Garlic Rasam: ചുമയ്ക്കും ജലദോഷത്തിനും വെളുത്തുള്ളി രസം; എങ്ങനെ ഉണ്ടാക്കാമെന്ന് അറിയണ്ടേ?

Garlic rasam health benefits: കഠിനമായ ചുമ, ജലദോഷം, തൊണ്ടവേദന എന്നിവയ്ക്ക് വെളുത്തുള്ളി രസം ശാശ്വത പരിഹാരം നൽകും. 

Written by - Zee Malayalam News Desk | Last Updated : Jan 18, 2024, 05:29 PM IST
  • പലർക്കും ചുമയും ജലദോഷവും ഇടവിട്ട് അനുഭവപ്പെടാറുണ്ട്.
  • മരുന്നുകളിലൂടെ രോഗശമനമാണ് പലരുടെയും ആദ്യ ചോയിസ്.
  • വെളുത്തുള്ളി രസത്തിന് പല ആരോഗ്യ ഗുണങ്ങളുമുണ്ട്.
Garlic Rasam: ചുമയ്ക്കും ജലദോഷത്തിനും വെളുത്തുള്ളി രസം; എങ്ങനെ ഉണ്ടാക്കാമെന്ന് അറിയണ്ടേ?

കാലാവസ്ഥാ വ്യതിയാനം കാരണവും അന്തരീക്ഷ മലിനീകരണം കാരണവുമെല്ലാം പലർക്കും ചുമയും ജലദോഷവും അനുഭവപ്പെടാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ മരുന്നുകളിൽ അഭയം പ്രാപിക്കുന്നവരാണ് ഏറെയും. എന്നാൽ വളരെ ഫലപ്രദമായതും വേ​ഗത്തിൽ ഉണ്ടാക്കാൻ സാധിക്കുന്നതുമായ വെളുത്തുള്ളി രസത്തിൽ മേൽപ്പറഞ്ഞ പ്രശ്നങ്ങൾക്ക് പ്രതിവിധിയുണ്ട്. 

കഠിനമായ ചുമ, ജലദോഷം, തൊണ്ടവേദന എന്നിവയുള്ളവർക്ക് ഈ വെളുത്തുള്ളി രസം കഴിച്ചാൽ ആശ്വാസം ലഭിക്കും. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പല ആരോഗ്യ പ്രശ്‌നങ്ങളും കുറയ്ക്കാൻ വെളുത്തുള്ളിയുടെ ഉപയോ​ഗം സഹായിക്കും. ഇനി ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ALSO READ: ഒരുപാടങ്ങ് കഴിക്കല്ലേ..! കശുവണ്ടി കഴിച്ചാൽ പണി കിട്ടും

വെളുത്തുള്ളി രസത്തിന് ആവശ്യമായ ചേരുവകൾ:

കുതിർത്ത പുളി, തക്കാളി, കുരുമുളക്, മല്ലി, ജീരകം, കുരുമുളക്, വെളുത്തുള്ളി അല്ലി, എണ്ണ, മസാലകൾ, വെളുത്തുള്ളി ചതച്ചത്, പച്ചമുളക് അരിഞ്ഞത്, മഞ്ഞൾ, കറിവേപ്പില, വെള്ളം, ഉപ്പ്, മല്ലിയില അരിഞ്ഞത്.

വെളുത്തുള്ളി രസം ഉണ്ടാക്കുന്ന വിധം:

കുതിർത്ത പുളിയിൽ തക്കാളി ചേർത്ത് അടിച്ചെടുക്കുക. ഒരു പാത്രത്തിൽ കുരുമുളക്, മല്ലി, ജീരകം, കുരുമുളക്, വെളുത്തുള്ളി എന്നിവ ചേർത്ത് ഇളക്കുക. ചട്ടിയിൽ എണ്ണ ചേർത്ത് വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് വഴറ്റുക. ശേഷം മഞ്ഞൾ, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. 

പുളി നീരും വെള്ളവും ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിന് ശേഷം നന്നായി തിളപ്പിക്കുക. ഇങ്ങനെ ചെയ്താൽ വളരെ രുചികരമായ വെളുത്തുള്ളി രസം ലഭിക്കും. ഈ വെളുത്തുള്ളി രസം ഉണ്ടാക്കുന്നതിലൂടെ നിങ്ങൾക്ക് രുചിയോടൊപ്പം ആരോഗ്യ ഗുണങ്ങളും ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ്.

Trending News