നമ്മുടെ മുഴുവൻ ശരീരത്തിന്റെയും ഭാരം അസ്ഥികളുടെ ഘടനയെ ആശ്രയിച്ചിരിക്കുന്നു, കാൽസ്യം എല്ലുകളെ ഉത്തേജിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. പ്രായമായവർക്ക് പ്രതിദിനം കുറഞ്ഞത് 1,000 മില്ലിഗ്രാം കാൽസ്യം ആവശ്യമാണ് എന്നാണ് ആരോ​ഗ്യപ്രവർത്തകർ പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പാലിൽ നല്ല അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. എന്നാൽ പലർക്കും പാൽ കുടിക്കുന്നത് ഇഷ്ടമല്ല. അതിനാൽ പാലിന് പുറമെ താഴെ പറയുന്ന ഭക്ഷണങ്ങൾ നിങ്ങളുടെ ശരീരത്തിൽ കാൽസ്യത്തിന്റെ അളവ്‍ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഈ ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നമുക്ക് ഈ ലേഖനത്തിൽ നോക്കാം. 


പച്ച പച്ചക്കറികൾ


പച്ചക്കറികളിൽ കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അവയിൽ കോളാർഡ് ഗ്രീൻസ്, കാബേജ്, ചീര, എന്നിവ കൂടുതൽ ഗുണം ചെയ്യും. 100 ഗ്രാം കാബേജിൽ ഏകദേശം 250 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം പാലിൽ 110 മില്ലിഗ്രാം കാൽസ്യം മാത്രമേ ലഭ്യമാകൂ. അതിനാൽ പച്ച പച്ചക്കറികൾ കഴിക്കുക 


ALSO READ: ശ്രദ്ധിക്കുക...! ഈ പഴങ്ങൾ കഴിച്ചാൽ നിങ്ങളുടെ തടി കൂടും


തൈര്


കാൽസ്യത്തിന്റെ മികച്ച ഉറവിടമാണ് തൈര്. പഠനങ്ങൾ അനുസരിച്ച്, തൈര് പ്രോബയോട്ടിക്സിന്റെ നല്ല ഉറവിടമാണ്, കൂടാതെ പ്രോബയോട്ടിക്സ് രോഗപ്രതിരോധ പ്രവർത്തനം വർദ്ധിപ്പിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഒരു തരം നല്ല ബാക്ടീരിയയാണ്. ശരീരത്തെ മറ്റ് പോഷകങ്ങൾ ആഗിരണം ചെയ്യാനും ഇത് സഹായിക്കുന്നു. ഒരു കപ്പ് തൈരിന് നിങ്ങളുടെ ദൈനംദിന കാൽസ്യം ആവശ്യകത ഏകദേശം 25% വരെ നിറവേറ്റാൻ കഴിയും. 


മില്ലറ്റ്


മില്ലറ്റിൽ കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം റാഗിയിൽ 345 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. ആഴ്ചയിൽ 4 തവണയെങ്കിലും ഏതെങ്കിലും രൂപത്തിൽ ഇത് കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. 


സോയാബീൻ


സോയാബീനിൽ കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ശരിയായ ഗുണങ്ങൾ ലഭിക്കാൻ, ഇത് വറുത്ത് കഴിക്കുക. സസ്യാഹാരികൾക്ക് ശരീരത്തിൽ കാൽസ്യത്തിന്റെ ആവശ്യകത നിറവേറ്റാൻ സോയാബീൻ നല്ലൊരു തിരഞ്ഞെടുപ്പാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.