Drink for Sleep: നന്നായി ഉറങ്ങാൻ കഴിയുന്നില്ലേ? രാത്രി ഇത് കുടിച്ചു നോക്കൂ
Herbal Tea for better sleep: ആദ്യത്തെ കാരണം ഹോർമോണിൽ ഉണ്ടാകുന്ന അസന്തുലിതാവസ്ഥയാണ്.
പകൽ മുഴുവൻ ജോലി ചെയ്ത ശേഷം, രാത്രിയിൽ പൂർണ്ണവും ശാന്തവുമായ ഉറക്കം ലഭിക്കുക എന്നത് വളരെ പ്രധാനമാണ്. രാത്രിയിലെ ഉറക്കം അപൂർണ്ണമായാൽ, അടുത്ത ദിവസം മുഴുവൻ നമുക്ക് ക്ഷീണം അനുഭവപ്പെടും. ഉറക്കക്കുറവ് ജോലിയിൽ പോലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരും. അതിനാൽ, മതിയായ ഉറക്കം വളരെ പ്രധാനമാണ്. ചിലർക്ക് കട്ടിലിൽ കിടന്നാലുടൻ ഉറക്കം വരും. അതേ സമയം ചിലർക്ക് രാത്രി മുഴുവൻ എന്ത് ചെയ്തിട്ടും ഉറങ്ങാൻ കഴിയില്ല. ഉറക്കം വരാതിരിക്കുന്നതിനും പൊതുവെ ഉറങ്ങാതിരിക്കുന്നതിനും പല കാരണങ്ങളുണ്ടാകാം. ആദ്യത്തെ കാരണം ഹോർമോണിൽ ഉണ്ടാകുന്ന അസന്തുലിതാവസ്ഥയാണ്. അതുകൊണ്ട് നിങ്ങളും ഇത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ഈ പാനീയം രാത്രിയിൽ കുടിക്കൂ.
ചേരുവകൾ
ഉണങ്ങിയ ഇഞ്ചിപ്പൊടി - 1/4 ടീസ്പൂൺ
ലൈക്കോറൈസ് - 1/2 ടീസ്പൂൺ
കറുവപ്പട്ട - 1/4 ടീസ്പൂൺ
അശ്വഗന്ധ - 1/4 ടീസ്പൂൺ
ഉണ്ടാക്കേണ്ട വിധം
ഒരു പാത്രം എടുത്ത് അതിൽ വെള്ളം ഒഴിക്കുക. ശേഷം മുകളിൽ പറഞ്ഞ ചേരുവകൾ വെള്ളത്തിൽ കലർത്തുക. വെള്ളം പകുതിയായി കുറയുന്നത് വരെ തിളപ്പിക്കുക. ഉറങ്ങാൻ പോകുന്നതിന് അര മണിക്കൂർ മുമ്പ് ഈ ചായ കുടിക്കുക. ശേഷം നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കും.
ഹെർബൽ ടീയുടെ ഗുണങ്ങൾ
ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ഇഞ്ചി. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നു. ഇതിൽ ജിഞ്ചറോൾ അടങ്ങിയിട്ടുണ്ട്, അത് ഉറക്കത്തിനുള്ള ഹോർമോൺ പുറത്തുവിടാൻ സഹായിക്കുന്നു. ലൈക്കോറൈസ് മനസ്സിനെ ശാന്തമാക്കുകയും മെലറ്റോണിൻ എന്ന ഹോർമോണിന്റെ ഉത്പാദനത്തിന് സഹായിക്കുകയും ചെയ്യുന്നു. കറുവപ്പട്ട ഉറക്കചക്രം ക്രമീകരിക്കാൻ സഹായിക്കുന്നു. അശ്വഗന്ധ ഉത്കണ്ഠ ഒഴിവാക്കുകയും ശരീരത്തിന് വിശ്രമം നൽകുകയും ചെയ്യുന്നു. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു.
ALSO READ: ആർത്തവസമയത്തെ ലൈംഗികബന്ധം; ഗർഭം ധരിക്കാനുള്ള സാധ്യത എത്രത്തോളം
ഉറക്കമില്ലായ്മയുടെ കാരണങ്ങൾ
പകൽ നടന്ന അല്ലെങ്കിൽ ദിവസവും നിങ്ങൾ കടന്നു പോകുന്ന സാഹചര്യങ്ങൾ നിങ്ങളുടെ ഉറക്കവുമായി ഒരുപാട് ബന്ധപ്പെട്ടിരിക്കുന്നു. കാരണം നമ്മളിൽ പലരും സ്വയം അവലോകനം ചെയ്യാനും, അവയെക്കുറിച്ചെല്ലാം ചിന്തിക്കാനും തിരഞ്ഞെടുക്കുന്ന സമയം രാത്രിയാണ്. ഇത്തരം അമിതചിന്തകൾ നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും. കാരണം നല്ല ഉറക്കത്തിന് സമാധാനപരമായ ഉറക്കം അത്യാവശ്യമാണ്.
രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ പോലുള്ള ചില മരുന്നുകൾ ഉറക്കത്തെ തടസ്സപ്പെടുത്തും. അതിനാൽ ഈ മരുന്നുകൾ സ്ഥിരമായി കഴിക്കുന്ന ആളുകൾക്ക് ഉറക്കമില്ലായ്മ അനുഭവപ്പെടാം.
ഉത്കണ്ഠയോ വിഷാദമോ കൂടുതലുള്ള ആളുകൾക്ക് ഉറക്കമില്ലായ്മ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഉറങ്ങാൻ പോകുന്നതിനു മുമ്പ് അത്താഴത്തിന് വേഗത്തിൽ ദഹിക്കാത്ത ഭക്ഷണം കഴിച്ചാൽ നിങ്ങൾക്ക് ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടാകും.
ഉറങ്ങാൻ പോകുന്നതിനു മുമ്പ് കമ്പ്യൂട്ടറുകൾ, സ്‌മാർട്ട്‌ഫോണുകൾ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നിങ്ങളുടെ ഉറക്കചക്രത്തെ തടസ്സപ്പെടുത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...