Vitamin B12 Deficiency: ഒരു വ്യക്തിയ്ക്ക് ആരോഗ്യം നിലനിര്‍ത്താന്‍ സമീകൃതാഹാരം ആവശ്യമാണ്. അതായത്, സമീകൃതാഹാരത്തിലൂടെ മാത്രമേ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ലഭിക്കുകയുള്ളൂ. ശരീരത്തില്‍ വിറ്റാമിനുകളുടെയും ധാതുക്കളുടേയും കുറവ് നിരവധി പ്രശ്നങ്ങളിലേയ്ക്ക് നയിക്കാം.
ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ അത്യാവശ്യമാണ് വൈറ്റമിനുകള്‍. വൈറ്റമിനുകളുടെ കുറവുകള്‍ പലപ്പോഴും പല രോഗാവസ്ഥയിലേയ്ക്കും നയിക്കും. ഇത്തരത്തില്‍ പ്രധാനമായ ഒരു വൈറ്റമിനാണ് "വൈറ്റമിന്‍ ബി12". ഇന്ന് ഡോക്ടര്‍മാര്‍ പല രോഗങ്ങള്‍ക്കും കാരണമായി പരിശോധിക്കാന്‍ ആവശ്യപ്പെടുന്ന ഒന്നാണ് വൈറ്റമിന്‍ B 12. പൊതുവേ വൈറ്റമിന്‍ B 12 മാംസാഹാരത്തില്‍ നിന്നുമാണ് ലഭിക്കുന്നത്. മാംസം, പാലുൽപ്പന്നങ്ങൾ, മുട്ടകൾ മുതലായവയിൽ വിറ്റാമിൻ ബി 12 ധാരാളമായി കാണപ്പെടുന്നു. അതിനാല്‍തന്നെ സസ്യാഹാരികളില്‍ ഇതിന്‍റെ കുറവ് കാണപ്പെടുന്നു.
Also Read: International Cat Day 2022: പൂച്ചകളെ പരിപാലിക്കുമ്പോൾ ഇക്കാര്യങ്ങള്‍ പ്രത്യേകം ഓര്‍മ്മിക്കുക
വൈറ്റമിന്‍ B 12 വളരെ പ്രധാനപ്പെട്ട ഒരു പോഷകമാണ്. ഇത് നമ്മുടെ നാഡീകോശങ്ങളെയും രക്തകോശങ്ങളെയും ആരോഗ്യകരമായി നിലനിർത്തുന്നു. നമ്മുടെ ശരീരത്തിലെ കോശങ്ങളിലെ ഡിഎൻഎയുടെയും മറ്റ് ജനിതക കോശങ്ങളുടെയും രൂപീകരണത്തിനും വൈറ്റമിന്‍ ബി 12 സഹായിക്കുന്നു. അതിനാല്‍ തന്നെ ഗര്‍ഭിണികള്‍ വൈറ്റമിന്‍ ബി 12 അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ധാരാളമായി കഴിയ്ക്കണം എന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്.
Also Read: അഭിനയത്തിൽ മാത്രമല്ല കൃഷിയിലും ഉർവശി സൂപ്പറാണ്; അതും ചെന്നൈയിലെ വീട്ടിൽ
വൈറ്റമിന്‍ B 12 ന്‍റെ കുറവ് പല രോഗാവസ്ഥയിലേയ്ക്കും നയിക്കാറുണ്ട്. വൈറ്റമിന്‍ B 12 ന്‍റെ അഭാവം നിങ്ങളുടെ ദഹനശക്തി ദുർബലമാക്കാം. വൈറ്റമിന്‍ B 12 ന്‍റെ കുറവ് ഒരു വ്യക്തിയെ വിഷാദരോഗത്തിന് അടിമയാക്കാം. കാരണം,മനുഷ്യ മസ്തിഷ്കത്തിലെ അവശ്യ രാസവസ്തുക്കളുടെ നിർമ്മാണത്തിന് വൈറ്റമിന്‍ B 12 സഹായകമാണ്.
