Height Increase: കുട്ടികളുടെ പൊക്കം കൂട്ടണോ? ഈ പാനീയങ്ങള്‍ നല്‍കിയാല്‍ മതി

Height Increase: കുട്ടികളുടെ ഉയരം വര്‍ദ്ധിപ്പിക്കാന്‍ ഏതൊക്കെ പാനീയങ്ങൾ ഉപയോഗപ്രദമാകും എന്ന കാര്യത്തെക്കുറിച്ച് മാതാപിതാക്കൾ  അറിയേണ്ടത് പ്രധാനമാണ്.

Written by - Zee Malayalam News Desk | Last Updated : Feb 20, 2023, 03:54 PM IST
  • കുട്ടികളുടെ ഉയരം വര്‍ദ്ധിപ്പിക്കാന്‍ ഏതൊക്കെ പാനീയങ്ങൾ ഉപയോഗപ്രദമാകും എന്ന കാര്യത്തെക്കുറിച്ച് മാതാപിതാക്കൾ അറിയേണ്ടത് പ്രധാനമാണ്.
Height Increase: കുട്ടികളുടെ പൊക്കം കൂട്ടണോ? ഈ പാനീയങ്ങള്‍ നല്‍കിയാല്‍ മതി

Height Increase: കുട്ടികള്‍ക്ക് അവരുടെ പ്രായത്തിനനുസരിച്ച് ഉയരം വര്‍ദ്ധിച്ചില്ല എങ്കില്‍  മാതാപിതാക്കള്‍ക്ക് പിന്നെ ആധിയാണ്. കുട്ടികളുടെ ഉയരം കൂട്ടാനുള്ള മാര്‍ഗ്ഗം തിരക്കി പിന്നെ നെട്ടോട്ടമായിരിയ്ക്കും. 

ഒന്നുകിൽ അവർ കുട്ടികളെ ശാരീരിക വ്യയാമങ്ങളുടെ ഭാഗമാക്കുകയോ അല്ലെങ്കിൽ നമുക്കറിയാം അവരെ കട്ടിളയില്‍ ഞാലാന്‍ നിര്‍ദ്ദേശിക്കും. എന്നാല്‍ നിങ്ങള്‍ക്കറിയുമോ?  ചില പ്രത്യേക പാനീയങ്ങള്‍ കുടിയ്ക്കുന്നത് കുട്ടികളുടെ ഉയരം വര്‍ദ്ധിപ്പിക്കാന്‍ സഹായകമാണ്.

Also Read:  Lost Your PAN Card? പാൻ കാർഡ് നഷ്ടപ്പെട്ടോ? ഡ്യൂപ്ലിക്കേറ്റ് എങ്ങിനെ നേടാം? 

കുട്ടികളുടെ ഉയരം വര്‍ദ്ധിപ്പിക്കാന്‍ ഏതൊക്കെ പാനീയങ്ങൾ ഉപയോഗപ്രദമാകും എന്ന കാര്യത്തെക്കുറിച്ച് മാതാപിതാക്കൾ  അറിയേണ്ടത് പ്രധാനമാണ്. ഉയരം വര്‍ദ്ധിക്കാന്‍ സഹായിയ്ക്കുന്ന ഇത്തരം പാനീയങ്ങളെ കുറിച്ച് അറിയാം... 

Also Read:  Atal Bihari Vajpayee Scholarship Scheme: അടൽ ബിഹാരി വാജ്‌പേയി സ്‌കോളർഷിപ്പ് സ്‌കീമിന് ഇപ്പോള്‍ അപേക്ഷിക്കാം, എന്നാണ് അവസാന തീയതി, അറിയാം  

കുട്ടികളുടെ ഉയരം കൂട്ടാൻ എന്താണ് ചെയ്യേണ്ടത്?

മാതാപിതാക്കൾക്ക് കുട്ടികളുടെ ഭക്ഷണത്തിൽ ഓറഞ്ച് ജ്യൂസ് ഉള്‍പ്പെടുത്താവുന്നതാണ്. കാൽസ്യം, ഫൈബർ, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങൾ ഓറഞ്ച് ജ്യൂസിൽ  അടങ്ങിയിരിയ്ക്കുന്നു. കൂടാതെ, ഓറഞ്ച് ജ്യൂസിൽ വിറ്റാമിൻ സിയും ധാരാളമായി കാണപ്പെടുന്നു. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല എല്ലുകളെ ശക്തിപ്പെടുത്തുകയും ഉയരം വർദ്ധിക്കുന്നതിന് സഹായകമാവുകയും ചെയ്യുന്നു. 
 
പേരക്ക ജ്യൂസ് കുട്ടികളുടെ ഭക്ഷണത്തിൽ ഉള്‍പ്പെടുത്തുന്നത് ഉത്തമമാണ്. വൈറ്റമിൻ ബി, വിറ്റാമിൻ സി, കാൽസ്യം, ഫോസ്ഫറസ്, ഫൈബർ തുടങ്ങിയ പോഷകങ്ങൾ പേരക്ക ജ്യൂസിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പേരയ്ക്ക ജ്യൂസ് കുടിയ്ക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ മാത്രമല്ല, ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും സഹായിയ്ക്കും. ഇത് കുട്ടികളുടെ ഉയരം വര്‍ദ്ധിക്കാന്‍ സഹായകമാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

കുട്ടികളുടെ ഭക്ഷണത്തിൽ ചീര നീര് ചേർക്കാവുന്നതാണ്. ഫൈബർ, കാൽസ്യം, ഇരുമ്പ്, അവശ്യ വിറ്റാമിനുകൾ എന്നിവ ചീര ജ്യൂസിനുള്ളിൽ കാണപ്പെടുന്നു, ഇത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് മാത്രമല്ല, കുട്ടികളുടെ ഉയരം വർദ്ധിപ്പിക്കാനും സഹായകമാണ്. 

ബനാന ഷേക്ക് കുട്ടികൾക്ക് വളരെ ഉപയോഗപ്രദമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.  കാൽസ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ വാഴപ്പഴത്തിൽ ഉണ്ടെന്ന് നമുക്കറിയാം. കൂടാതെ, ഇതില്‍ പൊട്ടാസ്യവും അടങ്ങിയിരിയ്ക്കുന്നു. ഇത് മലബന്ധം ഇല്ലാതാക്കാനും എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും സഹായിയ്ക്കുന്നു. ബനാന ഷേക്ക് കുടിയ്ക്കുന്നത് ഉയരം കൂട്ടാന്‍ സഹായകമാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

 

 

Trending News