Eggs and Heart Disease: ദിവസവും മുട്ട കഴിക്കുന്നത് ഹൃദയാഘാതത്തിന് കാരണമാകുമോ? ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്
Eggs and Heart Disease: ഗുണങ്ങള്‍ പോലെതന്നെ ദോഷങ്ങളും മുട്ടയ്ക്ക് ഉണ്ട് എന്നാണ് അടുത്തിടെ പുറത്തുവന്ന ഒരു പഠനം തെളിയിയ്ക്കുന്നത്.
Eggs and Heart Disease: മുന്‍പ് ഹൃദ്രോഗം എന്നത് വളരെ പ്രായം ചെന്ന ആളുകളിലായിരുന്നു സാധാരണ കണ്ടുവന്നിരുന്നത്. എന്നാല്‍ ഇന്ന് ആ അവസ്ഥ മാറി. ചെറുപ്പക്കാര്‍ മുതല്‍ 8-10 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് വരെ ഹൃദ്രോഗം പിടിപെടുന്ന അവസ്ഥയാണ് കാണുന്നത്.
ചെറു പ്രായക്കാരില്‍ ഹൃദ്രോഗം സാധാരണമാകുന്നതിന് പ്രധാന കാരണമായി പറയുന്നത് നമ്മുടെ മാറിയ ജീവിതശൈലിയാണ്. ചിട്ടയില്ലാത്ത ഭക്ഷണക്രമം, വ്യായാമത്തിന്‍റെ കുറവ് തുടങ്ങിയവ ഹൃദയാരോഗ്യത്തെ ക്ഷണിച്ചുവരുത്തുന്നു. ഇന്നത്തെ ജീവിത ശൈലി വളരെ പെട്ടെന്നാണ് ആളുകളെ ഹൃദ്രോഗത്തിന് അടിമകളാക്കുന്നത്. ഉദാസീനമായ ജീവിതശൈലി വർദ്ധിക്കുന്നതോടെ, ഹൃദയാരോഗ്യം നിരീക്ഷിക്കേണ്ടത് വളരെ അത്യാവശ്യമായിരിക്കുന്നു.
Also Read: Egg Benefits: 40 വയസ് കഴിഞ്ഞവര്‍ ദിവസവും മുട്ട കഴിക്കണം, കാരണമിതാണ്
ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് ഹൃദയം. സമയാസമയങ്ങളില്‍ ഹൃദയത്തിന്‍റെ ആരോഗ്യം പരിധോധിക്കുക എന്നത് ഇന്ന് ആവശ്യമാണ്. ഹൃദയാരോഗ്യം മോശമാകുന്നതിന് വഴിതെളിക്കുന്ന പല കാരണങ്ങള്‍ ഉണ്ടാകാം. അതിനാല്‍ ശരിയായ ജീവിതശൈലിയും സമയബന്ധിതമായ രോഗനിർണയവും ഇന്ന് അനിവാര്യമായ കാര്യങ്ങളാണ്.
Also Read: Makar Sankranti 2023: മകരസംക്രാന്തിയ്ക്ക് ഗംഗാസ്നാനം നടത്തുന്നതിന്‍റെ പ്രാധാന്യം എന്താണ്?
അടുത്തിടെയായി ഹൃദയാഘാതം മൂലമുള്ള മരണ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആ അവസരത്തില്‍ എല്ലാവര്‍ക്കും ഉള്ള സംശയമാണ് ഏതുതരം ഭക്ഷണക്രമമാണ് ഹൃദയാഘാതത്തിന് കാരണമാകുന്നത്? ഹൃദയാഘാതം ഒഴിവാക്കാൻ എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്നത്.
നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒഴിവാക്കാനാകാത്ത ഒന്നാണ് മുട്ട. ദിവസവും മുട്ട കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്ന് പഠനങ്ങള്‍ പറയുന്നു. ചിക്കൻ, മുട്ട പ്രോട്ടീൻ, മറ്റ് പോഷകങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതായി കണക്കാക്കപ്പെടുന്നു. മുട്ടയില്‍ കൊളസ്‌ട്രോളിന്‍റെ അളവും കൂടുതലാണ്. എന്നാല്‍ മുട്ടയിലെ കൊളസ്ട്രോളിന്‍റെ അളവ് മറ്റ് ഭക്ഷണ പദാർത്ഥങ്ങളെപ്പോലെ ഉയർന്നതല്ല. കൂടാതെ, ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് ചില സ്ട്രോക്കുകളും മാക്യുലർ ഡീജനറേഷൻ എന്ന ഗുരുതരമായ നേത്രരോഗവും അകറ്റുമെന്ന് പറയപ്പെടുന്നു.
ഗുണങ്ങള്‍ പോലെതന്നെ ദോഷങ്ങളും മുട്ടയ്ക്ക് ഉണ്ട് എന്നാണ് അടുത്തിടെ പുറത്തുവന്ന ഒരു പഠനം തെളിയിയ്ക്കുന്നത്. അതായത്, മുട്ടയും ഹൃദ്രോഗവും തമ്മിൽ ബന്ധമുണ്ടെന്നാണ് ഈ പഠനങ്ങളിൽ പറയുന്നത്. പഠനം അനുസരിച്ച്, 24 മണിക്കൂറിനുള്ളിൽ ഒരു മുട്ട കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കില്ല. അതായത്, കൊളസ്ട്രോൾ നില വര്‍ദ്ധിപ്പിക്കുകയോ ഹൃദ്രോഗത്തിന് വഴി തെളിയ്ക്കുകയോ ഇല്ല.
എന്നാല്‍, അമിതമായി മുട്ട കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. അതായത്, മുട്ടയില്‍ അടങ്ങിയിരിയ്ക്കുന്ന കൊളസ്ട്രോൾ നിങ്ങളുടെ ഹൃദയത്തിന് ഭീഷണി ഉയര്‍ത്താം. അതിനാല്‍, ഹൃദ്രോഗ രോഗികൾ മുട്ടയുടെ ഉപയോഗം സംബന്ധിച്ച് ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നതാണ് ഉത്തമം. മുട്ടയുടെ വെള്ളയിൽ കൊളസ്ട്രോൾ അടങ്ങിയിട്ടില്ല. ഇത് അവരുടെ ആരോഗ്യത്തിന് ഏറെ സുരക്ഷിതമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...