Walnut Benefits | രണ്ട് വാൽനട്ട് മതി, ജീവിതം 2000 വർഷം കൂട്ടി കിട്ടുന്ന പോലെയാണ്
പല തരത്തിലുള്ള പോഷകങ്ങളും വാൽനട്ടിൽ അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിന് ഗുണം ചെയ്യും. ഇതോടൊപ്പം ഓർമ്മശക്തിയും വർദ്ധിക്കും. തൈറോയ്ഡ് പോലുള്ള പ്രശ്‌നങ്ങൾ ഇല്ലാതാക്കാനും വാൽനട്ട് ഫലപ്രദമാണ്
പല വിധത്തിലുള്ള പ്രശ്‌നങ്ങൾക്കും വാൽനട്ട് വഴി പരിഹാരം കാണാവുന്നതാണ്. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ തുടങ്ങി പല തരത്തിലുള്ള പോഷകങ്ങളും വാൽനട്ടിൽ അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിന് ഗുണം ചെയ്യും. ഇതോടൊപ്പം ഓർമ്മശക്തിയും വർദ്ധിക്കും. തൈറോയ്ഡ് പോലുള്ള പ്രശ്‌നങ്ങൾ ഇല്ലാതാക്കാനും വാൽനട്ട് ഫലപ്രദമാണ്. രാവിലെ വെറും വയറ്റിൽ വാൽനട്ട് കഴിക്കുന്നത് പല ഗുണങ്ങളും നൽകും. ഇതിന്റെ ഫലപ്രദമായ ചില ഗുണങ്ങളെ കുറിച്ച് പരിശോധിക്കാം.
വെറുംവയറ്റിൽ വാൽനട്ട് കഴിക്കുന്നതിന്റെ ഗുണങ്ങൾ
വാൽനട്ട് കഴിക്കുന്നത് പല രോഗങ്ങൾക്കും പരിഹാരമാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. രാവിലെ വെറും വയറ്റിൽ വാൽനട്ട് കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം-
ക്യാൻസർ സാധ്യത കുറയ്ക്കും
വാൽനട്ട് കഴിക്കുന്നത് ക്യാൻസർ പോലുള്ള രോഗങ്ങൾക്കും പ്രതിരോധമായി കാണാം. വാൽ നട്ട്
രോഗങ്ങളുടെ സാധ്യത കുറയ്ക്കും. കാൻസറിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന പോളിഫെനോൾ എലാജിറ്റാനിൻസ് വാൽനട്ടിൽ കാണപ്പെടുന്നു.
അസ്ഥികളെ ശക്തിപ്പെടുത്തും
കുതിർത്ത വാൽനട്ട് ദിവസവും കഴിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ബലം വർധിപ്പിക്കും. ഇതിലടങ്ങിയിരിക്കുന്ന ആൽഫ-ലിനോലെനിക് ആസിഡ് എല്ലുകളുടെ ബലം വർധിപ്പിക്കും.
ശരീരഭാരം കുറയ്ക്കും
കുതിർത്ത വാൽനട്ട് കഴിക്കുന്നത് ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ശരീരഭാരം കുറയ്ക്കും. മാത്രമല്ല ശരീരഭാരം നിയന്ത്രിക്കുന്ന കുറഞ്ഞ കലോറിയും ഇതിലുണ്ട്
ഹൃദയാരോഗ്യം
ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ വാൽനട്ടിൽ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വർദ്ധിച്ചുവരുന്ന ഭാരം കുറയ്ക്കും.
പ്രമേഹം നിയന്ത്രിക്കും
രാവിലെ വെറുംവയറ്റിൽ വാൽനട്ട് കഴിച്ചാൽ പ്രമേഹം നിയന്ത്രിക്കാം. പ്രത്യേകിച്ച് ഇത് കഴിക്കുന്നതിലൂടെ, നിങ്ങൾ ടൈപ്പ്-2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുന്നു.