ലോകത്ത് ആളുകൾ ഭയത്തോടെ കാണുന്ന ഒരു രോഗമായി മാറിയിരിക്കുകയാണ് ഇന്ന് ക്യാൻസർ. എന്നാൽ മനശക്തി കൊണ്ടും ശരിയായ ക്രമത്തിലുള്ള ചികിത്സയിലൂടെയും ഈ രോഗത്തിൽ നിന്നും മുക്തരായവർ നിരവധിയുണ്ട്. ചികിത്സിച്ചാലും ഭേദമാകാത്ത രോഗമാണെന്ന ആരോപണങ്ങൾ എല്ലാം ഒരു പരിധിയിൽ തെറ്റാണെന്ന്  ‌അർത്ഥം. തുടക്കത്തിൽ തന്നെ ഈ രോ​ഗത്തെ  തിരിച്ചറിഞ്ഞാൽ ഇതത്ര അപകടകാരിയാകുന്നില്ല. ഇതിനൊപ്പം ശരിയായ ചികിത്സയും ലഭിച്ചാൽ ഈ രോ​ഗത്തിൽ നിന്നും മുക്തി നേടാം. ക്യാൻസർ എന്ന രോ​ഗം ആർക്കു വേണമെങ്കിലും ബാധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗർഭസ്ഥശിശുക്കൾ മുതൽ വയോധികർ വരെയുള്ളവരുടെ ഏത് അവയവങ്ങളിൽ വേണമെങ്കിലും ഇത് കയറിക്കൂടി വില്ലനായി മാറുന്നു. അത്തരത്തിൽ ഇന്ന് കുട്ടികളിലും  ക്യാൻസർ  കൂടുതലായി കണ്ടുവരുന്നു. ഇന്ത്യയിലെ മുഴുവൻ ക്യാൻസർ രോഗികളിൽ വെറും നാല് ശതമാനം മാത്രമാണ് കുട്ടികളുടെ എണ്ണം. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഓരോ വർഷവും 75,000 ത്തിലധികം കുട്ടികളിൽ കാൻസർ രോഗം ബാധിക്കുന്നുണ്ട്.


ALSO READ:  അമിതഭാരം നിങ്ങളെ അലട്ടുന്നുണ്ടോ? പ്രഭാതഭക്ഷണത്തിൻ്റെ സമയം ഇങ്ങനെ മാറ്റി നോക്കൂ!


രക്താർബുദം, മസ്തിഷ്‌ക കാൻസർ, ലിംഫോമ, ന്യൂറോബ്ലാസ്റ്റോമ, വിൽംസ് ട്യൂമറുകൾ തുടങ്ങിയവയാണ് കുട്ടികളിൽ സാധാരണയായി കണ്ടു വരുന്ന ക്യാൻസറുകൾ. ഇതിൽ ഏകദേശം നാല്പത് ശതമാനം കുട്ടികളെയും ബാധിക്കുന്നത് രക്താർബുദമാണ്. ലക്ഷണങ്ങൾ അവ​ഗണിക്കുന്നതോടെയാണ് ഈ രോ​ഗം സങ്കീർണ്ണമായി മാറുന്നത്. 


ക്യാൻസർ കുട്ടികളിൽ കാണിക്കുന്ന ലക്ഷണങ്ങളിൽ ചിലത് ഇതാണ്


1. ഇടയ്ക്കിടെ ഉണ്ടാകുന്ന പനി. ആന്റിബയോട്ടിക് മരുന്നുകൾ നൽകിയിട്ടും ശരീരം അതിനോട് പ്രതികരിക്കാതിരിക്കുക. 


2. കുട്ടികൾ എപ്പോഴും ക്ഷീണിതരായി ഇരിക്കുക. 


3. ലിംഫ് നോഡുകളിൽ ഉണ്ടാകുന്ന നീർക്കെട്ടും രക്താർബുദ ലക്ഷണമാണ്. ലിംഫ് നോഡുകൾ ശരീരത്തിൽ  ഉടനീളമുണ്ടെങ്കിലും പ്രധാനമായും താടിയിലും കഴുത്തിലും കക്ഷത്തിലും ചെവിക്ക് പുറകിലുമൊക്കെ ഈ നീർക്കെട്ട് ദൃശ്യമാകാം.   


