Health Tips: ചായ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഒരു കപ്പ്‌ ചൂട് ചായയോടെയാണ് പലരുടേയും ദിവസം ആരംഭിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ, രാവിലെ എഴുന്നേറ്റതിന് ശേഷം ഉടന്‍തന്നെ ചായ കുടിയ്ക്കുന്നത് ആരോഗ്യത്തിന് പല വിധത്തിലുള്ള ദോഷങ്ങളും വരുത്തുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.  അതായത്, ഒഴിഞ്ഞ വയറ്റിൽ ചൂട് ചായ കുടിയ്ക്കുന്നത്  നമ്മുടെ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും. 


Also Read:   Vitamin Supplements after 50: അന്‍പത്  വയസ് കഴിഞ്ഞോ? ഭക്ഷണകാര്യത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ 
 
ചായ കുടിയ്ക്കുമ്പോള്‍  ഊര്‍ജ്ജം ലഭിക്കുമെന്നത്‌ വാസ്തവമാണ്. എന്നാല്‍, ചായയ്ക്കൊപ്പം എന്തെങ്കിലും കഴിയ്ക്കുന്നത് പലരുടെയും രീതിയാണ്.  നിങ്ങള്‍ക്കറിയുമോ? ചില വിഭവങ്ങള്‍ ചായയ്ക്കൊപ്പം കഴിയ്ക്കാന്‍ പാടില്ല. അത് ആരോഗ്യത്തിന് വലിയ ദോഷം ചെയ്യും.  


Also Read:   Dandruff Home Remedies: ആര്യവേപ്പ്, ഉലുവ, തൈര്; ഈ പൊടിക്കൈ മതി താരന്‍ പറപറക്കും 
 
ചായയ്‌ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില വിഭവങ്ങളെക്കുറിച്ച് അറിയാം...  


കടലമാവ് കൊണ്ടുള്ള വിഭവങ്ങള്‍   


മിക്ക ആളുകളും  സ്നാക്സ്, പക്കാവട, അല്ലെങ്കിൽ കടലമാവ് ഉപയോഗിച്ച്  ഉണ്ടാക്കുന്ന മറ്റെന്തെങ്കിലും വിഭവങ്ങള്‍ ചായയ്ക്കൊപ്പം കഴിയ്ക്കാറുണ്ട്.  എന്നാല്‍, ഇത് ആരോഗ്യകരമായ ഒരു ശീലമല്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതായത്, ചായയ്‌ക്കൊപ്പം കടലമാവ് ഉപയോഗിച്ചുള്ള വിഭവങ്ങള്‍ കഴിയ്ക്കുന്നത്  ശരീരത്തിലെ പോഷകങ്ങളുടെ അഭാവത്തിനും ദഹനപ്രശ്‌നങ്ങൾക്കും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. 


പാകം ചെയ്യാത്തവ ചായയ്ക്കൊപ്പം കഴിയ്ക്കരുത്.  


ചായയ്‌ക്കൊപ്പം പാകം ചെയ്യാത്ത  വിഭവങ്ങള്‍ കഴിയ്ക്കരുത്.  അതായത് പാകം ചെയ്യാത്ത പയര്‍ വര്‍ഗങ്ങള്‍  പോലുള്ളവ കഴിയ്ക്കുന്നത്  ആരോഗ്യത്തിന്  ഹാനികരമാണ്.ഇത് ആരോഗ്യത്തിനും വയറിനും  ദോഷം ചെയ്യും. സലാഡ്, മുളപ്പിച്ച ധാന്യങ്ങൾ, അസംസ്കൃത പഴങ്ങൾ എന്നിവ ചായയ്‌ക്കൊപ്പം ഒരിയ്ക്കലും കഴിക്കാൻ പാടില്ല.


മഞ്ഞൾ ചേര്‍ത്ത വിഭവങ്ങള്‍   


മഞ്ഞളടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ചായയ്ക്കൊപ്പമോ ചായ കുടിച്ചതിന് ശേഷമോ,  കഴിയ്ക്കരുത്. ചായയിലും മഞ്ഞളിലും അടങ്ങിയിരിക്കുന്ന രാസ ഘടകങ്ങൾ പരസ്പരം ചേരുകയും ഇത്  ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യും. ഇത് ആമാശയത്തില്‍ ദോഷകരമായ പദാർത്ഥങ്ങൾ സൃഷ്ടിക്കും. 


പുഴുങ്ങിയ മുട്ട 


മുട്ട പ്രോട്ടീന്‍റെ  ഏറ്റവും നല്ല ഉറവിടമായി കണക്കാക്കപ്പെടുന്നു. എന്നാൽ ചായക്കൊപ്പം  ഒരിയ്ക്കലും പുഴുങ്ങിയ മുട്ട കഴിക്കാൻ പാടില്ല. ചായയ്‌ക്കൊപ്പം മുട്ട കഴിക്കുന്നത്  ആരോഗ്യത്തിന് ഏറെ അപകടകരമാണ്.


നാരങ്ങ അല്ലെങ്കിൽ മറ്റ് പുളിപ്പുള്ള  വസ്തുക്കൾ 


പലരും ചായയിൽ നാരങ്ങ  പിഴിഞ്ഞ് ഒഴിച്ച് കുടിയ്ക്കാറുണ്ട്. എന്നാല്‍  ഈ ചായ അസിഡിറ്റി, ദഹനം, ഗ്യാസ് പ്രശ്നങ്ങൾ എന്നിവയ്ക്ക്  കാരണമാകും. ലെമൺ ടീ കുടിക്കുകയോ ചായയ്‌ക്കൊപ്പം നാരങ്ങാനീര് അല്ലെങ്കില്‍ പുളിപ്പുള്ള വിഭവങ്ങള്‍ കഴിയ്ക്കുകയോ ചെയ്യരുത് എന്നാണ് ആരോഗ്യ വിദഗ്ധര്‍ നിർദേശിക്കുന്നത്. 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.