Vitamin D Sources: ആരോഗ്യത്തിന് ഏറെ ആവശ്യമായ വിറ്റമിനുകളിൽ ഒന്നാണ് വിറ്റമിൻ-ഡി (Vitamin D). വിറ്റമിന്‍-ഡിയുടെ കുറവ് മൂലം നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാം. നമ്മുടെ ശരീരത്തിന്‍റെ കൃത്യമായ പ്രവര്‍ത്തനത്തിന് വിറ്റമിന്‍ ഡി ഏറെ അനിവാര്യമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Bharat Ratna To Lal Krishna Advani: ലാൽ കൃഷ്ണ അദ്വാനിക്ക് ഭാരതരത്‌ന പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി


ശരീരത്തിലേയ്ക്ക് കാല്‍സ്യം കൃത്യമായി എത്തണമെങ്കില്‍ വിറ്റമിന്‍ ഡി വേണം. നാം കഴിയ്ക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളിലെ കാത്സ്യം ശരിയായി ആഗിരണം ചെയ്യുന്നതിന് നമ്മുടെ ശരിരത്തില്‍  വിറ്റമിന്‍ ഡി ആവശ്യമാണ്. എല്ലുകള്‍ക്കും പല്ലുകള്‍ക്കും ആരോഗ്യം നല്‍കുന്നതിന് കാല്‍ത്സ്യം ആവശ്യമാണ്. 


Also Read: Indian Students Died Abroad: 2018 മുതൽ വിദേശത്ത് മരണപ്പെട്ടത് 400-ലധികം ഇന്ത്യൻ വിദ്യാർത്ഥികൾ!! ഏറ്റവും കൂടുതൽ കാനഡയിൽ  
 
നമുക്കറിയാം, വിറ്റാമിന്‍ ഡിയുടെ ഏറ്റവും പ്രധാന ഉറവിടമാണ് സൂര്യപ്രകാശം. എന്നാല്‍, കടുത്ത വേനല്‍ ചൂടില്‍ പുറത്തിറങ്ങാന്‍ പോലും നാം മടിയ്ക്കുന്ന സന്ദര്‍ഭങ്ങളില്‍ എങ്ങിനെ വിറ്റമിന്‍ ഡിയുടെ കുറവ് പരിഹരിക്കും?  അതിനായി ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കണം. സൂര്യപ്രകാശം കൂടാതെ വിറ്റാമിന്‍ ഡി ലഭിക്കുന്ന നിരവധി ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉണ്ട്. അവ നമ്മുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ഏതൊക്കെ ക്ഷണപദാര്‍ത്ഥങ്ങളിലാണ് വിറ്റമിന്‍ ഡി അടങ്ങിയിരിയ്ക്കുന്നത് എന്ന് എന്നറിയാം...  


​വെയില്‍ കൊള്ളിച്ച വെള്ളം​
 
വെള്ളം  വെയിലത്ത് വെച്ച് അത് കുടിച്ചാല്‍ വിറ്റമിന്‍ ഡി വര്‍ദ്ധിക്കും. ഈ വെള്ളത്തിന് നിരവധി ഗുണങ്ങളും ഉണ്ട്. ഇവയില്‍ ആന്‍റി ഫംഗല്‍, ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉണ്ട്. ഇപ്രകാരം വെള്ളം വെയിലത്ത്‌ വയ്ക്കുമ്പോള്‍ പ്ലാസ്റ്റിക് കുപ്പിയില്‍ വയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ, 6 - 8 മണിക്കൂര്‍ നേരം വെള്ളം വെയിലത്ത് വയ്ക്കണം. 


​പാല്‍ ഉല്‍പന്നങ്ങള്‍​


പശുവിന്‍ പാല്‍, ബദാം പാല്‍, എന്നിവയും പാല്‍ ഉല്‍പന്നങ്ങളും വിറ്റമിന്‍ ഡിയുടെ ഒരു കലവറയാണ്.
​പാല്‍ ഉല്‍പന്നങ്ങള്‍​ കഴിയ്ക്കുന്നത് വിറ്റമിന്‍ ഡിയും ഒപ്പം ശരീരത്തില്‍ കാല്‍സ്യത്തിന്‍റെ കുറവും പരിഹരിക്കപ്പെടുന്നു. 
 
​മുട്ടയുടെ മഞ്ഞ​
 
മുട്ട കഴിക്കാന്‍ ഇഷ്ടമാണെങ്കിലും പലരും മുട്ടയുടെ മഞ്ഞ കഴിക്കാറില്ല. വിറ്റമിന്‍ ഡിയാല്‍ സമ്പന്നമാണ് ഈ മുട്ടയുടെ മഞ്ഞക്കരു. ഇത് കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്‍കുന്നത് ആരോഗ്യത്തിന് നല്ലതാണ്.


​കൂണ്‍​


കൂണ്‍ കഴിക്കുന്നതും വിറ്റമിന്‍ ഡി ശരീരത്തില്‍ എത്താന്‍ സഹായിക്കും. കൂണ്‍ നന്നായി വൃത്തിയാക്കി വെയില്‍ കൊള്ളിച്ച് പാചകം ചെയ്യുന്നത് വിറ്റമിന്‍ ഡിയുടെ അളവ് കൂട്ടാന്‍ സഹായിക്കുന്നു.


മത്തി  
 
മത്തി അല്ലെങ്കില്‍ ചാള എന്നെല്ലാം പറയുന്ന ഈ മീന്‍ നിരവധി പോഷകങ്ങളാല്‍ സമ്പന്നമാണ്. ഇതില്‍ ഒമേഗ- 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. അതുപോലെ തന്നെ, കാല്‍സ്യം വിറ്റമിന്‍ ഡി എന്നിവയാ​ല്‍ സമ്പന്നമാണ് മത്തി.


വിറ്റമിൻ ഡിയുടെ പ്രാധാന്യം എന്താണ്? നമ്മുടെ ശരീരത്തിന് വിറ്റമിന്‍ ഡി എത്രമാത്രം അനിവാര്യമാണ്? 


നമ്മുടെ ശരീരത്തിന്‍റെ വികാസത്തിന് അനിവാര്യമായ ഏറ്റവും പ്രധാനപ്പെട്ട വിറ്റമിനുകളിൽ ഒന്നാണ് വിറ്റമിൻ ഡി. ശരീരത്തിന്‍റെ  പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അത് നിലനിര്‍ത്തുന്നതിനും  വിറ്റമിൻ ഡി ഏറെ  ആവശ്യമാണ്.  കൂടാതെ,  മുഖക്കുരു തടയുന്നതിനും,  ക്ഷീണം അകറ്റാനും വിറ്റമിന്‍ ഡി സഹായകമാണ്.  


ശരീരത്തിലെ വീക്കം മാറ്റുന്നതിനും  എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും  പ്രശ്നങ്ങള്‍ തടയുന്നതിനും  വിറ്റമിന്‍ ഡി ആവശ്യമാണ്‌. എല്ലാറ്റിനും ഉപരിയായി  വിഷാദരോഗത്തിൽ നിന്ന് മോചനം ലഭിക്കാൻ, ഭക്ഷണത്തിൽ വിറ്റമിൻ ഡി ചേർക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യാറുണ്ട്. ഇക്കാര്യങ്ങള്‍ വിറ്റമിന്‍ ഡി നമ്മുടെ ശരീരത്തിന് എത്രമാത്രം അനിവാര്യമാണ് എന്ന് വ്യക്തമാക്കുന്നു.... 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.