Covid Vaccine : കോവിഡ് വാക്‌സിൻ സ്വീകരിച്ചാൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്‌നങ്ങൾ ഇവയൊക്കെയാണ്

1 /4

കോവിഡ് വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞാൽ ഉണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള പ്രശ്‌നമാണ് തലവേദന. കണക്കുകൾ സൂചിപ്പിക്കുന്നതനുസരിച്ച് ഏത് രോഗത്തിനെതിരെയുള്ള വാക്‌സിൻ സ്വീകരിച്ചാലും 50 ശതമാനം പേരിലും തലവേദന ഉണ്ടാകാറുണ്ട്.

2 /4

വാക്‌സിനേഷൻ സ്വീകരിച്ച ശേഷം കുത്തിവെയ്പ്പ് എടുത്ത സ്ഥലത്ത് നീരും വേദനയും ഉണ്ടാകാറുണ്ട്. വേദന കുറയ്ക്കാൻ വൃത്തിയുള്ള തുന്നി നനച്ച് വേദനയുള്ള സ്ഥലത്ത് ഇട്ടാൽ മതി.

3 /4

വാക്‌സിൻ നമ്മുടെ ശരീരത്തിൽ എത്തി ആന്റി ബോഡി നിർമ്മിക്കാൻ ആരംഭിച്ചാൽ ചെറിയ തോതിൽ പനിയുണ്ടാകും. ഇതിന് മരുന്ന് കഴിക്കേണ്ട ആവശ്യമില്ല. കോവിഡ് വാക്‌സിനേഷൻ എടുത്ത് കഴിഞ്ഞാൽ ഏറ്റവും  സാധാരണയായി കാണുന്ന പ്രശ്‌നമാണ് പനി. ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.

4 /4

വാക്‌സിൻ സ്വീകരിച്ചാൽ അസ്വസ്ഥതകളും ഉത്കണ്ഠയും സ്‌ട്രെസും ഉണ്ടാകും. 

You May Like

Sponsored by Taboola