ഒരു വടക്കൻ മലബാർ ടേസ്റ്റ്. ഒരു കാലത്ത് കല്യാണ വീടുകളിലെ തലേന്നത്തെ ഭക്ഷണമായിരുന്നു തേങ്ങാച്ചോർ. റൈസ് വിഭവങ്ങളൊക്കെ ഇഷ്ടപ്പെടുന്നവർക്ക് തേങ്ങാച്ചോറും ഇഷ്ടപ്പെടും. കൂടെ പരിപ്പുകറിയോ,ബീഫോ ആണെങ്കിൽ പിന്നെ പറയുകേം വേണ്ട.


COMMERCIAL BREAK
SCROLL TO CONTINUE READING

ആവശ്യമായവ


അരി-2 കപ്പ്
തേങ്ങ ചിരവിയത്
ചെറിയുള്ളി മുറിച്ചത്
ഉലുവ
പെരുംജീരകം
മഞ്ഞൾപ്പൊടി


ALSO READ: കുട്ടികളെ എളുപ്പത്തിൽ പറ്റിക്കാൻ ഇങ്ങനെ ഒരു പലഹാരം, കിടിലൻ ടേസ്റ്റ്


 


ഇനി ഉണ്ടാക്കുന്ന വിധം


ആദ്യം രണ്ട് കപ്പ് അരി എടുക്കാം. അതിന് കുത്തരിയാണ് കൂടുതൽ നല്ലത് .കഴുകിയെടുത്ത് അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് മാറ്റുക ഇതിലേക്ക് ഒരു തേങ്ങ ചിരകിയതും , മുക്കാൽ കപ്പ് ചെറിയ ഉള്ളി മുറിച്ചതും , കാൽ  കപ്പ് ഉലുവയും , ഒരു ടീസ്പൂൺ പെരുംജീരകവും , ആവശൃത്തിനുള്ള ഉപ്പും , ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക..
ഈ പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളം ഒഴിച്ച് പാത്രം നന്നായി അടച്ച് വേവിച്ച് വെള്ളം വറ്റിച്ചെടുക്കുക തേങ്ങാച്ചോർ റെഡി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.