4. കരളും പ്ലീഹയുമെല്ലാം വീർത്തിരിക്കുക. 


5. രക്തസ്രാവം ഉണ്ടാവുക. അതായത് രക്തക്കുഴലുകൾ പൊട്ടി മൂക്കിൽ നിന്നും മറ്റും രക്തം വരുക. കൂടാതെ ശരീരത്തിന്റെ ഓരോരോ ഭാ​ഗങ്ങളിലായി ചുവന്ന നിറം കാണുക. 


6. അകാരണമായി ഭാരം നഷ്ടപ്പെടൽ രക്താർബുദം എന്നല്ല പല രോ​ഗങ്ങളടേയും ലക്ഷണമാണ്. അതിനാൽ കാരണങ്ങളില്ലാതെ ഭാരം കുറയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി ഡോക്ടറെ കാണേണ്ടതാണ്.


ALSO READ: മുടിയുടെ വളർച്ചയ്ക്കും ആരോ​ഗ്യത്തിനും സവാള മികച്ചത്; ഇങ്ങനെ ഉപയോ​ഗിക്കാം


ലഭ്യമായ ചികിത്സ


ഏത് തരം അർബുദമാണെന്ന് തിരിച്ചറിഞ്ഞതിനു ശേഷമാണ് ചികിത്സ ആരംഭിക്കുന്നത്.  കുട്ടിയുടെ പ്രായം, ആരോഗ്യം എന്നിവയും പ്രധാനമായും പരി​ഗണിക്കും. സാധാരണ നിലയിൽ കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി, ശസ്ത്രക്രിയ, കൂടാതെ/അല്ലെങ്കിൽ മജ്ജ മാറ്റിവയ്ക്കൽ എന്നിവയുടെ സംയോജനത്തിലൂടെയാണ് കുട്ടികളിൽ ക്യാൻസർ ചികിത്സിക്കുന്നത്. കുട്ടികളുടെ ഭാവി കൂടി മുന്നിൽ കണ്ടു വേണം ചികിത്സ തിരഞ്ഞെടുക്കാൻ.  അർബുദത്തിനായി മുതിർന്നവർക്ക് നൽകുന്ന ചികിത്സകൾ കുട്ടികൾക്ക് ഒഴിവാക്കാൻ ഡോക്ടർമാർ  പലപ്പോഴും  ശ്രമിക്കാറുണ്ട്. തീവ്രമായ റേഡിയേഷൻ തെറാപ്പികൾ പോലുള്ള ചികിത്സകൾ പലപ്പോഴും കുട്ടികൾക്ക് നല്കാതിരിക്കുകയാണ് നല്ലതെന്ന് ഡോക്ടർമാർ തന്നെ അഭിപ്രായപ്പെടുന്നു. 


ശരീരത്തിൽ രക്തം നിർമിക്കപ്പെടുന്ന മജ്ജ, ലിംഫാറ്റിക് സംവിധാനം എന്നിവിടങ്ങളിൽ രൂപപ്പെടുന്ന അർബുദമാണ് രക്താർബുദം അഥവാ ലുക്കീമിയ എന്ന രോ​ഗത്തിന് കാരണമായി മാറുന്നത്. ശരീരത്തിലെത്തുന്ന അണുബാധകളെ പ്രതിരോധിക്കുന്ന ശ്വേത രക്തകോശങ്ങൾ അമിതമായി രക്തത്തിൽ ഉൽപാദിക്കപ്പെടുന്നതാണ് രക്താർബുദം എന്ന രോ​ഗാവസ്ഥയിലേക്ക് നയിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ശരീരത്തിൽ വളരുന്ന അക്യൂട്ട് ലുക്കീമിയ ആണ് കുട്ടികളിൽ സാധാരണമായി കണ്ടു വരുന്നത്. 1-4 വയസ്സിനിടയിലുള്ള കുട്ടികളിൽ രക്താർബുദം വളരെ സാധാരണമാണ്. ഇത് നേരത്തെ കണ്ടെത്തി ചികിത്സ നൽകാൻ കഴിഞ്ഞാൽ കുട്ടികൾക്ക് ആരോഗ്യകരമായ ജീവിതം നയിക്കാൻ കഴിയും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.