Hair Care: മുടിയുടെ വളർച്ചയ്ക്കും ആരോ​ഗ്യത്തിനും സവാള മികച്ചത്; ഇങ്ങനെ ഉപയോ​ഗിക്കാം

Tips for best hair care routine: സവാളയിൽ ഉയർന്ന അളവിൽ സൾഫർ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ രക്തചംക്രമണം വർധിപ്പിക്കാൻ സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : May 16, 2023, 12:39 PM IST
  • ചുവന്ന സവാളയിലെ സൾഫർ സംയുക്തങ്ങൾ രോമകൂപങ്ങളെ ശക്തിപ്പെടുത്താനും മുടി പൊട്ടുന്നത് കുറയ്ക്കാനും സഹായിക്കുന്നു
  • ഇത് ക്രമേണ മുടി കൊഴിച്ചിൽ കുറയ്ക്കുന്നു
  • സവാളയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ വീക്കം കുറയ്ക്കാനും രോമകൂപങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു
Hair Care: മുടിയുടെ വളർച്ചയ്ക്കും ആരോ​ഗ്യത്തിനും സവാള മികച്ചത്; ഇങ്ങനെ ഉപയോ​ഗിക്കാം

സവാള ഭൂരിഭാ​ഗം വീടുകളിലെയും അടുക്കളയിലെ പ്രധാന ഉത്പന്നമാണ്. എന്നാൽ, അവ പാചകത്തിന് മാത്രമല്ല, മുടി സംരക്ഷണത്തിനും മികച്ചതാണെന്ന് നിങ്ങൾക്ക് അറിയാമോ? ചുവന്ന സവാള ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇവയുടെ കടും ചുവപ്പ് നിറം ശക്തമായ ആന്റിഓക്‌സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ, സൾഫർ സംയുക്തങ്ങൾ എന്നിവയുടെ പ്രതീകമാണ്.

നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ പ്രദാനം ചെയ്യുന്ന ഒന്നാണ് ചുവന്ന സവാള. കൂടാതെ, ഇത് മുടിയുടെ വളർച്ചയും ശക്തിയും പ്രോത്സാഹിപ്പിക്കുന്നു. മുടിയുടെ ആരോ​ഗ്യത്തിനും മുടി വേ​ഗത്തിൽ വളരുന്നതിനും സവാള എങ്ങനെ സഹായിക്കുമെന്നും ഇത് എങ്ങനെയാണ് മുടിയുടെ സംരക്ഷണത്തിനായി ഉപയോ​ഗിക്കേണ്ടതെന്നും നോക്കാം.

മുടിയുടെ വളർച്ചയെ ശക്തിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു

മുടി ഉണ്ടാക്കുന്ന പ്രോട്ടീനായ കെരാറ്റിന്റെ ഒരു പ്രധാന ഘടകമാണ് സൾഫർ. ചുവന്ന സവാളയിൽ ഉയർന്ന അളവിൽ സൾഫർ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ രക്തചംക്രമണം വർധിപ്പിക്കാൻ സഹായിക്കും. രോമകൂപങ്ങൾക്ക് ആവശ്യമായ പോഷകങ്ങളും ധാതുക്കളും നൽകുന്നതിലൂടെ, മുടിയെ ശക്തവും ആരോഗ്യകരവുമാക്കുന്നതിനും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ചുവന്ന സവാള സഹായിക്കും.

മുടികൊഴിച്ചിൽ തടയുന്നു

ചുവന്ന സവാളയിലെ സൾഫർ സംയുക്തങ്ങൾ രോമകൂപങ്ങളെ ശക്തിപ്പെടുത്താനും മുടി പൊട്ടുന്നത് കുറയ്ക്കാനും സഹായിക്കുന്നു. ഇത് കാലക്രമേണ മുടി കൊഴിച്ചിൽ കുറയ്ക്കുന്നു. കൂടാതെ, സവാളയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ വീക്കം കുറയ്ക്കാനും രോമകൂപങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.

