രാത്രി അത്താഴം വൈകി കഴിച്ചാല്‍ സംഭവിയ്ക്കുക ഇതാണ്
ഉറങ്ങുന്നതിന് രണ്ടു മൂന്ന് മണിക്കൂര്‍ മുന്‍പായി അത്താഴം കഴിക്കുക എന്നത് പ്രധാനമാണ്.രാത്രിയിൽ വൈകി ഭക്ഷണം കഴിയ്ക്കുന്ന രീതി നിങ്ങളെ കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ്.
ഭക്ഷണം കഴിയ്ക്കുന്ന അളവും അതിന്റെ രീതിയും സമയവുമെല്ലാം തന്നെ പ്രധാനമാണ്. രാത്രിയിൽ വൈകി ഭക്ഷണം കഴിയ്ക്കുന്ന രീതി നിങ്ങളെ കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ്. തടി കൂടുന്നതും വയര്‍ ചാടുന്നതും തുടങ്ങി പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.
ഇന്നത്തെ കാലത്ത് വൈകി അത്താഴമാണ് എല്ലാവരുടെയും ശീലം. ജോലിത്തിരക്കും ടിവി, മൊബൈൽ ഫോണുകളുടെ നീണ്ട ഉപയോഗവുമെല്ലാം തന്നെ ഇതിന് കാരണമാകും.
ഭക്ഷണം വൈകി കഴിക്കുമ്പോൾ അത് ശരീരത്തിലെ അപചയ പ്രക്രിയ മതിയായ രീതിയിൽ നടക്കാതെ വരും. ഇത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടാൻ കാരണമാകും. പ്രധാനമായും ഇത് വയറിനെയാണ് ബാധിക്കുക.
ആരോഗ്യ പ്രശ്നങ്ങൾ പരിശോധിക്കാം
*വൈകി അത്താഴം കഴിക്കുമ്പോൾ അവ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനും ശരീരം വണ്ണം വയ്ക്കാനും കാരണമാകുന്നു.
*ദഹനം മെല്ലെയാകുന്നതിനും തുടർന്ന് വയറിന് ഗ്യാസ്, അസിഡിറ്റി പോലുളള അസ്വസ്ഥതകളും ഉണ്ടാക്കും.
* ശരിയായ ഉറക്കം ലഭിക്കാതെ വരുന്നു. കാരണം ദഹന പ്രശ്നങ്ങൾ ഉണ്ടാകും.
* ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത കൂടുതലാണ്.
*കൃത്യസമയത്ത് അത്താഴം കഴിക്കാത്തത് ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്നു.
* പ്രമേഹരോഗത്തിന് വഴിയൊരുക്കുന്നു.
*അലര്‍ജി, ശ്വാസം മുട്ടല്‍, നീരിളക്കം എന്നിവ അനുഭവപ്പെടുൻ സാധ്യതയുണ്ട്.
ഉറങ്ങുന്നതിന് രണ്ടു മൂന്ന് മണിക്കൂര്‍ മുന്‍പായി അത്താഴം കഴിക്കുക എന്നത് പ്രധാനമാണ്. ഭക്ഷണം കഴിഞ്ഞാല്‍ അല്‍പം നടപ്പ് ശീലമാക്കുന്നത് നല്ലതാണ് ഇത് ദഹനത്തിനും വളരെ നല്ലതാണ്. വറവു ഭക്ഷണങ്ങളോ കൊഴുപ്പുണ്ടാക്കുന്ന ഭക്ഷണങ്ങളോ കഴിക്കുന്നതും നല്ലതല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA