Health Tips: പ്രഭാതഭക്ഷണത്തിന് മിക്കവാറും  എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് മുട്ട.   പ്രോട്ടീനും വിറ്റമിനുംകൊണ്ട് സമ്പുഷ്ടമായ മുട്ട കഴിയ്ക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, കൂടുതല്‍   മുട്ട കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് അപകടകരമാണെന്ന് നിങ്ങൾക്ക് അറിയാമോ?  മുട്ടയുടെ  ഗുണങ്ങളും ദോഷങ്ങളും സംബന്ധിച്ച ഒരു പുതിയ പഠനം  ഇതാണ് വെളിവാക്കുന്നത്.  പഠന മനുസരിച്ച്  കൂടുതല്‍ മുട്ട കഴിയ്ക്കുന്നത്  ഗുരുതരമായ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കും....!!! 


അണ്ഡാശയ അർബുദത്തെ (Ovarian cancer) കേന്ദ്രീകരിച്ചായിരുന്നു പഠനം.  ഇറാൻ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസസ്, ലണ്ടൻ ഇംപീരിയൽ കോളേജ്, കാനഡയിലെ നിപിസിംഗ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ്  മുട്ടയുടെ ദോഷ വശങ്ങളെക്കുറിച്ചുള്ള പഠനം നടത്തിയത്.   


അണ്ഡാശയ കാൻസറിനെ (Ovarian cancer) കേന്ദ്രീകരിച്ചുള്ള ഈ പഠനം ജേണൽ ഓഫ് ഒവേറിയൻ റിസർച്ചിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠനമനുസരിച്ച്,  cervical cancer, uterine cancer ഇവ രണ്ടും  കഴിഞ്ഞാൽ സ്ത്രീകളിൽ അണ്ഡാശയ അർബുദം ഏറ്റവും സാധാരണമാണ്. ഈ ക്യാന്‍സറിന്‍റെ  പ്രധാന പ്രശ്നം ഇത്  അടിവയറ്റിലുടനീളം വ്യാപിക്കുന്നതുവരെ  സാധാരണയായി കണ്ടെത്തില്ല എന്നതാണ്.  അണ്ഡാശയ അർബുദം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് സമയത്തിനുള്ളില്‍  അത് കണ്ടെത്തി ചികിത്സിക്കുക എന്നത്. 


ഈ കാര്യങ്ങൾ അണ്ഡാശയ കാൻസറിന്  (Ovarian cancer) കാരണമാകാം (The things increase the possibility ofOvarian cancer) 


ചില സമയങ്ങളിൽ സ്ത്രീകളുടെ ജീവിതശൈലിയും അണ്ഡാശയ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു. ഭക്ഷണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും അണ്ഡാശയ ക്യാൻസറിന് കാരണമായി കണക്കാക്കപ്പെടുന്നു. ഗവേഷകരുടെ ഈ പട്ടികയിൽ കാപ്പി, മുട്ട, മദ്യം, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍  എന്നിവ പരാമർശിച്ചിട്ടുണ്ട്. അതായത്  ഇവയെല്ലാം അണ്ഡാശയ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.


ഈ രോഗങ്ങളുടെ ചികിത്സയും ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു (These treatments may leads to Cancer) 


പഠനമനുസരിച്ച്, അണ്ഡാശയ ക്യാൻസറിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടാകാം. സ്ത്രീകളിലും ജനിതകപരമായി ക്യാന്‍സര്‍ സംഭവിക്കാം. വിദഗ്ധരുടെ അഭിപ്രായത്തിൽ, ചില ചികിത്സകളും   അണ്ഡാശയ ക്യാൻസർ വരാനുള്ള സാധ്യത വർദ്ധിക്കുന്നു. ഈസ്ട്രജൻ, പ്രോജസ്റ്ററോൺ തുടങ്ങിയ ഹോർമോൺ തെറാപ്പി അണ്ഡാശയ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇതോടൊപ്പം പ്രമേഹം, എൻഡോമെട്രിയോസിസ്, പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം തുടങ്ങിയ രോഗങ്ങളും ഇത്തരത്തിലുള്ള ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.


മുട്ട കഴിക്കുന്ന സ്ത്രീകൾക്ക് ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ് (Eating more egg may  cause Ovarian cancer)


മറ്റൊരു പഠനമനുസരിച്ച്, മുട്ട കഴിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് ധാരാളം മുട്ട കഴിക്കുന്ന സ്ത്രീകൾക്ക് അണ്ഡാശയ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. ഉയർന്ന അളവിലുള്ള മുട്ടകൾ ശരീരത്തിലെ ഉയർന്ന കൊളസ്ട്രോളുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് ഈ ഗുരുതരമായ ക്യാൻസറിനുള്ള കാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. അതേസമയം, മുട്ടയിൽ Saturated Fat കുറവാണെന്നും പരിമിതമായ അളവിൽ ദിവസവും കഴിക്കാമെന്നും ചില ഗവേഷകർ പറയുന്നു.  മുട്ടയ്ക്ക് പുറമേ, മറ്റൊരു പഠനമനുസരിച്ച്, പ്രതിദിനം അഞ്ച് കപ്പോ,  അതിൽ കൂടുതലോ കാപ്പി കുടിക്കുന്നവരിലും അണ്ഡാശയ ക്യാൻസറിനുള്ള സാധ്യത കൂടുതലാണ്... 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.