ചക്ക ഉണ്ണിയപ്പം,ചായക്കൊപ്പമൊരു കിടിലൻ സ്നാക്ക്
സാധാരണ ഉണ്ണിയപ്പം ഉണ്ടാക്കുവാൻ എടുക്കുന്നതിന്റെ നാലിലൊന്ന് സമയം മതി ഈ പലഹാരത്തിന്
ചക്ക സീസണാണ്. മഴയും തണുപ്പുമൊക്കെ ഉണ്ട്. ഒരു കൂഴ ചക്കപ്പഴുമുണ്ടെങ്കിൽ നല്ലൊരു അടിപൊളി സ്നാക്ക് വൈകീട്ട് ചായക്കൊപ്പമുണ്ടാക്കാം. ഈ പറയുന്ന ഉണ്ണിയപ്പത്തിന് എന്താണ് പ്രത്യേകത എന്താണെന്ന് ഒാർക്കണ്ട. സംഭവം സിംപിളാണ്.
സാധാരണ ഉണ്ണിയപ്പം ഉണ്ടാക്കുവാൻ എടുക്കുന്നതിന്റെ നാലിലൊന്ന് സമയം മതി ഈ പലഹാരത്തിന്. മാത്രമല്ല ചീനച്ചട്ടിയോ അല്ലെങ്കിൽ മറ്റേതെങ്കിലും ഫ്രൈ പാനോ ഉപയോഗിച്ച് എളുപ്പത്തിൽ ഡ്യൂപ്ലിക്കേറ്റ് ചക്ക ഉണ്ണിയപ്പം ഉണ്ടാക്കിയെടുക്കാം.
Also Read: Jaggery Benefit: കിടക്കുന്നതിന് മുൻപ് പാലിൽ ശർക്കര ചേർത്ത് കുടിക്കൂ! ഗുണങ്ങൾ ഏറെ
ഉണ്ടാക്കേണ്ടുന്ന വിധം
നന്നായി പഴുത്ത ചക്കപ്പഴം അതിന്റെ കുരു കളഞ്ഞ് വൃത്തിയാക്കി എടുക്കുക. എന്നിട്ട് വെളളം ചേർക്കാതെ നന്നായി മിക്സിയിൽ അരച്ചെടുക്കുക. ശേഷം ഒരു ഗ്ലാസ് മൈദയും രണ്ട് സ്പൂൺ അരിപ്പൊടിയും കൂടെ ഒരു നുളള് ഉപ്പും ഏലക്കാ പൊടിയും ചേർത്ത് യോജിപ്പിക്കുക. ഈ മിക്സിലേക്ക് നേരത്തെ അരച്ച് മാറ്റി വെച്ച ചക്കപ്പഴം ചേർത്ത് ഇളക്കുക. (മധുരം കുറഞ്ഞ പഴം ആണെങ്കിൽ ആവശ്യത്തിന് ശർക്കര ഉരുക്കി ഒഴിക്കാം.
Also Read: Health Tips: കൊറോണ സമയത്ത് കരിക്കിൻ വെള്ളം കുടിക്കൂ.. ഗുണങ്ങൾ ഏറെ!
ഒരു മീഡിയം അളവിലായിരിക്കണം മാവിന്റെ പാകം. ശേഷം ചൂടായ വെളിച്ചെണ്ണയിലേക്ക് ഒരു സ്പൂൺ ഉപയോഗിച്ച് ഈ മാവ് ഒഴിക്കാവുന്നതാണ്. മാവ് ഒഴിച്ചതിനു ശേഷം തീ മീഡിയം ഫ്ലേമിലേക്ക് മാറ്റേണം. ഉണ്ണിയപ്പത്തിന്റെ നിറം മാറുമ്പോൾ എണ്ണയിൽ നിന്നും കോരിയെടുക്കാം. വൈകുന്നേര സമയം ചായക്കൊപ്പം ഈ സ്പെഷ്യൽ ഉണ്ണിയപ്പം കഴിച്ച് നോക്കൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...