലം ഉറപ്പ്


ശർക്കരയിൽ ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിനുകൾ ബി, സി തുടങ്ങി നിരവധി വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. അതേസമയം പല തരത്തിലുള്ള വിറ്റാമിനുകളുടെയും ഫാറ്റി ആസിഡുകളുടെയും നല്ലൊരു ഉറവിടം കൂടിയാണ് നെയ്യ്. ഇതിൽ വിറ്റാമിനുകളായ എ, ഇ, ഡി എന്നിവ അടങ്ങിയിരിക്കുന്നു. ഇതിനുപുറമെ, നെയ്യിൽ വിറ്റാമിൻ K അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളിൽ കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു.


Also Read: Rules for consuming ghee: രാവിലെയും വൈകുന്നേരവും നെയ്യ് എങ്ങനെ കഴിക്കാം, അറിയാം ഗുണങ്ങൾ


പ്രതിരോധശേഷിക്ക് (for immunity)


ശർക്കരയും നെയ്യും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ശരീരത്തിലെ ഹോർമോണുകളുടെ അസന്തുലിതാവസ്ഥ നിലനിർത്തുകയും ചെയ്യുന്നു. നിങ്ങൾ ഈ രണ്ട് വസ്തുക്കളും ഒരുമിച്ച് കഴിക്കുമ്പോൾ അവ നിങ്ങളുടെ ശരീരത്തെ വിഷവിമുക്തമാക്കും. 


ഇതിനുപുറമെ ഇത് നിങ്ങളുടെ ചർമ്മവും മുടിയും ശരീരവും ആരോഗ്യത്തോടെ നിലനിർത്തുന്നു. ആയുർവേദ പ്രകാരം ഈ രണ്ട് കാര്യങ്ങളും നിങ്ങളുടെ മാനസികാവസ്ഥയെ] ശരിയാക്കുകയും വിളർച്ചയുടെ പ്രശ്നത്തിലും നിങ്ങൾക്ക് ഗുണം ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.