ഭൂരിഭാ​ഗം ആളുകളെയും ദഹനവുമായി ബന്ധപ്പെട്ട ആരോ​ഗ്യപ്രശ്നങ്ങൾ ബാധിക്കാറുണ്ട്. ഇവയിൽ ഒന്നാണ് ​ഗ്യാസ്ട്രബിൾ. വയറുവീർക്കൽ, ഓക്കാനം, മലബന്ധം, നെഞ്ചെരിച്ചിൽ എന്നിവ ​ഗ്യാസിനെ തുടർന്നുണ്ടാകുന്ന വിവിധ അവസ്ഥകളാണ്. ദഹനവുമായി ബന്ധപ്പെട്ട ചില രോ​ഗാവസ്ഥകൾ, ചില മരുന്നുകൾ, മോശം ഭക്ഷണശീലങ്ങളും ജീവിതരീതിയും തുടങ്ങി നിരവധി ഘടകങ്ങൾ ദഹനത്തെ മോശമായി ബാധിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ചില ഭക്ഷണങ്ങൾ കഴിക്കുന്ന സമയവും ദഹനപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. രാവിലെ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ​​ഗ്യാസ്ട്രബിൾ ഉണ്ടാകുന്നതിനും വയറുവീർക്കലിനും കാരണമാകും. ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിഞ്ഞിരിക്കാം. രാവിലെ എഴുന്നേല്‍ക്കുന്നയുടൻ പാലൊഴിച്ച കാപ്പിയോ ചായയോ കഴിക്കുന്നത് ഗ്യാസുണ്ടാകുന്നതിന് കാരണമാകും.


ഇതിന് പുറമെ ചായയും കാപ്പിയും അമിതമായി കഴിക്കുന്നതും ദോഷം ചെയ്യും. ഇത് ദഹനരസം കൂടുതലായി ഉത്പാദിപ്പിക്കുന്നതിന് കാരണമാകുകയും ഗ്യാസ്, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍ എന്നീ അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യും. പാൽ ഒഴിവാക്കുന്നത് ​ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും.


കോളിഫ്ലവർ, കാബേജ് പോലുള്ള പച്ചക്കറികള്‍ രാവിലെ കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല. ഇവയിലെ 'കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റ്' ആണ് ഗ്യാസിന് കാരണമാകുന്നത്. കാര്‍ബ് കുറഞ്ഞ പച്ചക്കറികള്‍ കഴിക്കുന്നതിന് കുഴപ്പമില്ല. ആപ്പിള്‍ ആരോഗ്യത്തിന് വളരെ നല്ലതാണെങ്കിലും രാവിലെ വെറുംവയറ്റില്‍ ആപ്പിള്‍ കഴിക്കുന്നത് ​ഗുണത്തിന് പകരം ദോഷമാണ് ചെയ്യുക.


ആപ്പിള്‍, പിയര്‍ തുടങ്ങിയ പഴങ്ങൾ രാവിലെ കഴിക്കുന്നത് നല്ലതല്ല. ഇതിൽ ഉയർന്ന അളവിൽ ഫ്രക്ടോസ്, ഫൈബര്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ​ഗ്യാസ്ട്രബിളിന് കാരണമാകും. കുക്കുമ്പറും ഉള്ളിയും പച്ചയ്ക്ക് കഴിക്കുന്നതും രാവിലെ കഴിക്കുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. പച്ചക്കറി തീരെ വേവിക്കാതെ കഴിക്കുന്നത് നല്ലതല്ല. ചോളം രാവിലെ കഴിക്കുന്നതും ഗ്യാസ് കൂടുന്നതിന് കാരണമാകും. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈബര്‍ ചിലര്‍ക്ക് ദഹനപ്രശ്നങ്ങളുണ്ടാക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.