Health Tips: കൊറോണ സമയത്ത് കരിക്കിൻ വെള്ളം കുടിക്കൂ.. ഗുണങ്ങൾ ഏറെ!

കരിക്കിൻ വെള്ളത്തിൽ കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുഴുവൻ ശരീരത്തിനും ശക്തി നൽകുന്നു.  

Written by - Ajitha Kumari | Last Updated : May 10, 2021, 01:34 PM IST
  • കരിക്കിൻ വെളളം കുടിക്കുന്നത് ശരീരത്തിന് വളരെയധികം ഗുണം ചെയ്യും.
  • പാലിനേക്കാൾ കൂടുതൽ പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
  • കരിക്കിൻ വെള്ളത്തിൽ കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
Health Tips: കൊറോണ സമയത്ത് കരിക്കിൻ വെള്ളം കുടിക്കൂ.. ഗുണങ്ങൾ ഏറെ!

കൊറോണയുടെ രണ്ടാം തരംഗത്തിൽ നിന്നും രക്ഷനേടാനായി ആളുകൾ പ്രകൃതിദത്ത രീതികൾ സ്വീകരിക്കുകയാണ് ഇപ്പോൾ. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് പലരും ഭക്ഷണത്തിൽ കരിക്കിൻ വെള്ളം ചേർക്കാറുണ്ട്.  ഈ കൊറോണ സമയത്ത് കരിക്കിൻ വെള്ളത്തിന്റെ സേവനം കൊണ്ടുള്ള  ഗുണങ്ങളെക്കുറിച്ച് നമുക്കറിയാം ...

കരിക്കിൻവെള്ളത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ

കരിക്കിൻ വെളളം കുടിക്കുന്നത് ശരീരത്തിന് വളരെയധികം ഗുണം ചെയ്യും. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ പാലിനേക്കാൾ കൂടുതൽ പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.  കരിക്കിൻ വെള്ളത്തിൽ കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുഴുവൻ ശരീരത്തിനും ശക്തി നൽകുന്നു.

Also Read: BSNL കൊണ്ടുവരുന്നു മികച്ച Recharge Plan; വെറും 94 രൂപയ്ക്ക് ഫ്രീ കോളിംഗും ഒപ്പം 90 ദിവസത്തെ കാലാവധിയും! 

ശരീരം ആക്ടിവായി നിലനിർത്തുന്നു

Workout ചെയ്യുന്നവർക്ക് കരിക്കിൻവെള്ളം കുടിക്കുന്നത് വളരെയധികം ഗുണം ചെയ്യും എന്നാണ് പറയുന്നത്. കാരണം വ്യായാമം ചെയ്ത ശേഷം കരിക്കിൻവെള്ളം കൂടിക്കുന്നത് ശരീരത്തിന് ഉടനടി ഊജ്ജം നൽകുന്നു. രാവിലെയോ വൈകുന്നേരമോ വ്യായാമം ചെയ്ത ശേഷം കരിക്കിൻവെള്ളം കൂടിക്കുന്നത് വളരെയധികം ഗുണം ചെയ്യും.

ചർമ്മത്തിനും ഗുണം

കരിക്കിൻവെള്ളവും ചർമ്മത്തിനും വളരെ നല്ലതാണ്.  മുഖത്തെ മുഖക്കുരു, ചുളിവുകൾ, പാടുകൾ എന്നിവ നീക്കംചെയ്യുന്നു. മാത്രമല്ല കരിക്കിൻ വെള്ളം പ്രകൃതിദത്ത മോയ്‌സ്ചുറൈസറായതിനാൽ ചർമ്മത്തിന്റെ തിളക്കം കൂടാൻ ഇതിന്റെ സേവനം നല്ലതാണ്. ചർമ്മത്തിന് പുറമെ ഇത് മുടികൾക്കും നല്ലതാണ്.   ഇത് തരന്റെ പ്രശ്നം അകറ്റുന്നു.  

Also Read: ശത്രുദോഷങ്ങൾ മാറ്റാൻ ഈ മന്ത്രങ്ങൾ ജപിക്കൂ 

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു

കരിക്കിൻ വെള്ളത്തിൽ വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ഇതിന്റെ ഉപയോഗം ഗുണം ചെയ്യും.   ഉയർന്ന ബിപി നിയന്ത്രിക്കാൻ കരിക്കിൻ വെള്ളം സഹായിക്കുമെന്ന് പല പഠനങ്ങളിലും തെളിയിക്കപ്പെട്ടിട്ടുണ്ട്.

കരളിനും ഗുണം

കരിക്കിൻ വെള്ളത്തിന്റെ സേവനം കരളിനും ഉത്തമമാണ്.   ഇതിൽ ആൻറി ഓക്സിഡൻറ് ഗുണങ്ങളുണ്ട് ഇത് കരളിൽ നിന്ന് പലതരം വിഷവസ്തുക്കളെയും നീക്കം ചെയ്യുകയും കരളിനെ ശുദ്ധവും വൃത്തിയാക്കുകയും ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News