കുട്ടികളെ എളുപ്പത്തിൽ പറ്റിക്കാൻ ഇങ്ങനെ ഒരു പലഹാരം, കിടിലൻ ടേസ്റ്റ്
തനിയെ ബ്രഡ് കഴിക്കാൻ ഇഷ്ടമില്ലാത്ത കുട്ടികൾക്ക് ഇങ്ങനെ ഉണ്ടാക്കി കൊടുക്കൂ
ബ്രഡ് ഉണ്ടെങ്കിൽ നാലുമണി പലഹാരമായി ഒരടിപൊളി ബ്രഡ്പോള ഉണ്ടാക്കാം. തനിയെ ബ്രഡ് കഴിക്കാൻ ഇഷ്ടമില്ലാത്ത കുട്ടികൾക്ക് ഇങ്ങനെ ഉണ്ടാക്കി കൊടുക്കൂ, തീർച്ചയായും ഇഷ്ടപ്പെടും. മാത്രമല്ല ഇത് ഒരു കഷ്ണം കഴിച്ചാൽ മതി വയറും നിറയും മനസും നിറയും.
ആവശ്യമായവ
ബ്രഡ്- 12-15
മുട്ട- 7
സവാള- 2
പാൽ- 1/2 കപ്പ്
ഉണ്ടാക്കുന്ന വിധം
ആദ്യം മസാല തയ്യാറാക്കാം. അതിനായി അൽപം വെളിച്ചെണ്ണ ചൂടാക്കി അതിൽ ഇഞ്ചി-വെളുത്തുളളി- പച്ചമുളക് ചതച്ചത് ചേർക്കുക. എന്നിട്ട് ചെറുതായി അരിഞ്ഞ സവാള കൂടെ ചേർത്ത് നന്നായി ഇളക്കുക. സവാളയുടെ നിറം മാറിയാൽ അതിലേക്ക് ആവശ്യത്തിന് ഉപ്പ്, ഒരു സ്പൂൺ ഗരം മസാല, 1/4 സ്പൂൺ മഞ്ഞൾപ്പൊടി, 1 സ്പൂൺ മുളക്പൊടി, 1 സ്പൂൺ കുരുമുളക് പൊടി എന്നിവ ചേർത്ത് രണ്ട് മിനിറ്റ് നന്നായി ഇളക്കുക.
ഇനി ഇവയെല്ലാം നന്നായി യോജിച്ചാൽ മൂന്ന് പുഴുങ്ങിയ മുട്ട ചെറിയ കഷ്ണങ്ങളാക്കി ഈ മസാലയിലേക്കിടുക. ഒപ്പം ഒരുപിടി മല്ലിയില കൂടെ ചേർത്ത് തീ ഓഫ് ചെയ്ത് ഒന്നുകൂടെ ഇളക്കി യോജിപ്പിക്കുക. ഇനി ബ്രഡിന്റെ നാല് ഭാഗവും മുറിച്ച് മാറ്റുക. ഒരു പാത്രത്തിൽ നാല് മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് 1/2 കപ്പ് പാൽ, അര സ്പൂൺ കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ്, കുറച്ച് മല്ലിയില എന്നിവയിട്ട് വിസ്ക് / സ്പൂൺ ഉപയോഗിച്ച് അടിച്ചെടുക്കുക.
ALSO READ: Covid Vaccine : കോവിഡ് വാക്‌സിൻ സ്വീകരിച്ചാൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്‌നങ്ങൾ ഇവയൊക്കെയാണ്
ബ്രഡ്പോള ഉണ്ടാക്കുവാനായി ഒരു കുക്കറെടുത്ത് അതിന്റെ എല്ലാ വശവും എണ്ണ തടവുക. ശേഷം ഓരോ ബ്രഡും നേരത്തെ തയ്യാറാക്കിയ മുട്ട മിക്സിൽ മുക്കിയെടുത്ത് കുക്കറിൽ സെറ്റ് ചെയ്യുക (ബ്രഡ് വെക്കുമ്പോൾ സൈഡിലേക്ക് അൽപം കയറ്റി വെക്കാൻ ശ്രദ്ധിക്കുക. ഒരു കേക്കിന്റെ ആകൃതിയിലാവണം പോള സെറ്റ് ചെയ്യേണ്ടത്). ഇനി അടിവശവും സൈഡും ബ്രഡ് നിറച്ചാൽ അതിലേക്ക് ആദ്യം ഉണ്ടാക്കിയ മസാല ഇട്ടു കൊടുക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.