ALSO READ: National Dengue Day 2023: ഡെങ്കിപ്പനി പ്രതിരോധിക്കാൻ ഈ ജീവിതശൈലി പാലിക്കാം

താരൻ കുറയ്ക്കുന്നു

താരൻ കൈകാര്യം ചെയ്യുന്നത് പലർക്കും വലിയ വെല്ലുവിളിയാണ്. തലയോട്ടിയിലും മുടിയിലും താരൻ വർധിക്കുന്നത് മുടിയുടെ ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. തലയോട്ടിയിൽ ചൊറിച്ചിൽ, മറ്റ് ചർമ്മ പ്രശ്നങ്ങൾ എന്നിവയും താരൻ മൂലം ഉണ്ടാകാം. സവാളയിൽ ആന്റിഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. കൂടാതെ, സവാളയിലെ സൾഫർ സംയുക്തങ്ങൾ താരൻ ഉണ്ടാക്കുന്ന ബാക്ടീരിയകളെയും ഫംഗസുകളേയും നശിപ്പിക്കാൻ സഹായിക്കും. ഇത് തലയോട്ടിയിലെ ചർമ്മത്തെയും മുടിയെയും ആരോ​ഗ്യമുള്ളതാക്കി നിലനിർത്താൻ സഹായിക്കുന്നു.

മുടിയെ പോഷിപ്പിക്കുന്നു

സൾഫറിന് പുറമേ, സവാളയിൽ വിറ്റാമിൻ സി, ബി 6 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഈ വിറ്റാമിനുകൾ രോമകൂപങ്ങളെ പോഷിപ്പിക്കാനും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. നിങ്ങളുടെ തലയോട്ടിക്കും മുടിക്കും ആവശ്യമായ പോഷകങ്ങൾ നൽകുന്നതിലൂടെ, സവാള നിങ്ങളുടെ മുടിയുടെ ഘടനയും തിളക്കവും മൊത്തത്തിലുള്ള ആരോ​ഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കും.

നിങ്ങളുടെ മുടിയുടെ സംരക്ഷണത്തിനായി സവാള എങ്ങനെ ഉപയോഗിക്കാം?

നിങ്ങളുടെ മുടി സംരക്ഷണ ദിനചര്യയിൽ സവാള ഉപയോഗിക്കുന്നത് മുടിയുടെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. ഒന്നോ രണ്ടോ ഉള്ളി ചെറുതായി അരിഞ്ഞ് ഒരു ജ്യൂസർ അല്ലെങ്കിൽ ബ്ലെൻഡറിൽ ഇട്ട് ജ്യൂസ് ആക്കി എടുക്കുക. ഈ നീര് തലയോട്ടിയിൽ എല്ലാ ഭാ​ഗത്തും നന്നായി തേച്ചുപിടിപ്പിക്കാം. സവാളയുടെ നീര് തലയോട്ടിയിൽ എല്ലായിടത്തും എത്തുന്നതിന് തലയോട്ടിയിൽ മസാജ് ചെയ്യുക.

മികച്ച ഫലം ലഭിക്കുന്നതിനായി സവാള നീരിൽ വെളിച്ചെണ്ണയോ തേനോ പോലുള്ള മറ്റ് പ്രകൃതിദത്ത ചേരുവകളും ഉപയോഗിക്കാം. നിങ്ങൾക്ക് പതിവായി സവാള ഉപയോഗിക്കാം. അല്ലെങ്കിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും ഇത് മുടിയിൽ ഉപയോ​ഗിക്കാം. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും മുടികൊഴിച്ചിൽ തടയുന്നതിനും താരൻ കുറയ്ക്കുന്നതിനും മുടിയെ പോഷിപ്പിക്കുന്നതിനുമുള്ള ശക്തമായ പ്രകൃതിദത്ത പ്രതിവിധിയാണ് സവാള. കൂടാതെ, അവയിലെ ഉയർന്ന സൾഫറും മറ്റ് ഗുണം ചെയ്യുന്ന പോഷകങ്ങളും നിങ്ങളുടെ മുടിയുടെ മൊത്തത്തിലുള്ള ആരോ​ഗ്യം മെച്ചപ്പെടുത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News