മനുഷ്യന്റെ ശരീരിക പ്രവർത്തനങ്ങൾക്ക് ഏറ്റവും പ്രധാനം, ആവശ്യമായി തോതിൽ വെള്ളം കുടിക്കുക എന്നതാണ്. എന്നാൽ വെള്ളം കുടിക്കുന്നത് അമിതമായാൽ ചില പ്രശ്നങ്ങളും ഉണ്ട്. ഡോക്ടമാരുടെ നിർദേശ പ്രകാരം ഒരു ദിവസം കുറഞ്ഞത് മൂന്ന് മുതൽ നാല് ലിറ്റർ വെള്ളം കുടിക്കണമെന്നാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൃത്യമായ തോതിൽ വെള്ളം കുടിച്ചില്ലെങ്കിൽ അത് ശരീരത്തിന്റെ പ്രവർത്തനത്തെ ബാധിച്ച്  മറ്റ് അസുഖങ്ങളിലേക്ക് നയിക്കും. എന്നാൽ രാത്രി സമയങ്ങളിൽ വെള്ളം അമിതമായാൽ ചില പ്രശ്നങ്ങൾ വരുത്തിവെച്ചേക്കാമെന്നും ആരോഗ്യ വിദഗ്ധർ അറിയിക്കുന്നുണ്ട്. 


ALSO READ : Lemonade Health Benefits: നാരങ്ങാ വെള്ളം കുടിച്ച് ദിനം ആരംഭിക്കൂ.. നേടാം ഈ 5 ഗുണങ്ങൾ


രാത്രിയിൽ അത്താഴം കഴിച്ചതിന് ശേഷം വെള്ളം കുടിക്കന്നത് എപ്പോഴും നല്ലതാണ്. കാരണം അസിഡിറ്റി സംബന്ധിച്ച പ്രശ്നങ്ങളെ തരണം ചെയ്യാനും മറ്റ് ദാതുക്കളെ കൃത്യമായ പോഷണമാക്കി മാറ്റാനും വെള്ളം കുടിക്കുന്നത് കൊണ്ട് സാധിക്കും. 


എന്നാൽ ഇതെല്ലാം രാത്രി ഉറങ്ങുന്നതിന് കുറിച്ച് മണിക്കൂറുകൾക്ക് മുമ്പായിരിക്കണം. അല്ലാത്തപക്ഷം കിടക്കുന്നതിന് തൊട്ടു മുമ്പ് വെള്ളം കുടിക്കുകയാണെങ്കിൽ അത് നിങ്ങളുടെ ഉറക്കത്തെ തന്നെ ബാധിക്കും. 


ALSO READ : Healthy Diet: പ്രഭാതഭക്ഷണത്തില്‍ ഈ 5 വിഭവങ്ങള്‍ ഉള്‍പ്പെടുത്താം, fitness നിലനിര്‍ത്താം


പ്രമേഹം, ഹൃദയ രോഗികളെയാണ് ഇത് പ്രധാനമായും ബാധിക്കുക. കൂടുതൽ വെള്ളം ഉള്ളിലേക്ക് ചെന്ന് ഇടയ്ക്ക് ഇടയ്ക്ക് മൂത്രം ഒഴിക്കാനുള്ള പരവേശം ഇവരിൽ ഉണ്ടാകാറുണ്ട്. കിടക്കുന്നതിന് തൊട്ടു മുമ്പ് വെള്ളം അമിതമായി കുടിച്ചാൽ ഇടയ്ക്ക് ഇടയ്ക്ക് മൂത്രം ഒഴിക്കാനുള്ള പ്രവണത ഈ രോഗികളിൽ ഉറക്കം ഇല്ലാഴ്മയ്ക്ക് വഴിവെക്കും.


കൃത്യമായ ഉറക്കം ലഭിക്കാതെ വരുമ്പോൾ അത് പ്രമേഹം, ഹൃദ്രോഗികളുടെ ആരോഗ്യത്തെ രൂക്ഷമായി ബാധിക്കും. അതിനാൽ നല്ല ഉറക്കം ലഭിക്കുന്നതിനായി കിടക്കുന്നതിന് കുറച്ച് സമയങ്ങൾക്ക് മുമ്പ് തന്നെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. 


ALSO READ : പാം ഓയിൽ കൊളസ്ട്രോൾ അളവ് കൂട്ടുമെന്ന് പഠനങ്ങൾ; പകരം ഭക്ഷണത്തിൽ ഉപയോ​ഗിക്കാവുന്ന ആരോ​ഗ്യകരമായ എണ്ണകൾ ഇവയാണ്


അതേസമയം കിടക്കുന്നതിന് തൊട്ടുമുമ്പ് ദാഹം തോന്നിയാൽ നാരങ്ങ വെള്ളം, ഗ്രീൻ ടീ, ഹെർബൽ ചായ തുടങ്ങിയ ആരോഗ്യപരമായ പാനീയങ്ങൾ കുടിക്കുന്നത് നല്ലതാണ്. എന്നാൽ രാത്രിയിൽ ആഹാരം കഴിച്ചതിന് ശേഷം വെള്ളം കുടിക്കാൻ മറക്കരുത്. കൃത്യമായി സമയം പരിപാലിച്ച് ആഹാരം കഴിച്ചാൽ മേൽ പറഞ്ഞാൽ പ്രശ്നങ്ങൾ ഒന്നുമുണ്ടാകില്ല.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.