Tulsi Benefits: ഹിന്ദു മത ഗ്രന്ഥങ്ങളിൽ തുളസിയ്ക്ക് ഒരു പ്രധാന സ്ഥാനമുണ്ട്.  അതുപോലെ ആയൂർവേദത്തിലും തുളസി ചെടിയുടെ പ്രത്യേകത പരാമർശിച്ചിട്ടുണ്ട്. ആയുർവേദ പ്രകാരം തുളസി ചെടിയിൽ ധാരാളം ഔഷധഗുണങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് ശരീരത്തിലെ പല രോഗങ്ങളെയും നശിപ്പിക്കുന്നു. ദിവസവും തുളസിയില കഴിക്കുന്നതിനുമുണ്ട് ശരിയായ രീതികൾ. അതെന്താണെന്ന് നമുക്ക് നോക്കാം... 


Also Read: Get Rid of Ants Easily : വീട്ടിൽ നിന്നും ഉറുമ്പ് ശല്യം ഒഴിവാക്കാൻ ചില പൊടിക്കൈകൾ


തുളസി ഇലകളുടെ പ്രത്യേകതയും അത് കഴിക്കുന്നതിനുള്ള ശരിയായ മാർഗ്ഗവും? (tulsi leaves speciality)


ആയുർവേദ വിദഗ്ധൻ ഡോ. അബ്രാർ മുൾട്ടാനിയുടെ അഭിപ്രായത്തിൽ തുളസിയിൽ ഇരുമ്പ്, കാൽസ്യം, വിറ്റാമിൻ എ, വിറ്റാമിൻ കെ, മാംഗനീസ്, ആന്റി ഓക്‌സിഡന്റുകൾ, ആന്റി-ഇൻഫ്ലമേറ്ററി, ആന്റി മൈക്രോബയൽ ഗുണങ്ങൾ ഉണ്ട് എന്നാണ്. തുളസി ഇലകൾ രാവിലെ വെറും വയറ്റിൽ കഴിക്കണം. രാവിലെ 4-5 തുളസിയില പറിച്ചെടുത്ത് കഴുകി കഴിക്കാം. അതുപോലെ ഇത് ചായയിലും ഭക്ഷണത്തിലും ചേർത്തൂം കഴിക്കാം.


കുട്ടികൾക്ക് വളരെ പ്രയോജനകരമാണ് (tulsi benefits for childrens)


ഡോ.അബ്രാർ മുൾട്ടാനിയുടെ അഭിപ്രായത്തിൽ തുളസിയിൽ  അടങ്ങിയിരിക്കുന്ന ആന്റി-മൈക്രോബയൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ രോഗപ്രതിരോധ ശേഷി  (immunity booster) ശക്തിപ്പെടുത്താൻ സഹായിക്കുന്നു. അതുകൊണ്ടാണ് ശരീരം പല അണുബാധകളിൽ നിന്നും രക്ഷ നേടുന്നു. 


കുട്ടികളുടെ പ്രതിരോധശേഷി മുതിർന്നവരേക്കാൾ ദുർബലമാണ്. അതിനാൽ നിങ്ങൾ ദിവസവും കുട്ടികളെ തുളസി ഇലകൾ കഴിക്കാൻ പ്രേരിപ്പിക്കണം. 


Also Read: Blackheads Remedies: ബ്ലാക്ക്ഹെഡ്സ് മാറ്റി മുഖം സുന്ദരമാക്കൂ ഈ അടുക്കള ചേരുവകളിലൂടെ...


തുളസി ഇലയുടെ മറ്റ് ഗുണങ്ങൾ (tulsi leaves benefits)


>> തുളസിയില പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.


>> തുളസിയിലയുടെ ഉപയോഗം ദഹനം മെച്ചപ്പെടുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതുമൂലം ഭാരം സന്തുലിതമാവുകയും അമിതവണ്ണം അകന്നുപോകുകയും ചെയ്യുന്നു.


>> തുളസിയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ വായിലെ വായ്നാറ്റം നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.