Watermelon Benifits: തണ്ണിമത്തനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കല്ലേ...പണി കിട്ടും!!
Health Benifits of Watermelon: തണ്ണിമത്തന് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുകയും നിര്‍ജ്ജലീകരണം തടയുകയും ചെയ്യുന്നു.
വേനല്‍ക്കാലത്ത് ഡിമാന്റ് കൂടുന്ന ഒരു പഴവര്‍ഗ്ഗമാണ് തണ്ണിമത്തന്‍. ഇതിലെ ഉയര്‍ന്ന അളവിലുള്ള ജലാംശം ശരീരത്തെ നിര്‍ജ്ജലീകരണത്തില്‍ നിന്നും തടയുന്നു. അതുകൊണ്ട് തന്നെ ചൂടുകാലത്ത് ആളുകള്‍ ഏറ്റവും കൂടുതലായി തണ്ണിമത്തന്‍ കഴിക്കാറുണ്ട്. എന്നാല്‍ ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും തണ്ണിമത്തനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. ഇത് ശരീരത്തിന് വിപരീതമായാണ് ബാധിക്കുന്നത്. അത്തരം ഭക്ഷണവിഭവങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
1. മുട്ട
ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു ഭക്ഷണമാണ് മുട്ട. നിത്യവും നമ്മള്‍ കഴിക്കുന്ന വിഭവങ്ങളില്‍ മുട്ട ഉള്‍പ്പെടുത്തുന്നത് നല്ലതാണ് എന്നാണ് ഡയറ്റീഷ്യന്‍സ് പറയുന്നത്. പ്രോട്ടീന്‍ റിച്ച് ആയിട്ടുള്ള ഈ ഭക്ഷണത്തില്‍ ധാരാളം ഒമേഗ-3 പോലുള്ള ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ തണ്ണിമത്തനൊപ്പം ഇത് കഴിച്ചാല്‍ വിപരീത ഫലമാണുണ്ടാകുന്നത്. ഇവ ഒരുമിച്ച് വയറിലെത്തിയാല്‍ രണ്ടും പരസ്പരം ദഹനത്തെ തടയുകയും ദഹനക്കേട്, മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
ALSO READ: പപ്പായ ഈ രീതിയിൽ കഴിച്ചുനോക്കൂ, അമിതഭാരം സൂപ്പറായി കുറയ്ക്കാം
2. പാല്‍
സമീകൃതാഹാരമാണ് പാല്. ഇതില്‍ പ്രോട്ടീനും കാല്‍ഷ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പാലിനെ നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. എന്നാല്‍ പാലിനൊപ്പം തണ്ണിമത്തന്‍ കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. തണ്ണിമത്തനില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് പാലിനൊപ്പം പ്രവര്‍ത്തിക്കുകയും ശരീരത്തിന്റെ ദഹനവ്യവസ്ഥയെ ബാധിക്കാനും ഇടയുണ്ട്. തന്മൂലം ദഹനക്കേട്, ഗ്യാസ്, വയര്‍ വീര്‍ക്കല്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. അതിനാല്‍ തണ്ണിമത്തനൊപ്പം പാലോ, പാലുത്പന്നങ്ങളോ കഴിക്കരുത്.
3. പ്രോട്ടീന്‍ ഭക്ഷണങ്ങള്‍
പ്രോട്ടീന്‍ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പം തണ്ണിമത്തന്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. പഴത്തില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിനുകളും ധാതുക്കളും സ്റ്റാര്‍ച്ചുമെല്ലാം പ്രോട്ടീനിനൊപ്പം കലര്‍ന്ന് ദഹനരസങ്ങളെ നശിപ്പിക്കുകയും വയര്‍ കേടാക്കുകയും ചെയ്യും.
തണ്ണിമത്തന്‍ കഴിച്ച ശേഷം 30 മിനിട്ട് നേരത്തേക്ക് മറ്റ് ഭക്ഷണങ്ങളൊന്നും കഴിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ന്യൂട്ട്രീഷനുകള്‍ പറയുന്നു. ശരീരത്തിന് ഇവയിലെ പോഷണങ്ങള്‍ ശരിയായി വലിച്ചെടുക്കാന്‍ ഈ സമയത്ത് സഹായിക്കും.ശരിയായ രീതിയില്‍ തണ്ണിമത്തന്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും ഈ പഴം ഒരുപാട് ഗുണം ചെയ്യും. ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ തടയാനും ഇത് സഹായിക്കും. കൂടാതെ എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കാനും ഇത് ഗുണം ചെയ്യും. കാരണം തണ്ണിമത്തനില്‍ ലിക്കോപ്പൈന്‍ ധാരാളമുണ്ട്. ഇത് എല്ലുകള്‍ക്ക് വളരെ നല്ലതാണ്. ക്യാന്‍സര്‍ പ്രതിരോധിക്കുന്ന കാര്യത്തിലും തണ്ണിമത്തന്‍ മിടുക്കന്‍ തന്നെ. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, ശ്വാസകോശാര്‍ബുദം, ആമാശയ ക്യാന്‍സര്‍ തുടങ്ങിയവയെ എല്ലാം ഇത് പ്രതിരോധിക്കുന്നു.
കിഡ്‌നിയുടെ പ്രവര്‍ത്തനം ആരോഗ്യകരമാക്കാനും ഇത് ഉത്തമനാണ്. തണ്ണിമത്തന്‍ രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറ്ക്കുന്നു. തന്മൂലം കിഡ്‌നി സ്‌റ്റോണ്‍ അകറ്റാന്‍ സഹായിക്കും. രക്തസമ്മര്‍ദ്ദം കാരണം ദുരിതം അനുഭവിക്കുന്ന രോഗികള്‍ക്ക് തണ്ണിമത്തന്‍ വളരെ നല്ലതാണ്. രക്തധമനികളിലുണ്ടാക്കുന്ന തടസ്സം ഇല്ലാതാക്കി രക്തത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം വര്‍ദ്ധിപ്പിക്കുന്നതിന് തണ്ണിമത്തന് കഴിയുന്നു. കൂടാടെ നെഞ്ചെരിച്ചില്‍
ദഹനസംബന്ധമായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഇത് അത്യുത്തമം. അമിതവണ്ണം കുറയ്ക്കാനും തണ്ണിമത്തന്‍ വളരെ നല്ലതാണ്. ഇത് ശരീരത്തിലെ അമിത കൊഴുപ്പിനെ കുറയ്ക്കാന്‍ സഹായിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിനും തണ്ണിമത്തന്‍ കഴിയ്ക്കുന്നത് നല്ലതാണ്. ഇതില്‍ വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്ക്‌നും ഇത് സഹായിക്കും.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ സ്വീകരിക്കുന്നതിന് മുൻപ് വൈദ്യോപദേശം തേടുക)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...