New Delhi: രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്‍റെ (Covid Third Wave) തുടക്കത്തിലാണെന്നും മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുക എന്നും മുന്നറിയിപ്പുകള്‍ പുറത്തുവരുന്നുണ്ട്.
കോവിഡ് (Covid-19) മൂന്നാം തരംഗം ആരംഭിക്കുന്നതിന് മുന്‍പേ കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. കൂടാതെ, കുട്ടികളിലെ കോവിഡ് ബാധ സംബന്ധിച്ച പഠനങ്ങള്‍ തുടരുകയാണ്.
എന്നാല്‍, കോവിഡ് ബാധ ഗുരുതരമാകാതിരിക്കുകയും ലക്ഷണങ്ങളില്ലാതിരിക്കുകയും ചെയ്താല്‍ കുട്ടികളിലെ കോവിഡ് ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഇപ്പോള്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ചില സംസ്ഥാനങ്ങളില്‍ 10 വയസില്‍ താഴെയുള്ള കുട്ടികളില്‍ കൂടുതലായി കോവിഡ് വ്യാപനം തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് വിശദീകരണം.
കഴിഞ്ഞ മാര്‍ച്ചിനു ശേഷം കോവിഡ് ബാധിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായാണ് കണക്ക്. മേഘാലയ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലും കുട്ടികള്‍ രോഗബാധിതരാകുന്ന സംഭവങ്ങള്‍ കൂടുതലായി പുറത്തുവരുന്നുണ്ട്. ചൊവ്വാഴ്ചത്തെ കണക്കുകള്‍ പ്രകാരം മിസോറമില്‍ 1502 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ അവരില്‍ 300 പേരും കുട്ടികളാണ്.
Also Read: Covid Booster Dose: ഇന്ത്യയില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് ആവശ്യമായി വരുമോ? പഠനങ്ങള്‍ പറയുന്നത് എന്താണ്?
അതേസമയം, മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ ലക്ഷണങ്ങള്‍ കുറവാണെന്നും വൈറസ് ബാധ ഗുരുതരമാകുന്ന സാഹചര്യം ഏറെ അപൂര്‍വമാണെന്നും പ്രതിരോധ കുത്തിവെപ്പിനായുള്ള ദേശീയ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ് മേധാവി ഡോ. എന്‍.കെ അറോറ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...