Get Rid of Ants Easily : വീട്ടിൽ നിന്നും ഉറുമ്പ് ശല്യം ഒഴിവാക്കാൻ ചില പൊടിക്കൈകൾ
കർപ്പൂരതുളസി ഉറുമ്പുകളെയും, വണ്ടുകളെയും, കൊതുകുകളെയും ഒക്കെ ഒഴിവാക്കാൻ സഹായിക്കുന്ന ഒരു ചെടിയാണ്.
വീട്ടിൽ പലപ്പോഴും ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ് ഉറുമ്പ് (Ants) ശല്യം. പഞ്ചസാര പത്രമോ, മധുരമുള്ള എന്തെങ്കിലുമോ തുറന്ന് വെച്ചാൽ ഈ വീരന്മാർ പെട്ടെന്ന് തന്നെ അവിടെയെത്തും. അതുകൂടാതെ ലാപ്പ് ടോപ്പുകളും ഈ വിരുതന്മാർ കേടാക്കാറുണ്ട്. വർക്ക് ഫ്രം ഹോമിന്റെ സമയത്ത് ഇതൊരു വലിയ തലവേദന തന്നെയായി മാറുന്നുണ്ട്. ഇത് ഒഴിവാക്കാനുള്ള ചില പൊടികൈകൾ നോക്കാം.
കുരുമുളക്
കുരുമുളകിന്റെ മണം ഉറുമ്പുകൾക്ക് തീരെ ഇഷ്ടമല്ല. നിങ്ങൾക്ക് ഉറുമ്പുകളെ ഓടിക്കാൻ കറുത്ത കുരുമുളകോ ചുമന്ന കുരുമുളകോ ഉപയോഗിക്കാം. ഇത് ഉറുമ്പുകളെ ഓടിക്കാൻ തികസിച്ചും പ്രകൃതിദത്തമായ ഒരു വഴിയാണ് അതിനാൽ തന്നെ യാതൊരു സൈഡ് എഫക്റ്റുകളും ഇതിനില്ല. ഉറുമ്പ് ശല്യം ഉള്ളിടത് കുറച്ച് കുരുമുളക് പൊടി വിതറിയാൽ മാത്രം മതി.
ALSO READ: World Bamboo Day 2021 : ഇന്ന് ലോക മുള ദിനം, അറിയാം മുളയുടെ ഗുണങ്ങളും പ്രത്യേകതകളും
കർപ്പൂരതുളസി/ പുതിന
കർപ്പൂരതുളസി ഉറുമ്പുകളെയും, വണ്ടുകളെയും, കൊതുകുകളെയും ഒക്കെ ഒഴിവാക്കാൻ സഹായിക്കുന്ന ഒരു ചെടിയാണ്. ഇതിന്റെ എണ്ണയുടെ പത്ത് തുള്ളിയെടുത്ത് വെള്ളത്തിൽ ചേർത്ത ശേഷം ഉറുമ്പ് ശല്യം ഉള്ളിടങ്ങളിൽ തളിക്കുക. ഇത് ഉറുമ്പുകളെ അകറ്റാൻ സഹായിക്കും.
ALSO READ: Covid in Children: കുട്ടികളിലെ കോവിഡ്, ലക്ഷണങ്ങളില്ലെങ്കില്‍ ആശങ്ക വേണ്ട
ടീ ട്രീ ഓയിൽ
ടീ ട്രീ ഓയിലിന് ഉറുമ്പുകളെ അകറ്റാനും കൊല്ലാനുമുള്ള കഴിവുണ്ട്. 5 തുള്ളി ടീ ട്രീ ഓയിൽ 2 കപ്പ് വെള്ളത്തിൽ കലക്കി ഉറുമ്പ് ശല്യം ഉള്ളിടത്ത് തളിക്കുക. അല്ലെങ്കിൽ പഞ്ഞിയിൽ പുരട്ടി വെയ്ക്കുകയും ചെയ്യാം. ഇത് ഉറുമ്പുകളെ വീട്ടിൽ നിന്ന് തുരത്തും. ഇതിന്റെ മണം ഇഷ്ടമില്ലെങ്കിൽ ഇതിനോടൊപ്പം കർപ്പൂരതുളസിതൈലവും ചേർക്കാം.
ALSO READ: Blackheads Remedies: ബ്ലാക്ക്ഹെഡ്സ് മാറ്റി മുഖം സുന്ദരമാക്കൂ ഈ അടുക്കള ചേരുവകളിലൂടെ
വിനാഗിരി
നിങ്ങളുടെ വീട്ടിലെ ഉറുമ്പ് ശല്യം ഒഴിവാക്കാൻ മറ്റൊരു എളുപ്പ വിദ്യയാണ് വിനാഗിരി. എല്ലാവരുടെയും വീട്ടിൽ വിനാഗിരി കാണുമല്ലോ. ഇത് വെള്ളത്തിൽ ചേർത്തോ, അല്ലെങ്കിൽ വിനാഗിരി മാത്രമായോ തളിച്ച് കൊടുത്താൽ ഉറൂബ് ഷാലയം മാറും. രൂക്ഷമായ ഉറുമ്പ് ഷാലയം ഉണ്ടെങ്കിൽ വിനാഗിരിയും വെള്ളവും സമാസമം ചേർത്ത് അത് ഉപയോഗച്ച് വീട് വൃത്തിയാക്കുക.
ഉപ്പ്
വീട്ടിന്റെ ഉറുമ്പുള്ള ഭാഗങ്ങളിലും അല്ലാത്തിടത്തും ഉപ്പ് വിതറുന്നത് ഉറുമ്പ് വരുന്നതിനെ അകറ്റാൻ സഹായിക്കും. പൊടിയുപ്പ് ഉപയോഗിക്കുന്നതാണ് ഏറ്റവും പ്രയോജനം. വെള്ളത്തിൽ കൂടുതൽ അളവിൽ ഉപ്പ് ലയിപ്പിച്ച് ഇത് തള്ളിക്കുന്നതും ഉറുമ്പുകളെ ഒഴിവാക്കാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...