Chicken and Cholesterol: ഇന്ത്യയിൽ സസ്യാഹാരികളേക്കാൾ കൂടുതൽ മാംസാഹാരം കഴിക്കുന്നവരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതായത്, നാഷണൽ ഫാമിലി ഹെൽത്ത് സർവേ 2015-16 പ്രകാരം ഇന്ത്യയിലെ 78% സ്ത്രീകളും 70% പുരുഷന്മാരും മാംസാഹാരം കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Optical Illusion: ബാത്ത്റൂമില്‍ ഒളിച്ചിരിയ്ക്കുന്ന പല്ലിയെ കണ്ടോ? ഒന്ന് ശ്രമിച്ചു നോക്കൂ 


നമുക്കറിയാം മാംസാഹാരം കഴിയ്ക്കുന്നവരുടെ ഇഷ്ട വിഭവമാണ് ചിക്കന്‍. അതില്‍ മറ്റ് മാംസാഹാരത്തേക്കാള്‍  കൊഴുപ്പ് കുറവാണ്. കൂടാതെ വിലയും കൂടുതലല്ല. എന്നാൽ ചിക്കൻ സംബന്ധിച്ചും ആളുകള്‍ക്കിടെയില്‍ സംശയങ്ങള്‍ ഉണ്ട്. അതായത്, ചിക്കന്‍ കഴിക്കുന്നത് നമ്മുടെ  ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ വർദ്ധിപ്പിക്കുമോ ഇല്ലയോ എന്നതാണ് ഏറ്റവും വലിയ ചോദ്യം,  


നോൺ വെജ് കഴിക്കുന്നതിലൂടെ കൊളസ്ട്രോൾ കൂടും


ചുവന്ന മാംസത്തിൽ അടങ്ങിയിരിക്കുന്ന പൂരിത കൊഴുപ്പ് കൊളസ്ട്രോളിന്‍റെ അളവ് വർദ്ധിക്കുന്നു, അതിനാൽ പല ഡയറ്റീഷ്യൻമാരും മറ്റ് നോൺ-വെജ് ഇനങ്ങളേക്കാൾ ചിക്കൻ ആരോഗ്യകരമാണെന്ന് പറയുന്നു. ചിക്കൻ കഴിക്കുന്നത് ശരീരത്തിന്‍റെ പ്രോട്ടീൻ ആവശ്യകതകൾ നിറവേറ്റുമെന്നതിൽ സംശയമില്ല, എന്നാൽ അമിതമായി എന്തും കഴിക്കുന്നത് ദോഷകരമാണെന്ന് തെളിയിക്കുന്നു, അതുപോലെ തന്നെയാണ് ചിക്കനിലും സംഭവിക്കുന്നത്. 


ചിക്കൻ കഴിക്കുന്നത് ഗുണകരമോ ദോഷകരമോ?


ചിക്കൻ നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരമോ ദോഷകരമോ ആയി ഭവിക്കും, ഇത് നിങ്ങൾ വിഭവം എങ്ങിനെ പാകം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. പൂരിത കൊഴുപ്പ് കൂടുതലുള്ള ചിക്കൻ പാചകം ചെയ്യാൻ നിങ്ങൾ കൂടുതൽ എണ്ണ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, അത് കൊളസ്ട്രോൾ വർദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ചിക്കൻ തയ്യാറാക്കാൻ നിങ്ങൾ കൂടുതൽ വെണ്ണയോ എണ്ണയോ മറ്റേതെങ്കിലും പൂരിത കൊഴുപ്പോ ഉപയോഗിക്കുകയാണെങ്കിൽ, തീർച്ചയായും കൊളസ്ട്രോൾ വർദ്ധിക്കും. ബട്ടർ ചിക്കൻ, കടായി ചിക്കൻ, അഫ്ഗാനി ചിക്കൻ എന്നിവ തടി കൂട്ടും


കോഴിയിറച്ചിയിൽ കാണപ്പെടുന്ന പോഷകങ്ങൾ ഇപ്രകാരമാണ് 


പ്രോട്ടീൻ - 27.07 ഗ്രാം -
കൊളസ്ട്രോൾ - 87 മില്ലിഗ്രാം -
കൊഴുപ്പ് - 13.5 ഗ്രാം -
കലോറി - 237 മില്ലിഗ്രാം -
കാൽസ്യം - 15 മില്ലിഗ്രാം -
സോഡിയം 404 മില്ലിഗ്രാം
വിറ്റാമിൻ എ - 160 മൈക്രോഗ്രാം
ഇരുമ്പ് - 1.25 മില്ലിഗ്രാം


കൊളസ്ട്രോൾ വർദ്ധിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇത്, ഉയർന്ന ബിപി, ഹൃദയാഘാതം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 
 
.ചിക്കൻ കഴിച്ചാൽ രക്തത്തിലെ ചീത്ത കൊളസ്‌ട്രോൾ കൂടരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇതിനായി ചിക്കൻ സൂപ്പ്, ചിക്കൻ തന്തൂരി എന്നിങ്ങനെ ചില പ്രത്യേക പാചകക്കുറിപ്പുകൾ തിരഞ്ഞെടുക്കാം. ഈ ഭക്ഷണ പദാർത്ഥങ്ങളിലെല്ലാം പാചക എണ്ണയുടെയും വെണ്ണയുടെയും ഉപയോഗം വളരെ കുറവായതിനാൽ അവ ആരോഗ്യത്തിന് വലിയ ദോഷം വരുത്തുന്നില്ല.


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.