Pineapple: നിങ്ങൾക്ക് ഈ അസുഖമുണ്ടെങ്കിൽ പൈനാപ്പിൾ അധികം കഴിക്കരുത്..!
PineApple Disadvantages: പൈനാപ്പിൾ കഴിക്കുന്നത് കൊണ്ട് ആരോഗ്യഗുണങ്ങൾ ഏറെയുണ്ടെങ്കിലും ചിലർ ഇത് കഴിക്കരുത്.
ഭൂരിഭാഗം ആളുകൾക്കും വളരെ അധികം ഇഷ്ടമുള്ള പഴവർഗമാണ് കൈതച്ചക്ക. മധുരവും പുളിയും നിറഞ്ഞ അതിന്റെ രുചി തന്നെയാണ് അതിന്റെ പ്രധാന കാരണം. മാത്രമല്ല ഇതിൽ പല പ്രാധാന പോഷകങ്ങളും അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സിയുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടമായി കണക്കാക്കപ്പെടുന്നു. മാത്രമല്ല നല്ല ഉന്മേഷം നൽകുന്ന പഴം കൂടിയാണിത്.
പൈനാപ്പിൾ കഴിക്കുന്നത് കൊണ്ട് ആരോഗ്യഗുണങ്ങൾ ഏറെയുണ്ടെങ്കിലും ചിലർ ഇത് കഴിക്കരുത്. സീലിയാക് രോഗമുള്ളവർക്ക് പൈനാപ്പിൾ നല്ലതല്ല. അവർക്ക് ഗ്ലൂറ്റൻ പ്രതികരണമുണ്ടാകാം. പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന പ്രകൃതിദത്ത എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് സീലിയാക് രോഗത്തെ കൂടുതൽ വഷളാക്കും. സീലിയാക് രോഗികൾ പൈനാപ്പിൾ കഴിക്കുകയാണെങ്കിൽ, അവർക്ക് വയറു വീർക്കൽ, വേദന, മറ്റ് നിരവധി പ്രശ്നങ്ങൾ അനുഭവപ്പെടാം.
ALSO READ: യുവത്വം തുളുമ്പുന്ന ചർമ്മത്തിന് ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തു...!
ഗ്യാസ്ട്രൈറ്റിസ് അല്ലെങ്കിൽ അസിഡിറ്റി പ്രശ്നങ്ങൾ ഉള്ളവർക്കും പൈനാപ്പിൾ ദോഷകരമാണ്. ഇത് കഴിക്കുന്നത് അവരുടെ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കും. പ്രത്യേകിച്ച് രാത്രിയിൽ അവർ ഈ പഴം കഴിക്കുന്നത് ഒഴിവാക്കണം. പ്രമേഹ രോഗികളും ഈ പഴം അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാൻ ഇടയാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...