Bitter Gourd Juice: ക്യാന്‍സറിനെ ചെറുക്കും പാവയ്ക്ക ജ്യൂസ്, അറിയാം ഔഷധ ഗുണങ്ങള്‍

ആയുർവേദ വിധികൾ പ്രകാരം വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്ന ഒരു ഔഷധ സസ്യത്തിന്‍റെ  കയ്പ്പുള്ള  ഫലം - അതാണ് പാവയ്ക്ക.  

Written by - Zee Malayalam News Desk | Last Updated : Oct 7, 2021, 12:02 AM IST
  • പാവയ്ക്ക കഴിച്ചാലുള്ള ഗുണങ്ങള്‍ ഏറെയാണ്‌.
  • പാവയ്ക്ക ജ്യൂസ് പതിവായി കുടിയ്ക്കുന്നത് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു എന്ന വസ്തുത ഇതിന്‍റെ മഹാത്മ്യം വെളിപ്പെടുത്തുന്നു.
Bitter Gourd Juice: ക്യാന്‍സറിനെ ചെറുക്കും പാവയ്ക്ക ജ്യൂസ്, അറിയാം   ഔഷധ ഗുണങ്ങള്‍

ആയുർവേദ വിധികൾ പ്രകാരം വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്ന ഒരു ഔഷധ സസ്യത്തിന്‍റെ  കയ്പ്പുള്ള  ഫലം - അതാണ് പാവയ്ക്ക.  

എത്ര ഗുണങ്ങള്‍ നിറഞ്ഞതാണ്‌ എന്നിരുന്നാലും  പാവയ്ക്ക പലര്‍ക്കും കഴിക്കാന്‍ മടിയാണ്. കയ്പ്പുള്ളത് കൊണ്ട് തന്നെയാണ് പലരും പാവയ്ക്ക കഴിക്കാന്‍ മടികാണിക്കുന്നത്. പാവയ്ക്ക ജ്യൂസിന്‍റെ കയ്പ്പ് ആണ് പ്രശ്നമെങ്കിൽ ഇത് കുറയ്ക്കുന്നതിനായി അതിൽ കുറച്ച് തേനോ, ശർക്കരയോ ചേർക്കാം. അതല്ലെങ്കിൽ ആപ്പിൾ അല്ലെങ്കിൽ പിയർ പോലുള്ള മധുരമുള്ള പഴങ്ങള്‍  ചേര്‍ത്ത് ജ്യൂസ് നിര്‍മ്മിക്കാം. 

പാവയ്ക്ക ജ്യൂസില്‍ ഇരുമ്പ്, മഗ്നീഷ്യം, വിറ്റാമിൻ മുതൽ പൊട്ടാസ്യം, വിറ്റാമിൻ സി വരെയുള്ള പ്രധാന പോഷകങ്ങളുടെ ഒരു നീണ്ട നിര തന്നെ അടങ്ങിയിരിക്കുന്നു.

എന്നാല്‍, പാവയ്ക്ക കഴിച്ചാലുള്ള ഗുണങ്ങള്‍ ഏറെയാണ്‌. പാവയ്ക്ക ജ്യൂസ് പതിവായി കുടിയ്ക്കുന്നത്  കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു എന്ന വസ്തുത ഇതിന്‍റെ മഹാത്മ്യം വെളിപ്പെടുത്തുന്നു.  ഇത് കാന്‍സര്‍ കോശങ്ങളുടെ വ്യാപനത്തിനെതിരെ പ്രവര്‍ത്തിക്കുകയും ട്യൂമര്‍ രൂപപ്പെടുന്നത് തടയുകയും ചെയ്യുന്നു.

ശ്വാസകോശത്തില്‍ അടിഞ്ഞുകൂടിയ കഫം നീക്കം ചെയ്യുകയും വിട്ടുമാറാത്ത ചുമ, ശ്വസന പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കാനും   പാവയ്ക്ക ജ്യൂസ് സഹായിക്കും. അതിനാല്‍, ആസ്ത്മ, ശ്വാസകോശ അണുബാധ എന്നിവയ്ക്കുള്ള ഫലപ്രദമായ പരിഹാരമാണ് പാവയ്ക്ക ജ്യൂസ്. 

പാവയ്ക്ക എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ (മോശം കൊളസ്ട്രോള്‍) കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ രക്ത ധമനികളിലെ തടസ്സം നീക്കം ചെയ്യാനും സഹായിക്കുന്നു.

പാവയ്ക്കയിൽ നാരുകൾ അഥവാ ഫൈബർ നിറഞ്ഞിരിക്കുന്നു, അതിനാൽ ഇത് മലവിസർജ്ജനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മലബന്ധ പ്രശ്‌നമുള്ളവർ പതിവായി പാവയ്ക്ക കഴിക്കുന്നത് നല്ലതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News