എന്തൊക്കെ കറി ഉണ്ടെങ്കിലും മീൻ കറി പലർക്കും ഒരു വികാരമാണ്. ചോറ്, പുട്ട്, അപ്പം, കപ്പ അങ്ങനെ ഏത് ഭക്ഷണത്തോടൊപ്പവും മീൻ കറി അടിപൊളി കോമ്പിനേഷൻ ആണ്. ഇഞ്ചിയും വെളുത്തുള്ളിയും ഉള്ളിയും എല്ലാം എണ്ണയിൽ ഇട്ട് വഴറ്റിയെടുത്ത് മസാല കൂട്ടിൽ വെന്തുവേവുന്ന മീൻകറിയ്ക്ക് സ്വാദേറും. അത്തരത്തിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു മീൻ കറിയാണ് നമ്മൾ ഇന്ന് തയ്യാറാക്കാൻ പോകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏതു മീൻ വേണമെങ്കിലും തിരഞ്ഞെടുക്കാം. ഇവിടെ നമ്മൾ ഉപയോഗിച്ചത് മത്തിയാണ്. ആദ്യം മീൻ നന്നായി കഴുകി വൃ‍ത്തിയാക്കണം. മൺചട്ടിയിലേക്ക് ഒന്നര ‍ടീസ്പൂൺ മുളക്പ്പൊടിയും (കശ്മീരി ആണെങ്കിൽ കൂടുതൽ നല്ലത്) ഒരു സ്പൂൺ കുരുമുളക് പൊടിയും ഒരു ടേബിൾ സ്പൂൺ മഞ്ഞപൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടിയും ഉലുവ പൊടിയും ചേർക്കാം.


ALSO READ: ജിമ്മിൽ പോകാറുണ്ടോ? ഈ 5 പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യത


അതിലേക്ക് ആവശ്യമായ വെള്ളവും ഒരു തക്കാളി അരിഞ്ഞതും ഒരു സ്പൂൺ ഇ‍ഞ്ചിയും വെളുത്തുള്ളിയും ചതച്ചതും  കുടുംപുളിയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം നല്ല തീയിൽ അടുപ്പിൽ വയ്ക്കാം. രണ്ടു മൂന്നു മിനിറ്റ് നന്നായി തിളപ്പിച്ചെടുക്കണം. എന്നിട്ട് മീൻ കഷ്ണങ്ങൾ ചേർത്തു കൊടുക്കാം. നന്നായി വെന്ത് പാകമാകുമ്പോൾ അതിലേക്ക് കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് ചട്ടി ചുറ്റിച്ച് കൊടുക്കാം. നന്നായി കുറുകി വരുമ്പോൾ തീ അണയ്ക്കാം. രുചിയൂറും മീൻ കറി റെഡി. കപ്പ വേവിച്ചതിനും ചോറിനും സൂപ്പറാണിത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.