ഇന്നത്തെ കാലത്ത് അന്തരീക്ഷ താപനിലയിലുണ്ടാകുന്ന മാറ്റവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം വളരെ ആശങ്കയോടെയാണ് നാമെല്ലാവരും നോക്കിക്കാണുന്നത്. തിരക്കേറിയ ജീവിത ശൈലിയിൽ പലപ്പോഴും പലർക്കും സ്വന്തം ആരോ​ഗ്യം പോലും ശ്രദ്ധിക്കാനുള്ള സമയം ലഭിക്കാറില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും ഒപ്പം തിരക്കേറിയ ജീവിത സാഹചര്യങ്ങളും മനുഷ്യരുടെ ആരോ​ഗ്യത്തെ പല തരത്തിലും ബാധിക്കുന്നുണ്ട്. അത്തരത്തിലൊരു കാര്യമാണ് വേനൽ കാലത്ത് നാം ഫ്രിഡ്ജിനെ അമിതമായി ആശ്രയിക്കുന്നത്. അത് എന്താണെന്നല്ലേ? 


ALSO READ: ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങരുത്; 5 മിനിറ്റ് നടക്കാം, 5 രോഗങ്ങളിൽ നിന്ന് മുക്തി നേടാം!


ചൂടുള്ള അന്തരീക്ഷത്തിൽ നമുക്ക് അമിതമായ ദാഹം അനുഭവപ്പെടുന്നു. ഉടൻ തന്നെ ഫ്രിഡ്ജിൽ നിന്ന് തണുത്ത വെള്ളം കുടിച്ചാണ് നാം ചൂട് അകറ്റാറ്. പക്ഷേ, ഇത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ഒരു മാസത്തേക്ക് ഫ്രിഡ്ജിലെ വെള്ളം മാത്രം കുടിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.


1. ബലഹീനതയ്ക്കുള്ള സാധ്യത


ഒരു മാസം തുടർച്ചയായി തണുത്ത വെള്ളം കുടിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം അപകടത്തിലാകാം. ആദ്യ ആഴ്ചയിൽ തന്നെ നിങ്ങൾക്ക് വിശപ്പിന്റെയും ബലഹീനതയുടെയും പ്രശ്നങ്ങൾ നേരിടാനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് കൂടുതൽ വിശപ്പ് തോന്നുന്നുകയും കൂടുതൽ ആഹാരം കഴിക്കുകയും ചെയ്യുന്നത് ശരീരഭാരം വർദ്ധിപ്പിക്കും.


2. പോഷകാഹാരക്കുറവ്


തണുത്ത വെള്ളം തുടർച്ചയായി കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ ജലാംശം നിലനിർത്തും. എന്നാൽ, നിങ്ങളുടെ ശരീരത്തിൽ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ കുറവ് ഉണ്ടാകും. ഇത് നികത്താൻ ആരോഗ്യകരമായ പാനീയങ്ങൾ കുടിക്കേണ്ടത് പ്രധാനമാണ്. അവശ്യ പോഷകങ്ങൾ ഭക്ഷണത്തിലൂടെയും ലഭിക്കും.


3. കുടലിനെ ബാധിക്കും


അമിതമായി തണുത്ത വെള്ളം കുടിക്കുന്നത് നമ്മുടെ കുടലിന്റെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കും. ഇത് ദഹനത്തെ പ്രതികൂലമായി ബാധിക്കും. അത്തരം സന്ദർഭങ്ങളിൽ, നിങ്ങൾക്ക് മലബന്ധം, ഗ്യാസ്, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. അതിനാൽ, നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകാതിരിക്കാൻ, തണുപ്പില്ലാത്ത വെള്ളം കുടിക്കുന്നതാണ് നല്ലത്.


(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.