മഴക്കാലമാകുന്നതോടെ ചൂടിന് ശമനമുണ്ടെങ്കിലും ഈ സീസണിൽ രോഗങ്ങൾ പെരുകാൻ സാദ്ധ്യത കൂടുതലാണ്. പ്രത്യേകിച്ച് ഈ സീസണിൽ ജലജന്യ രോഗങ്ങൾ വർദ്ധിക്കുന്നു. ഈ സമയം ആരോഗ്യം നിലനിർത്താൻ, ആളുകൾ മലിനമായ വെള്ളം കുടിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു. കൂടാതെ വെള്ളം തിളപ്പിച്ച് കുടിക്കാനും നിർദ്ദേശിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മഴക്കാലമാകുന്നതോടെ വെള്ളത്തിൻ്റെ കാര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. ശുചീകരണത്തിലും ശുദ്ധജലം കുടിക്കുന്നതിലും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.  മഴക്കാലത്ത് പൈപ്പ് വെള്ളം കുടിക്കരുതെന്നും തിളപ്പിച്ച് ആറിയ വെള്ളം മാത്രമെ കുടിക്കാവൂ  എന്നും പറയുന്നതിന്റെ കാരണം എന്താണെന്ന് അറിയുമോ? 


ALSO READ: വിറ്റാമിൻ സിയും കൊളാജനും വർധിപ്പിക്കും... ഈ ഭക്ഷണങ്ങൾ ചർമ്മത്തിന് മികച്ചത് 


പൈപ്പ് വെള്ളത്തിൽ ഉയർന്ന അളവിൽ മൈക്രോപ്ലാസ്റ്റിക് ഉണ്ടെന്ന് ഒരു ഗവേഷണം തെളിയിച്ചിട്ടുണ്ട്. കൂടാതെ, തകരാത്ത നിരവധി ഘടകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഈ കണങ്ങളെല്ലാം ആമാശയത്തിൽ എത്തിയാൽ പല രോഗങ്ങൾക്കും സാധ്യത കൂടും. ഈ വെള്ളം തിളപ്പിച്ച് കുറച്ച് മിനിറ്റ് തണുപ്പിച്ചാൽ, മൈക്രോപ്ലാസ്റ്റിക്സിൻ്റെ ആഘാതം 80% വരെ കുറയ്ക്കാം. 


വെള്ളം തിളപ്പിക്കുന്നതിനുള്ള ശരിയായ മാർഗം 


വെള്ളം ശുദ്ധീകരിക്കാനുള്ള ഏറ്റവും എളുപ്പ മാർഗം തിളപ്പിക്കലാണ്. വെള്ളം എപ്പോഴും തിളപ്പിച്ച് കുടിക്കണം, പ്രത്യേകിച്ച് മഴക്കാലത്ത് ജലജന്യരോഗങ്ങൾ വർദ്ധിക്കുമ്പോൾ. തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയുടെ പ്രവർത്തനത്തിനും സഹായിക്കുന്നു.  മഴക്കാലത്ത് ജലദോഷം, ചുമ, തൊണ്ട പ്രശ്നങ്ങൾ എന്നിവ വർദ്ധിക്കും, അത്തരം സാഹചര്യത്തിൽ ചെറുചൂടുള്ള വെള്ളം കുടിച്ചാൽ ആശ്വാസം ലഭിക്കും.


(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടണം.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.