പലരും രാവിലെ ചൂടുവെള്ളം കുടിച്ചാണ് ദിവസം ആരംഭിക്കുന്നത്. തൊണ്ടവേദന, ദഹനക്കേട് അല്ലെങ്കിൽ ശരീരഭാരം കുറയ്ക്കാൻ ചൂടുവെള്ളം കുടിക്കുന്നത് ഗുണകരമാണെന്ന് പറയാറുണ്ട്. ഇക്കാരണത്താൽ ആളുകൾ പരസ്പരം ചൂടുവെള്ളം കുടിക്കാൻ ഉപദേശിക്കുകയും ചെയ്യുന്നു. എന്നാൽ, അമിതമായി ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്ന് നിങ്ങൾക്കറിയാമോ? ചൂടുവെള്ളം കുടിക്കുന്നതിന് ഗുണങ്ങളുണ്ടെങ്കിലും ഇതിന് പാർശ്വഫലങ്ങളുമുണ്ട്. ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലുണ്ടാക്കുന്ന ദൂഷ്യഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

നെഞ്ചെരിച്ചിൽ


അമിതമായി ചൂടുവെള്ളം കുടിക്കുന്നത് വായിലും തൊണ്ടയിലും വ്രണങ്ങൾക്കും ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും കാരണമാകും. ചൂടുവെള്ളം കഴിക്കുന്നത് നെഞ്ചെരിച്ചിലിനും കാരണമാകും.


ALSO READ: ചുമയ്ക്കും ജലദോഷത്തിനും വെളുത്തുള്ളി രസം; എങ്ങനെ ഉണ്ടാക്കാമെന്ന് അറിയണ്ടേ?


നിർജ്ജലീകരണം


അമിതമായി ചൂടുവെള്ളം സ്ഥിരമായി കുടിക്കുന്നത് നിർജ്ജലീകരണത്തിന് കാരണമാകും. മാത്രമല്ല ഇത് ശരീരത്തിലെ പല ദ്രാവകങ്ങളുടെയും അളവിൽ കുറവ് വരുത്തുകയും ചെയ്യും. ഇത് നിർജ്ജലീകരണത്തിലേയ്ക്ക് നയിക്കും. 


ദഹന പ്രശ്നങ്ങൾ


ദഹനപ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ ചെറുചൂടുള്ള വെള്ളം കുടിക്കുന്നതാണ് നല്ലത്, എന്നാൽ നിങ്ങൾ അമിതമായി ചൂടുവെള്ളം കുടിച്ചാൽ അത് മറ്റ് ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കാൻ തുടങ്ങുന്നതിനാൽ അത് സുഖപ്പെടുത്തുന്നതിന് പകരം പ്രശ്‌നം കൂടുതൽ വഷളാക്കും.


ധാതുക്കളുടെ അസന്തുലിതാവസ്ഥ


ഏറെ നേരം ചൂടുവെള്ളം കുടിച്ചാൽ ശരീരത്തിന് ആവശ്യമായ ധാതുക്കളുടെ കുറവ് അനുഭവപ്പെടാൻ തുടങ്ങും. നിങ്ങൾ ചൂടുവെള്ളം കുടിക്കുമ്പോൾ, ശരീരം കൂടുതൽ വിയർക്കുന്നു.


പല്ലുകളിൽ ആഘാതം


പതിവായി ചൂടുവെള്ളം കുടിക്കുന്നത് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ്.