അതായത്, വൈറ്റമിന്‍ ബി 12 സെറോടോണിൻ ഉത്പാദിപ്പിക്കുന്നു, ഇത് നമ്മുടെ മാനസികാവസ്ഥ നിലനിർത്തുകയും നമ്മെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു. വിറ്റാമിൻ ബി 12ന്‍റെ കുറവ് മൂഡ് സ്വിംഗിന് വഴി തെളിക്കും. ഈ പ്രശ്നം ദീർഘകാലം നിലനിൽക്കുകയാണെങ്കിൽ, ആ വ്യക്തി വിഷാദരോഗത്തിന് ഇരയാകാം.
വൈറ്റമിന്‍ B 12 ന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ് എന്നറിയാം
ക്ഷീണവും ബലഹീനതയും അനുഭവപ്പെടുന്നു, തണുപ്പ്, ഛർദ്ദി, അതിസാരം, ശരീര ഭാരം കുറയുക, വായിലോ നാവിലോ കയ്പ്പ് അനുഭവപ്പെടുക, ചർമ്മത്തിന്‍റെ മഞ്ഞനിറം, കൈകാലുകളുടെ മരവിപ്പ്, കാഴ്ചയ്ക്ക് ബുദ്ധിമുട്ടുണ്ട്, ഓർമ്മക്കുറവും ആശയക്കുഴപ്പവും, സംസാരിക്കാനും നടക്കാനും ബുദ്ധിമുട്ട് ഇവയൊക്കെയാണ് വൈറ്റമിന്‍ B 12 കുറയുന്നതിന്‍റെ ലക്ഷണങ്ങള്‍.
വൈറ്റമിന്‍ B 12 ന്‍റെ കുറവ് എങ്ങിനെ പരിഹരിക്കാം?
ഒരു വ്യക്തിയുടെ ശരീരത്തില്‍ വൈറ്റമിന്‍ B 12 വളരെ കുറവാണ് എങ്കില്‍ അത് മരുന്നുകളിലൂടെയും സപ്ലിമെന്‍റുകളിലൂടെയും പരിഹരിക്കാനാകും. കൂടാതെ, സമീകൃത പോഷകാഹാരം കഴിക്കുന്നതിലൂടെ ശരീരത്തിൽ വൈറ്റമിന്‍ ബി 12 നിലനിർത്താൻ കഴിയും.
മാംസാഹാരികളെ സംബന്ധിച്ചിടത്തോളം ശരീരത്തില്‍ വൈറ്റമിന്‍ B 12ന്‍റെ കുറവ് ഉണ്ടാകുക എന്നത് വളരെ വിരളമായിരിയ്ക്കും. എന്നാല്‍ സസ്യാഹാരികളെ സംബന്ധിച്ചിടത്തോളം ഇത് വലിയ ഒരു വിഷയമാണ്.
ധാരാളം ഉറവിടങ്ങൾ ലഭ്യമല്ലാത്തതിനാൽ സസ്യാഹാരികൾക്ക് വിറ്റാമിൻ ബി 12 ലഭിക്കുക എന്നത് ദുഷ്ക്കരമാണ്. ഇതിനായി പാൽ, മോര്, തൈര്, ചീസ് തുടങ്ങിയ പാലുൽപ്പന്നങ്ങളെ ആശ്രയിക്കാം. സോയ, ബദാം പാൽ തുടങ്ങിയവും ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്താം. ഓട്സ്, കോൺ ഫ്ലെക്സ് തുടങ്ങിയ മുഴു ധാന്യങ്ങൾ വിറ്റാമിൻ ബി 12 കൊണ്ട് സമ്പന്നമാണ്. ശരീരത്തിന്‍റെ വിറ്റാമിൻ ബി 12 ആവശ്യകത നിലനിർത്തുന്നതിന് ഈ ധാന്യങ്ങൾ നിങ്ങളുടെ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...