Turmeric Side Effects: മഞ്ഞൾ ഒരു സുഗന്ധവ്യഞ്ജനം മാത്രമല്ല, ആയുര്‍വേദത്തിലും ഇതിന് ഏറെ പ്രാധാന്യം ഉണ്ട്. വളരെ പുരാതന കാലം മുതല്‍  ചെറിയ ചെറിയ അസുഖങ്ങളായ ജലദോഷം, ചുമ, നിസാര പരിക്കുകള്‍ എന്നിവയ്ക്ക് പരിഹാരമായി മഞ്ഞള്‍ ഉപയോഗിച്ചിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

മഞ്ഞള്‍ ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ല, സൗന്ദര്യത്തിനും ഉത്തമമാണ്. ചര്‍മ്മത്തിന് ഏറെ ഉത്തമമാണ് മഞ്ഞള്‍.  അതിനാല്‍ തന്നെ ചര്‍മ്മ സൗന്ദര്യത്തിനായി മഞ്ഞള്‍  ഉപയോഗിക്കുന്നവര്‍ ഏറെയാണ്‌. 


Also Read:  Height Increase: കുട്ടികളുടെ പൊക്കം കൂട്ടണോ? ഈ പാനീയങ്ങള്‍ നല്‍കിയാല്‍ മതി  


മഞ്ഞള്‍ മിക്കവാറും ഭക്ഷണങ്ങളില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇതിലെ കുര്‍കുമിന്‍ എന്ന ഘടകം ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഫലപ്രദവുമാണ്. ആരോഗ്യത്തിന് മാത്രമല്ല, ചര്‍മസൗന്ദര്യത്തിനും മഞ്ഞള്‍പ്പൊടി ഏറെ നല്ലതാണ്.


Also Read:  PNB FD Interest Rates: മുതിർന്ന പൗരന്മാർക്ക് അടിപൊളി നേട്ടം, സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് പഞ്ചാബ് നാഷണൽ ബാങ്ക്


എന്നാല്‍, ഏറെ ഔഷധ ഗുണങ്ങള്‍കൊണ്ട്  സമ്പന്നമായ മഞ്ഞള്‍ എല്ലാവര്‍ക്കും ഉത്തമമല്ല.  അതായത് മഞ്ഞള്‍ ചിലരെ പ്രതികൂലമായി ബാധിക്കും. അതായത്, ചിലര്‍ മഞ്ഞള്‍ കഴിയ്ക്കുന്നത് ഒഴിവാക്കണം.  


മഞ്ഞള്‍ കഴിയ്ക്കുന്നത് ആരൊക്കെ ഒഴിവാക്കണം എന്ന് നോക്കാം  


1. മഞ്ഞപ്പിത്തം
മഞ്ഞപ്പിത്തം ബാധിച്ചവര്‍ മഞ്ഞൾ കഴിയ്ക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം എന്ന് നമുക്കറിയാം. ഡോക്ടർമാർ ഇത് വിലക്കുന്നു. മഞ്ഞപ്പിത്തം ബാധിച്ചവര്‍ ഈ രോഗം പൂർണ്ണമായും ഭേദമാകുകയും മഞ്ഞൾ കഴിക്കാൻ ഡോക്ടർ അനുമതി നൽകുകയും ചെയ്തിട്ടുണ്ടെങ്കിൽ, മാത്രം മഞ്ഞള്‍ കഴിക്കുക, അല്ലാത്തപക്ഷം ആരോഗ്യം കൂടുതല്‍ മോശമായേക്കാം.


2.  പ്രമേഹരോഗികൾ  
പ്രമേഹരോഗികൾ മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറയ്ക്കാനുള്ള കഴിവ്  മഞ്ഞളിന് ഉള്ളതിനാല്‍  പ്രമേഹത്തിനുള്ള മരുന്നും മഞ്ഞളും ഒരുമിച്ച് ഉപയോഗിക്കുന്നത് അപകടമാണ്. ഒരേ രോഗത്തിനുള്ള രണ്ടു മരുന്നുകളും ഒരുമിച്ച് ഉപയോഗിക്കുമ്പോൾ രക്തത്തിലെ ഗ്ലുക്കോസിന്‍റെ അളവ് വളരെയധികം കുറയുകയും, അത് മറ്റ് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുകയും  ചെയ്യും   


3. വൃക്കയില്‍ കല്ല്‌
ഈ അസുഖമുള്ളവര്‍ മഞ്ഞള്‍ ഉപയോഗിക്കുന്നത് കുറയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. 


4. അലര്‍ജി
അലര്‍ജി ഉള്ളവര്‍ക്ക് മഞ്ഞള്‍പ്പൊടി അസ്വസ്ഥത ഉണ്ടാക്കാം.അതിനാല്‍, ഇവര്‍ മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക.  


5. ബീജക്കുറവ്
പുരുഷന്മാര്‍ അധികം മഞ്ഞള്‍ ഉപയോഗിക്കുന്നത് നല്ലതല്ല. അതായത്, മഞ്ഞളിന്‍റെ കൂടുതലായ  ഉപയോഗം ഇവരില്‍ ബീജക്കുറവിന് കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.  


6.  സര്‍ജറി കഴിഞ്ഞവര്‍
രക്തം കട്ട പിടിയ്ക്കാനുള്ള കഴിവ് മഞ്ഞള്‍പ്പൊടി കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ കുറയും. അതിനാല്‍  പ്രത്യേകിച്ച് സര്‍ജറി കഴിഞ്ഞവര്‍ മഞ്ഞള്‍ ഒഴിവാക്കുന്നതാണ് നല്ലത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.