Lemonade Health Benefits: ഇന്ത്യയിലെ ഒട്ടുമിക്ക ഭാഗങ്ങളിലും പ്രചാരത്തിലുള്ള ഒരു പാനീയമാണ് നാരങ്ങാവെള്ളം (Lemonade) എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഒന്നാമതായി വേനൽക്കാലം ആരംഭിച്ചിരിക്കുകയാണ് അതുകൊണ്ടുതന്നെ ഇനി ഇതിന്റെ ഉപയോഗവും കൂടും. എന്നാൽ ദിവസവും രാവിലെ നാരങ്ങാവെള്ളം കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കുക മാത്രമല്ല പല രോഗങ്ങളിൽ നിന്നും നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കും എന്ന കാര്യം നിങ്ങൾക്കറിയാമോ?
നാരങ്ങാവെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിന് നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റ്‌സ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ നാരങ്ങാവെള്ളം നിങ്ങളുടെ ചർമ്മത്തിനും നല്ലതാണ്. നാരങ്ങാ വെള്ളം ദിനവും കുടിക്കുന്നത് എന്തെല്ലാം ഗുണങ്ങൾ ശരീരത്തിന് നൽകും എന്നത് നമുക്കൊന്നു നോക്കാം...
Also Read: Benefits Of Coriander Seeds: ദിനവും പച്ച മല്ലിയിട്ട വെള്ളം കുടിക്കൂ.. നേടാം ഈ 6 ഗുണങ്ങൾ
നാരങ്ങാവെള്ളം കുടിക്കുന്നതിലൂടെ ലഭിക്കുന്ന ഈ 5 ഗുണങ്ങൾ അറിയാം (5 big benefits of drinking lemonade)
1. കൊഴുപ്പ് കുറയ്ക്കുക (Lose Fat)
നിങ്ങളും നിങ്ങളുടെ പൊണ്ണത്തടി (Obesity) കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് നിങ്ങൾക്കുവേണ്ടിയുള്ള ഏറ്റവും എളുപ്പമുള്ള മാർഗ്ഗമാണ്. ദിവസവും രാവിലെ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങ നീര് ചേർത്ത് രണ്ടുതവണ കുടിക്കുക. ശേഷം ഓരോ മണിക്കൂറിലും ഒരു ഗ്ലാസ് സാധാരണ വെള്ളം കുടിക്കണം. ഇത് നിങ്ങൾക്ക് അധിക വിശപ്പ് തോന്നാതിരിക്കുന്നതിനും കുറച്ച് ഭക്ഷണം കഴിക്കുന്നതിനും സഹായിക്കും. മാത്രമല്ല വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തെ മാത്രമല്ല ദഹനവ്യവസ്ഥയേയും സന്തുലിതമാക്കുന്നു.
2. പ്രമേഹം നിയന്ത്രിക്കും (Diabetes)
ഉയർന്ന പഞ്ചസാര അടങ്ങിയ ജ്യൂസുകൾക്കും പാനീയങ്ങൾക്കും ബദലായി ഉപയോഗിക്കാൻ കഴിയുന്ന മികച്ച പാനീയമാണ് നാരങ്ങാവെള്ളം (Lemonade) എന്നാണ് പറയപ്പെടുന്നത്. പ്രത്യേകിച്ച് പ്രമേഹരോഗികൾക്ക് ഇത് ഉത്തമമാണ്. കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് ശരീരത്തെ ഊർജ്ജസ്വലമാക്കുന്നതിന് ഇത് നല്ലതാണ്.
Also Read: Benefits of soaked gram water: കടല കുതിർത്ത വെള്ളം ആരോഗ്യത്തിന് 'ഉത്തമം', ലഭിക്കും 5 അത്ഭുത ഗുണങ്ങൾ!
3. വായ്‌നാറ്റം അകറ്റാം
ചിലർക്ക് ദിവസവും ബ്രഷ് ചെയ്താലും കുറച്ച് സമയത്തിന് ശേഷം വായിൽ നിന്ന് മണം വരാറുണ്ട്. ഇത്തരം പ്രശ്‌നമുള്ളവർ വെറും വയറ്റിൽ നാരങ്ങാ വെള്ളം കുടിക്കുന്നത് ഈ പ്രശ്‌നങ്ങളിൽ നിന്നും മുക്തി നേടാൻ സഹായിക്കും. കാരണം ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശ്വാസത്തെ ഫ്രഷ് ആയി നിലനിർത്തുകയും വായിലെ ബാക്ടീരിയകളെ ഇല്ലാതാക്കുകയും ചെയ്യുന്നു.
4. വയർ ആരോഗ്യത്തോടെ സൂക്ഷിക്കാൻ (Keep Stomach Healthy)
ദിവസവും രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നത് ദഹനശക്തി വർദ്ധിപ്പിക്കും. ഇതിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുള്ളതിനാൽ ഉദരരോഗങ്ങൾക്കും ഉത്തമമാണ്. ഇത് ദഹനവ്യവസ്ഥയെ സുഗമമായി നിലനിർത്തുകയും അസിഡിറ്റിക്ക് ആശ്വാസം നൽകുകയും ചെയ്യുന്നു. ഇക്കാരണത്താൽ വയറിന് അസ്വസ്ഥതയുണ്ടാകുമ്പോഴെല്ലാം നാരങ്ങാവെള്ളം കുടിക്കുന്നത് നന്ന്.
Also Read: Viral Video: ട്രയൽ റൂമിൽ ഒളിഞ്ഞിരിക്കുന്ന ആളെ കണ്ടോ? വീഡിയോ കണ്ടാല്‍ ഞെട്ടും..!
5. കിഡ്നി സ്റ്റോൺ (Kidney Stone)
നാരങ്ങാ വെള്ളം കുടിക്കുന്നതിന്റെ ഏറ്റവും വബലിയ ആരോഗ്യ ഗുണം എന്നുപറയുന്നത് വൃക്കയിലെ കല്ലുകൾക്ക് ആശ്വാസം നൽകുന്നു എന്നതാണ്. കാരണം കല്ലുകൾ മൂത്രത്തെ തടയുന്നു ഇത് വളരെയധികം വേദന ഉണ്ടാക്കുകായും ചെയ്യും. അത്തരം സാഹചര്യത്തിൽ നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കാനും വൃക്കയിലെ കല്ലുകൾ ഒരു ബുദ്ധിമുട്ടും ഇല്ലാതെ നീക്കം ചെയ്യാനും സഹായിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.