Drinking water: നമ്മുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടതിന്‍റെ പ്രാധാന്യം ഏവര്‍ക്കും അറിവുള്ളതാണ്. ധാരാളം വെള്ളം കുടിയ്ക്കണം എന്ന് ആരോഗ്യ വിദഗ്ധര്‍ ഉപദേശിക്കാറുണ്ട്.  എന്നാല്‍ ഭക്ഷണം കഴിയ്ക്കുന്ന സമയത്ത് വെള്ളം കുടിയ്ക്കാന്‍ പാടുണ്ടോ? പഠനങ്ങള്‍ എന്താണ് പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭക്ഷണത്തോടൊപ്പം വെള്ളമോ  മറ്റ് ദ്രാവക പദാര്‍ത്ഥങ്ങളോ കുടിയ്ക്കുന്നത്  സംബന്ധിച്ച  പല പഠനങ്ങളും ഇതിനോടകം നടന്നിട്ടുണ്ട്.  ഈ പഠന റിപ്പോര്‍ട്ട്  അനുസരിച്ച്  ഭക്ഷണ സമയത്ത് വെള്ളമോ മറ്റ് ദ്രാവകങ്ങളോ കുടിക്കുന്നത് നിങ്ങൾക്ക് യഥാർത്ഥത്തിൽ ദോഷകരമാകുകയാണ് ചെയ്യുന്നത്.  അതിന്‍റെ കാരണങ്ങള്‍ അറിയാം... 


Also Read:  Optical Illusion: ഈ ചിത്രത്തിലുണ്ട് 15 പാണ്ടകൾ, കണ്ടെത്താമോ?


ജലത്തിനും മറ്റ് ദ്രാവകങ്ങൾക്കും ദഹനരസങ്ങളെ കൂടുതല്‍ നേർപ്പിക്കാനുള്ള കഴിവ് ഉണ്ട്. ദഹന രസങ്ങള്‍ കൂടുതല്‍ നേർക്കുന്നതിലൂടെ ദഹനം കൂടുതൽ ബുദ്ധിമുട്ടാക്കുന്നു. കൂടാതെ, ഭക്ഷണ സമയത്ത് വെള്ളം കുടിക്കുന്നത് ഭക്ഷണം നന്നായി ചവച്ചരയ്ക്കുന്നതിനെ തടസപ്പെടുത്തുന്നു.  അതായത്, നിങ്ങളെ ഭക്ഷണം വിഴുങ്ങാന്‍  പ്രേരിപ്പിക്കുന്നു. കൂടാതെ,  ഒരു പൊതു ചട്ടം പോലെ, ഒരു ദ്രാവകവും ഖരവസ്തുക്കളുമായി കലർത്തരുത്.  ഭക്ഷണ സമയത്ത് വെള്ളം കുടിയ്ക്കുന്നതിലൂടെ ദഹന രസങ്ങള്‍ നേരെ ദ്രാവക രൂപത്തില്‍ കുടലിലേയ്ക്ക് കടക്കുന്നു.  ഇത് ദഹനത്തെ തടസപ്പെടുത്തുന്നു.  


Also Read:  Vitamin B12: അളവ് കുറഞ്ഞാല്‍ വില്ലനാകും വൈറ്റമിന്‍ B 12, സസ്യാഹാരികള്‍ ശ്രദ്ധിക്കുക


എന്തുകൊണ്ടാണ് ഭക്ഷണം കഴിക്കുമ്പോൾ ദ്രാവകങ്ങള്‍ ഒന്നും കുടിക്കാൻ പാടില്ല എന്ന് പറയുന്നത്? 
(Why you shouldn’t drink anything while you eat?) 


ശരീര ഭാരം വർദ്ധിപ്പിക്കുന്നു (Increase in Weight): ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നതിന്‍റെ പ്രധാന  പാർശ്വഫലങ്ങളിലൊന്ന് ശരീരഭാരം വർദ്ധിപ്പിക്കുന്നു എന്നതാണ്. കാരണം, ഇൻസുലിൻ അളവ് കൂടുകയും ശരീരത്തില്‍ കൂടുതല്‍ കൊഴുപ്പ്  കൂടുതല്‍ ഉൽപ്പാദിപ്പിക്കപ്പെടുകയും പിന്നീട്  ഇത് സംഭരിക്കപ്പെടുകയും ചെയ്യുന്നു.  ദഹനം ശരിയായ രീതിയില്‍ നടക്കാത്തത് പൊണ്ണത്തടിയ്ക്ക് വഴി തെളിയ്ക്കുന്നു.  
 
ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ (Leads to gastric issues): ഭക്ഷണം കഴിക്കുമ്പോൾ ദ്രാവകങ്ങൾ കുടിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. 


ഇൻസുലിൻ വർദ്ധിപ്പിക്കുന്നു (Increases Insulin in Your Body): രക്തത്തിലെ പഞ്ചസാരയുടെ അളവും കൊഴുപ്പ് സംഭരണവും നിയന്ത്രിക്കുന്ന ഒരു ഹോർമോണാണ് ഇൻസുലിൻ. ഭക്ഷണത്തോടൊപ്പം ദ്രാവകങ്ങൾ കുടിക്കുന്നത് ഇൻസുലിൻ അളവ് വർദ്ധിപ്പിക്കുകയും ക്രമേണ  ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യും. വെറും വെള്ളം കുടിയ്ക്കുന്നത് മാത്രമല്ല,  ഭക്ഷണത്തോടൊപ്പം ജ്യൂസോ സോഡയോ കുടിക്കുന്നതും ഇൻസുലിൻ ഉത്പാദനത്തെ ബാധിക്കും. 


ഉമിനീരിന്‍റെ ഉത്പാദനം കുറയുന്നു (Decreases the amount of saliva produced): ഉമിനീർ ദഹനത്തിന് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്.  ഇത് ഭക്ഷണത്തെ കൂടുതല്‍ മൃദുവാക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍, ഭക്ഷണ സമയത്ത്  വെള്ളം കുടിക്കുന്നത് ഉമിനീർ ഉത്പാദനം കുറയ്ക്കുകയും സുഗമമായ  ദഹനത്തിന്  തടസമാവുകയും ചെയ്യുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.